Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഴയെയും നിപ്പ ഭീതിയെയും മറികടന്ന് സ്വീകരണം; അബ്രഹാമിന്റെ സന്തതികൾ തരംഗമായപ്പോൾ 60 തിയേറ്ററുകളിൽ അർദ്ധരാത്രിയും പ്രദർശനം; രാത്രി 12 ന് തുടങ്ങുന്ന തേഡ് ഷോയ്ക്കും ഹൗസ്ഫുൾ: മമ്മൂട്ടിയും സംഘവും ആഹ്ലാദത്തിൽ

മഴയെയും നിപ്പ ഭീതിയെയും മറികടന്ന് സ്വീകരണം; അബ്രഹാമിന്റെ സന്തതികൾ തരംഗമായപ്പോൾ 60 തിയേറ്ററുകളിൽ അർദ്ധരാത്രിയും പ്രദർശനം; രാത്രി 12 ന് തുടങ്ങുന്ന തേഡ് ഷോയ്ക്കും ഹൗസ്ഫുൾ: മമ്മൂട്ടിയും സംഘവും ആഹ്ലാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിപ്പ വൈറസ് ഭീതിയും തോരാമഴയുടെ ദുരിതങ്ങളും മറികടന്ന് തകർത്തുപെയ്യുകയാണ് മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികൾ. കേരളമാകെ ഉജ്ജ്വല വരവേൽപാണ് നവാഗതനായ ഷാജി പടൂർ സംവിധാനം ചെയ്ത ചിത്രത്തിന് ലഭിച്ചത്.ആരാധകരുടെ തള്ളിക്കയറ്റം ഏറിയതോടെ 60 തിയേറ്ററുകളിൽ അർദ്ധരാത്രിയും പ്രദർശനം ഏർപ്പെടുത്തി. രാത്രി 12 ന് തുടങ്ങുന്ന പ്രദർശനത്തിന്റെ മുഴുവൻ ടിക്കറ്റുകളും വിറ്റുപോയിക്കഴിഞ്ഞു. ചിത്രത്തിന് ലഭിച്ച സ്വീകരണത്തിൽ മമ്മൂട്ടിയും അണിയറ പ്രവർത്തകരും അതീവസന്തുഷ്ടരാണ്.അബ്രഹാമിന്റ സന്തതികൾക്ക് ലഭിച്ച വിസ്മയകരമായ സ്വീകരണത്തിൽ സന്തോഷമുണ്ട്.എല്ലാവർക്കും നന്ദി.മമ്മൂട്ടി ഫേസ്‌ബുക്കിൽ കുറിച്ചു.

രഞ്ജിത്, ഷാജി കൈലാസ്, രൺജി പണിക്കർ എന്നിവരുടെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറായി 22 വർഷങ്ങൾ പ്രവർത്തിച്ച ശേഷമാണ് ഷാജി പടൂർ തന്റെ കന്നി ചിത്രത്തിലേക്ക് കടന്നത്. 10 വർഷം മുമ്പ് തന്നെ ഇദ്ദേഹത്തിന് മമ്മൂട്ടി ഡേറ്റ് കൊടുത്തിരുന്നു. എന്നാൽ മികച്ച തിരക്കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് ചിത്രം വൈകാൻ കാരണം.ഗ്രേറ്റ് ഫാദർ ഒരുക്കിയ ഹനീഫ് അഡേനിയാണ് 'അബ്രഹാമിന്റെ സന്തതികൾ'ക്കുവേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത്. ഗുഡ്വിൽ എന്റർടൈന്മെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഗ്രേറ്റ് ഫാദറിന് ശേഷം ഏറെ പ്രതീക്ഷ അർപ്പിച്ച മമ്മൂട്ടി ചിത്രം എന്ന നിലയിൽ മമ്മൂട്ടിയുടെ ആരാധകരോട് നൂറ് ശതമാനം നീതി പുലർത്തുന്ന ചിത്രമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി ഉടനീളം സ്‌റ്റൈലിഷ് കഥാപാത്രമായ ഡെറിക് അബ്രഹാം എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ വിസ്മയിപ്പിച്ചു എന്ന് തന്നെ പറയണം. മമ്മൂട്ടി എന്ന താരത്തേക്കാൾ മമ്മൂട്ടി എന്ന നടനെ ചിത്രത്തിൽ കാണാൻ സാധിക്കും.
ഒരു ക്ലാസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലരാണ് ഷാജി പടൂർ സമ്മാനിക്കുന്നത്. ആദ്യ പകുതിയേക്കാൾ അതിവേഗത്തിലാണ് രണ്ടാം പകുതി സഞ്ചരിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സിലെ ട്വിസ്റ്റ് തന്നെയായിരുന്നു ചിത്രത്തെ വേറെ തലത്തിലേക്ക് എത്തിച്ചത്. മമ്മൂട്ടിയുടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ അബ്രഹാമിന്റെ സന്തതികളിൽ കാണാൻ സാധിക്കും. മമ്മൂട്ടിയുടെ അനിയനായി വേഷമിട്ട അൻസൻ പോളിന്റെ കരിയറിലെ തന്നെ വഴിത്തിരിവായിരിക്കും അബ്രഹാമിന്റെ സന്തതികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP