Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിഗ് ബോസുമായി വീണ്ടും കമൽഹാസൻ തമിഴ്കത്തെത്തി; പത്ത് മത്സരാർഥികൾ ഉലകനായകനൊപ്പം ബിഗ് വേദിയിൽ; തമിഴ് ഷോയുടെ ഒന്നാം സീസണിൽ പ്രണയം കൊണ്ട് വിവാദ നായികയായ ഓവിയ ഇക്കുറി എത്തിയത് അതിഥിയായി

ബിഗ് ബോസുമായി വീണ്ടും കമൽഹാസൻ തമിഴ്കത്തെത്തി; പത്ത് മത്സരാർഥികൾ ഉലകനായകനൊപ്പം ബിഗ് വേദിയിൽ; തമിഴ് ഷോയുടെ ഒന്നാം സീസണിൽ പ്രണയം കൊണ്ട് വിവാദ നായികയായ ഓവിയ ഇക്കുറി എത്തിയത് അതിഥിയായി

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ഉലകനായകൻ കമൽഹാസൻ വീണ്ടും ബിഗ്ബോസ് രണ്ടുമായി തിരികെ വരുന്നു. രാഷ്ട്രീയ അണിയറില് സജീവമായിരുന്ന കമലിന്റെ തമിഴ് ഹൗസിലേക്കുള്ള തിരിച്ചുവരവുകൂടിയാണിത്. ബിഗ്ബോസ് ആദ്യഭാഗത്തിന് തമിഴ് പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായങ്ങളായിരുന്നു ഏറ്റുവാങ്ങിയിരുന്നത്. രണ്ടാംഭാഗത്തിൽ കമൽഹാസന്റെ കൂടെ ആദ്യ മത്സരാർഥിയായി എത്തുന്നത് യക്ഷിതാ ആനന്ദാണ്. ഇരുട്ട് അറയാൽ മുരട്ടു കുത്തു എന്ന സിനിമയിലൂടെയാംണ അക്ഷിത രംഗത്തെത്തിയിരുന്നത്. ഇതിലെ അഭിനയത്തിന് അക്ഷിതയെ കമൽഹാസൻ തന്നെ നേരിട്ട് അഭിനന്ദിക്കുകയും ചെയ്തിരുന്നു.

തമിഴ്സിനിമയിൽ 90കളിലെ സാന്നിധ്യമായ വില്ലൻ കഥാപാത്രം ആക്ടർ പൊന്നമ്പലവും രണ്ടാം ഭാഗത്തിൽ സാന്നിധ്യമറിയിക്കുന്നുണ്ട്.മൂന്നാം മത്സാരാർഥിയായി എത്തുന്നത് ജില്ലാ സിനിമയിൽ വിജയിക്കൊപ്പം അഭിനയിച്ച മഗത്ത് രാഘവേന്ദ്രയാണ്. കമൽഹാസന്റെ ബിഗ്‌ബോസിൽ അണിചേരാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നായിരുന്നു മഹത്തിന്റെ പ്രതികരണം. മെലഡി സോങ്ങുകൾക്ക് ശേഷമാകും കമൽഹാസൻ ഹൗസിലേക്ക് രംഗപ്രവേശനം ചെയ്യുന്നത്. ഡാനിയൽ അന്നി പോപ് മറ്റൊരു അധിതി, സിങ്ങർ രമ്യ, ആനന്ദ് വിശ്വനാഥൻ, സിൻന്ദ്രൻ റിഋ്വിദ തുടങ്ങി പത്തു മത്സരാർഥികളുമായിട്ടാണ് ബിഗ് ബോസ് രണ്ട് തമിഴ് സ്‌ക്രീനിലേക്ക് എത്തുന്നത്.

ബിഗ് ബോസിന്റെ ഒന്നാം സീസണിൽ താരമായിരുന്ന ഓവിയയും അതിഥിയായി ബിഗ് ബോസിന്റെ രണ്ടാം സീസന്റെ ഉദ്ഘാടന വേദിയിലെത്തി. ഓവിയ എത്തിയത് സഹ മത്സരാർത്ഥികളെയും ആവശേത്തിലാക്കി. ഓവിയ ആർമ്മി എന്ന പേരിൽ ആരാധകർ തന്നെ ഓവിയക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഓവിയയുടെ ആരാധകരെ കൂടി ലക്ഷ്യമിട്ടായിരുന്നു അവരെ അതിഥികളാക്കിയത്. ഓവിയ എത്തിയപ്പോൾ മറ്റ് മത്സരാർത്ഥികൾ ഞെട്ടിയെങ്കിലും താൻ എത്തിയത് അതിഥിയായാണെന്ന് അവർ തന്നെ വ്യക്തമാക്കുകയായിരുന്നു.

ഒന്നാം സീസണിലെ താരമായിരുന്നത് ഓവിയ ഹെലൻ എന്ന മലയാളി പെൺകുട്ടിയായിരുന്നു. മറ്റു മത്സരാർത്ഥികൾക്കില്ലാത്ത എന്തോ ഒരു പ്രത്യേകത ആരാധകർ ഒവിയയിൽ കണ്ടു. മറ്റു മത്സരാർത്ഥികൾ എതിരായി വോട്ട് ചെയ്തിട്ടും പ്രേക്ഷക പിന്തുണ കൊണ്ട് ഒവിയ പിടിച്ചു നിന്നു. പിന്നീട് ആരവുമായുള്ള പ്രണയവും തകർച്ചയും ആത്മഹത്യ ശ്രമവുമൊക്കെയായി സ്വമേധയാ ഒവിയ പുറത്തു പോയി. പക്ഷേ ഒവിയ ആർമി എന്ന പേരിൽ തലൈവിക്ക് തമിഴ്‌നാട്ടിലെങ്ങും ആരാധകർ ആയി. പുറത്തു പോയിട്ടും താരം ഒവിയ തന്നെ. അവസാനം ഫൈനലിൽ ആരവ് വിജയിയായതോടെ ഒവിയ വീണ്ടും ചർച്ചയായിരുന്നു. ഒവിയയെ കയ്യൊഴിഞ്ഞ ആരവിനെതിരെ ആരാധകർ തിരിഞ്ഞപ്പോൾ ഒവിയയെ താൻ ഒഴിവാക്കിയിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് ആരവ്.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഒവിയയെ പ്രണയിക്കാൻ തയ്യാറാണെന്ന് ആരവ് പറഞ്ഞത്. പക്ഷേ അത് സ്‌ക്രീനിൽ ആണെന്നു മാത്രം. ഇപ്പോൾ പ്രണയമൊന്നും മനസ്സിൽ തോന്നിയിട്ടില്ല. എന്നുവെച്ച് ഒവിയയെ ഒഴിവാക്കുകയല്ല. അവർ നല്ലൊരു പെൺകുട്ടിയാണ്. സ്‌ക്രീനിൽ ഒവിയയുമായി പ്രണയം പങ്കുവെയ്ക്കാൻ യാതൊരു മടിയുമില്ലെന്നും ആരവ് പറഞ്ഞു. വിവാദമായ ചുംബനത്തെക്കുറിച്ചും ആരവ് പറഞ്ഞു. അതിൽ അസ്വാഭാവികമായി ഒന്നുമില്ല. ഒരു സുഹൃത്തിന് നൽകിയ ചുംബനമായി കണ്ടാൽ മതി. ഒവിയയുടെ ഇഷ്ടത്തെക്കുറിച്ച് തനിക്കറിയാമായിരുന്നു. പക്ഷേ ആദ്യം അത് തമാശയായി മാത്രമാണ് കണ്ടത്. പിന്നീട് സീരിയസ്സാണെന്ന് മനസ്സിലായെന്നും ആരവ് പറഞ്ഞു. എന്തായാലും രണ്ടാം സീസണിലേക്ക് കടക്കുമ്പോഴും ഓവിയ തന്നെയാണ് ആരാധകരുടെ താരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP