Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുറ്റത്ത് കളിച്ചു കൊണ്ടിരുന്നതിനിടയിൽ കണ്ണ് വെട്ടിച്ച് പുഞ്ചയിലേക്ക് പോയി; ചാഞ്ഞുനിന്ന മരത്തിൽ കളിക്കുന്നതിനിടയിൽ വെള്ളത്തിലേക്ക് വീണു; രണ്ടുപേർ മുങ്ങിയപ്പോൾ ഒരാൾ രക്ഷപെട്ടു; കാണാതെ തിരക്കി നടന്നപ്പോൾ ചെരുപ്പുകൾ കണ്ടു തിരഞ്ഞപ്പോൾ ചെളിയിൽ പുതഞ്ഞ നിലയിൽ കുരുന്നുകളുടെ മൃതദേഹം; പാവുമ്പാക്കാരെ കണ്ണീരിലാഴ്‌ത്തി അഡോണിന്റെയും നിബുവിന്റെയും മരണം

മുറ്റത്ത് കളിച്ചു കൊണ്ടിരുന്നതിനിടയിൽ കണ്ണ് വെട്ടിച്ച് പുഞ്ചയിലേക്ക് പോയി; ചാഞ്ഞുനിന്ന മരത്തിൽ കളിക്കുന്നതിനിടയിൽ വെള്ളത്തിലേക്ക് വീണു; രണ്ടുപേർ മുങ്ങിയപ്പോൾ ഒരാൾ രക്ഷപെട്ടു; കാണാതെ തിരക്കി നടന്നപ്പോൾ ചെരുപ്പുകൾ കണ്ടു തിരഞ്ഞപ്പോൾ ചെളിയിൽ പുതഞ്ഞ നിലയിൽ കുരുന്നുകളുടെ മൃതദേഹം; പാവുമ്പാക്കാരെ കണ്ണീരിലാഴ്‌ത്തി അഡോണിന്റെയും നിബുവിന്റെയും മരണം

പീയൂഷ് ആർ

കൊല്ലം: ഡേകെയർ വാഹനം കുളത്തിലേക്ക് മറിഞ്ഞ് കൊച്ചിയിൽ മൂന്ന് കുരുന്നുകൾ മരിച്ചതിന് പിന്നാലെ കരുനാഗപ്പള്ളി പാവുമ്പയിൽ രണ്ട് കുട്ടികൾ വെള്ളക്കെട്ടിൽ വീണു മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടി അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടു. തഴവ പാവുമ്പ വടക്ക് തേജസിൽ എം.ജോർജ്കുട്ടി മിനി ദമ്പതികളുടെ മകൻ അഡോൺ ജോർജ് (അഞ്ച്), പുത്തൻപുരയിൽ സൈമൺ വിജി ദമ്പതികളുടെ മകൻ നിബു കെ.സൈമൺ (ഏഴ്) എന്നിവരാണു മരിച്ചത്.

ഇവരുടെ ഒപ്പമുണ്ടായിരുന്ന അയ്യപ്പൻ എന്ന കുട്ടിയാണ് അപകടത്തിൽ നിന്നും കഷ്ടിച്ചു രക്ഷ്പെട്ടത്. അയൽവാസികളായിരുന്ന ഇവർ ഇന്നലെ അവധി ദിനത്തിൽ വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ ഇവരെ കാണാതായി. കുട്ടികളുെട വീടുകളിൽ തിരക്കിയപ്പോൾ അയ്യപ്പൻ വീട്ടിലുള്ളതായി കണ്ടെത്തി. അയ്യപ്പന്റെ ശരീരത്തിൽ ചെളിയും പായലും കണ്ട് വിരരം തിരക്കിയപ്പോഴാണ് മറ്റു രണ്ടപേർ വെള്ളത്തിലേക്ക് വീണത് അറിയുന്നത്.

പരിഭ്രാന്തരായ വീട്ടുകാർ കുട്ടികളെ തിരഞ്ഞ് പാവുമ്പ മണലിക്കൽ പുഞ്ചയുടെ സമീപത്തുള്ള റബ്ബർമരചുവട്ടിൽ എത്തി. ഇവിടെ യാണ് അവർ വീണത് എന്ന് അയ്യപ്പൻ കാട്ടി കൊടുത്തു. തുടർന്ന് വീട്ടുകാരും നാട്ടുകാരും ആ ഭാഗത്തെ വെള്ളക്കെട്ടിൽ പരിശോദന നടത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചെളിയിൽ പൂണ്ട നിലയിലായിരുന്നു മൃതദേഹങ്ങൾ.

മൂന്ന് പോരും കൂടി ഈ മരത്തിലെ കൊമ്പിൽ കറി കളിക്കുന്നതിനിടെ വീഴുകയായിരുന്നു എന്നാണ് അയ്യപ്പൻ എന്ന കുട്ടി പറഞ്ഞത്. വെള്ളത്തിൽ നിന്നും കയറിയ കുട്ടി പേടിച്ച് വീട്ടിലെ മുറിയിൽ കയറി കിടക്കുകയായിരുന്നു. വീട്ടുകാർ കുട്ടിയെ ഉടൻ തന്നെ സമീപത്തെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അഡോണിന്റെയും നിബുവിന്റെയും മൃതദേഹങ്ങൾ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പാവുമ്പ സൗമ്യ നഴ്സറി സ്‌കൂളിലെ യുകെജി വിദ്യാർത്ഥിയാണ് അഡോൺ. മാതാവ് മിനി ഇസ്രയേലിലാണ്. സഹോദരൻ: ആരോൺ. പാവുമ്പ അമൃത സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് നിബു. സഹോദരൻ: നിർമൽ. ഇരുവരുടെയും സംസ്‌കാരം നാളെ പാവുമ്പ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ നടക്കും. അയൽക്കാരും കളി കൂട്ടുകാരുമായ രണ്ട് കുരുന്നുകളുടെ മരണം പാവുമ്പയ്ക്ക നൽകിയത് ദുഃഖ ഞായറായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP