Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അൻവറിന്റെ പാർക്കിനെ കുറിച്ച് മിണ്ടാട്ടമില്ലേയെന്ന് റവന്യൂ മന്ത്രിയോട് ചെന്നിത്തല; ഇ ചന്ദ്രശേഖരൻ പൂർണ പരാജയമെന്നും പ്രതിപക്ഷ നേതാവ്; പ്രകൃതിക്ഷോഭം നേരിടുന്നതിൽ സർക്കാർ പരാജയമെന്നാരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

അൻവറിന്റെ പാർക്കിനെ കുറിച്ച് മിണ്ടാട്ടമില്ലേയെന്ന് റവന്യൂ മന്ത്രിയോട് ചെന്നിത്തല; ഇ ചന്ദ്രശേഖരൻ പൂർണ പരാജയമെന്നും പ്രതിപക്ഷ നേതാവ്; പ്രകൃതിക്ഷോഭം നേരിടുന്നതിൽ സർക്കാർ പരാജയമെന്നാരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ വാട്ടർ തീം പാർക്കിനെതിരെ നടപടിയെടുക്കാനും അതേക്കുറിച്ച് സംസാരിക്കാനും റവന്യു മന്ത്രിക്ക് എന്താണ് തടസ്സമെന്ന് പ്രതിപക്ഷ നേതാവ് രമേശ് പി.വി അൻവർ എംഎ‍ൽഎയുടെ കക്കാടംപൊയിലിലെ വാട്ടർ തീം പാർക്കിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അൻവറിന്റെ പാർക്കിനെ കുറിച്ച് റവന്യൂമന്ത്രി മിണ്ടുന്നില്ല. റവന്യൂ മന്ത്രി പൂർണ പരാജയമാണെന്നും ചെന്നിത്തല നിയമസഭയിൽ ആരോപിച്ചു.

കരിഞ്ചോലയിലെ ജലസംഭരണി ദുരന്തത്തിന്റെ ആക്കം കൂട്ടി. ആരാണ് ജലസംഭരണിക്ക് അനുമതി കൊടുത്തത്. ജലസംഭരണിയെ കുറിച്ച് വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതിക്ഷോഭം നേരിടുന്നതിൽ സർക്കാർ പരാജയമെന്നാരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

കാലവർഷവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തങ്ങൾക്കു കാരണം അനധികൃതമായി കെട്ടിയ തടയണകളാണ്. പി.വി അൻവർ എംഎൽഎയുടെ വാട്ടർ തീം പാർക്കിന് തൊട്ടടുത്ത് ഉരുൾപൊട്ടലുണ്ടായി. സംഭവം മാധ്യമങ്ങൾ പുറത്തുവിട്ടതിനു ശേഷമാണ് ഇതിന് സ്റ്റോപ് മെമോ നൽകാൻ തയ്യാറായത്. റവന്യു മന്ത്രി ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടേയില്ല. പി.വി അൻവർ എംഎൽഎയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്ത് ദുരന്തനിവാരണ സേന ഒരു ദുരന്തമായി മാറിയിരിക്കുകയാണ്. കാലവർഷക്കെടുതികൾ നേരിടാൻ ദുരന്ത നിവാരണ സേന ഉണർന്നു പ്രവർത്തിച്ചില്ല. തൃശ്ശൂരിൽനിന്ന് കോഴിക്കോട് എത്തിച്ചേരാൻ നാലു മണിക്കൂർ സമയമാണ് ദുരന്തനിവാരണ സേനക്ക് വേണ്ടിവന്നത്. സർക്കാർ ഇക്കാര്യത്തിലുള്ള താൽപര്യമില്ലായ്മയുടെ ഉദാഹരണമാണ് മുഖ്യമന്ത്രി സ്ഥലം സന്ദർശിക്കാതിരുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

കാലവർഷക്കെടുതിയിൽ വയനാട് ജില്ല ഒറ്റപ്പെട്ടിരിക്കുകയാണ്. കുറ്റ്യാടി വഴിയാണ് ജനങ്ങൾ വയനാട്ടിലേക്ക് യാത്രചെയ്യുന്നത്. കാലവർഷക്കെടുതിയിൽ സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കാനോ ധനസഹായം നൽകാനോ സർക്കാരിന് കഴിഞ്ഞിട്ടില്ല. കാലവർഷക്കെടുതികൾ രൂക്ഷമായ ഏഴു ജില്ലകളിലും സർക്കാർ ഒരു സഹായവും ചെയ്തിട്ടില്ല. ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യത്തിന് ഭക്ഷണമില്ലെന്നും ചെന്നിത്തല പറഞ്ഞു. ദുരിതം നേരിടുന്നതിൽ സർക്കാർ ഗുരുതരമായ അലംഭാവമാണ് കാണിക്കുന്നതെന്നതുകൊണ്ടാണ് സഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയതെന്നും ചെന്നിത്തല വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP