Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മമ്മൂക്ക താങ്കൾ റിട്ടയർ ചെയ്യരുത്! ദൈവമേ എന്തൊരു മാസീവ് സിനിമ; ശ്വാസമടക്കി പിടിച്ചു കണ്ടുപോവും ആരും അബ്രഹാമിന്റെ സന്തതികൾ; ഇൻസ്റ്റന്റ് റസ്‌പോൺസ്

മമ്മൂക്ക താങ്കൾ റിട്ടയർ ചെയ്യരുത്! ദൈവമേ എന്തൊരു മാസീവ് സിനിമ; ശ്വാസമടക്കി പിടിച്ചു കണ്ടുപോവും ആരും അബ്രഹാമിന്റെ സന്തതികൾ; ഇൻസ്റ്റന്റ് റസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

ഒരു മനുഷ്യന് ഈ ലോകത്ത് ജീവിക്കാൻ കയറികിടക്കാൻ ഒരുവീടും, ധരിക്കാൻ വസ്ത്രവും, കഴിക്കാൻ ഭക്ഷണവും മതി. എന്നാൽ, മനുഷ്യർ രാവന്തിയോളം പണിയെടുക്കുന്നതും,മൽസരിക്കുന്നതും ഒക്കെ പണമുണ്ടാക്കാൻ വേണ്ടിയാണ്.അവനുണ്ടാക്കുന്ന പണത്തിന്റെ വലിപ്പമനുസരിച്ച് അവന്റെ ജീവിതത്തിന്റെ രസങ്ങൾ മാറി മറിയുന്നു.അവന് അധികമായി കിട്ടുന്ന പണം കൊണ്ട് ചെയ്യാൻ പറ്റുന്നത് ഈ മൂന്ന് കാര്യങ്ങൾ തന്നെയാണ്.നല്ല വസ്ത്രം ധരിക്കുക, നല്ല ഭക്ഷണം കഴിക്കുക, നല്ല വീട്ടിൽ ഉറങ്ങുക.ഇതിനപ്പുറം മനുഷ്യന് വേണ്ടത് വിനോദമാണ്.

വിനോദത്തിന്റെ എളുപ്പവഴിയാണ് സിനിമ.അവാർഡ് സിനിമയ്ക്കുണ്ടായിരിക്കണ്ട ഫോർമാറ്റിനപ്പുറം, ഒരുകല എന്ന നിലയിൽ സിനിമയെ സമീപിക്കുന്ന ധാരാളം കൊമേഴ്‌സ്യൽ സിനിമാ പ്രവർത്തകരുമുണ്ട്.സമയംപോക്കിനും ത്രില്ലിനുമൊക്കെയുള്ള ചേരുവകൾ അടങ്ങിയതാണ് കൊമേഴ്‌സ്യൽ സിനിമ.അത് സാമ്പത്തികമായി വിജയിക്കുക എന്നതായിരിക്കാം നിർമ്മാതാക്കളുടെ ലക്ഷ്യം.പ്രേക്ഷകരെ സംബന്ധിച്ച് തിരക്കുപിടിച്ച ജീവിതത്തിനിടെയിൽ അൽപം രസം കണ്ടെത്തുക എന്നതാവും.അത്തരം ഒരു മാസീവ് സിനിമയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം അബ്രഹാമിന്റെ സന്തതികൾ.

മമ്മൂട്ടിയും മോഹൻലാലുമൊക്കെ പണി നിർത്തി പോകണമെന്ന് കേൾക്കാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടെങ്കിലുമായി.67 ാം വയസിൽ മമ്മൂട്ടി ചെറിയ പെൺകുട്ടികൾക്കൊപ്പം നൃത്തം വയ്ക്കുന്നത് കണ്ട് ജനങ്ങൾ മൂക്കത്ത് വിരൽ വയ്ക്കാറുണ്ടായിരുന്നു.എന്നാൽ, തന്റെ പ്രതിഭയും, കഴിവും ഈ 67 ാം വയസിലും ഉപയോഗിക്കാൻ കഴിയുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് മമ്മൂട്ടി.അബ്രഹാമിന്റെ സന്തതികളിലെ അഭിനയം ഉദാത്തമെന്നൊന്നും ആരും പറയില്ല.എന്നാൽ, കഥാപാത്രം ആവശ്യപ്പെടുന്നത് പോലെയും ഫാൻസുകാരെ മാത്രമല്ല കൊമേഴ്‌സ്യൽ സിനിമ ഇഷ്ടപ്പെടുന്നവരെയെല്ലാം തൃപ്തിപ്പെടുത്തുന്ന സ്വാഭാവിക അഭിനയം.ഇത്തരം അഭിനയം തുടർന്നാൽ 67ാം വയസിൽ മാത്രമല്ല, 87 ാം വയസിലും മമ്മൂട്ടിക്ക് കൈയടിക്കാൻ ആളുണ്ടാവും.അത്രയ്ക്കും സ്വാഭാവികമായ പൊലീസ് ഓഫീസറുടെ കഥാപാത്രം.അത്രയ്ക്കും ത്രില്ലടിപ്പിക്കുന്ന കഥ.ഒരിക്കലും ബോറടിപ്പിക്കാത്ത വഴിത്തിരിവുകൾ.ആകാംക്ഷ മുറ്റി നിൽക്കുന്ന രംഗങ്ങൾ.ആ രംഗങ്ങളിലൊക്കെ സ്വാഭാവികമായി സിനിമയെ നിയന്ത്രിക്കുന്നത് മമ്മൂട്ടി തന്നെ.

മമ്മൂട്ടി ഫാൻസ് മാത്രമല്ല, എല്ലാത്തരം പ്രേക്ഷകരും ശ്വാസമടക്കി പിടിച്ച് ചിത്രം കണ്ടിരുന്നുപോവും.ജിത്തുജോസഫിന്റെ സിനിമ ഒരുസംഭവത്തിന്റെ വേര് തേടിയുള്ള യാത്രയാവാം എന്ന് കരുതിയെങ്കിൽ,പ്രതീക്ഷിക്കാത്ത സംഭവപരമ്പരകളുടെ വഴിത്തിരിവുകളിലൂടെ സഞ്ചരിക്കുന്ന ഒന്നാന്തരം സിനിമ.മലയാള സിനിമ വ്യവസായത്തെ സംബന്ധിച്ചിടത്തോളം അബ്രഹാമിന്റെ സന്തതികൾ വഴിത്തിരിവ് തന്നെയാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP