Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രസീൽ ജയിച്ചില്ലെങ്കിൽ താൻ തല മൊട്ടയടിക്കും എന്നു വെല്ലുവിളിച്ച ആരാധകനാണ് സ്വന്തം തലമുടി നഷ്ടമായി; വെല്ലുവിളിയുടെ വീഡിയോ ആഘോഷമാക്കി അർജന്റീന ആരാധകർ; ഗാലറിയിലെ കാണി തുമ്മിയപ്പോഴും വീഴുന്ന നെയ്മർ! സമനില പിടിച്ച ബ്രസീലിനെയും നെയ്മറിനെയും ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

ബ്രസീൽ ജയിച്ചില്ലെങ്കിൽ താൻ തല മൊട്ടയടിക്കും എന്നു വെല്ലുവിളിച്ച ആരാധകനാണ് സ്വന്തം തലമുടി നഷ്ടമായി; വെല്ലുവിളിയുടെ വീഡിയോ ആഘോഷമാക്കി അർജന്റീന ആരാധകർ; ഗാലറിയിലെ കാണി തുമ്മിയപ്പോഴും വീഴുന്ന നെയ്മർ! സമനില പിടിച്ച ബ്രസീലിനെയും നെയ്മറിനെയും ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോകകപ്പ് തുടങ്ങിയതോടെ ആവേശം ഇങ്ങ് കൊച്ച് കേരളത്തെയും കീഴടക്കി കഴിഞ്ഞു. മിക്ക ടീമുകളുടേയും ആദ്യ മത്സരം കഴിഞ്ഞതോടെ ആരാധകർ പരസ്പകം പോരടിച്ചും പന്തയം വെച്ചും ലോകകപ്പ് ഉഷാറാക്കുകയാണ്. അർജന്റീന ബ്രസീല് ആരാധകർ തമ്മിലുള്ള പോരും മത്സരവും ഒക്കെ തന്നയാണ് ശ്രദ്ധയാകർഷിക്കുന്നതും. കേരളത്തിൽ ബ്രസീലിന് വേണ്ടി അർജന്റീന ആരാധകരോട് വെല്ലുവിളിച്ച് പണി കിട്ടിയ ഒരു ആരാധകന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇന്നലെ സ്വിറ്റ്സർലാൻഡുമായി ബ്രസീൽ ജയിച്ചില്ലെങ്കിൽ താൻ തല മൊട്ടയടിക്കും എന്ന് പറഞ്ഞ ഒരു ആരാധകനാണ് ഇപ്പോൾ സ്വന്തം തലമുടി നഷ്ടമായിരിക്കുന്നത്.

അർജന്റീന ആരാധകരായ സുഹൃത്തുക്കളോടാണ് യുവാവ് വെല്ലുവിളി നടത്തുന്നത്. ഇത് നിങ്ങളുടെ മിശിഹയുടെ അർജന്റീനയല്ലെന്നും നെയ്മറും പിള്ളാരുമാണെന്നും പറഞ്ഞാണ് വെല്ലുവിളി തുടങ്ങുന്നത്. നെയ്മർ ഗോൾ നേടിയില്ലെങ്കിലും തങ്ങളുടെ ടീമിന് കളിക്കാർ വേറെയുമുണ്ട് ഗോളടിക്കാനെന്നും യുവാവ് വെല്ലുവിളിക്കുന്നുണ്ട്. മത്സരം തന്റ ഇഷ്ട ടീമായ ബ്രസീൽ ഉറപ്പായും ജയിക്കുമെന്നും അതുകൊണ്ട് തന്നെ സമനിലയാകുമോ എന്ന പേടിയും ഇല്ലെന്നും ഉറപ്പായും വെല്ലുവിളി നടത്തുകയും ചെയ്യുകയായിരുന്നു.

മത്സരത്തിന്റെ ഫലം സമനിലയാണെങ്കിലും താൻ തല മൊട്ടയടിക്കുമെന്ന് വെല്ലുവിളിച്ചതാണ് യുവാവിന് വിനയായത്.ബ്രസീൽ ജയിച്ചാൽ നിങ്ങൾ ഒന്നും ചെയ്യണ്ടെന്നും ബ്രസീൽ ജയിക്കുമെന്ന് അത്രേം ഉറപ്പുള്ളതുകൊണ്ട് തന്നെയാണ് വെല്ലുവിളിക്കുന്നതെന്നും പറഞ്ഞാണ് യുവവ് വീഡിയോ അവസാനിപ്പിക്കുന്നത്. എന്തായാലും യുവാവിന് പറ്റിയ അമളി കൊണ്ട് മാത്രം തൽക്കാലം കാര്യങ്ങൾ അവസാനിക്കുന്നില്ല. നേരത്തെ മെസ്സിയേയും അർജന്റീനയെയും പരിഹസിച്ച ബ്രസീൽ ഫാൻസുകാരെ ഇന്നലത്തെ മത്സര ശേഷ ട്രോളിക്കൊല്ലുകയാണ് സൈബർ ലോകം.

ഏറ്റവും കൂടുതൽ ട്രോൾ ഏറ്റുവാങ്ങുന്നത് ബ്രസീലിന്റെ തുറുപ്പ് ചീട്ട് നെയ്മറാണ്. കളിക്കിടെ നിരവധി തവണ തലകൂത്തിയും മറിഞ്ഞും വീണ നെയ്മറിനെ ട്രോളാൻ ആരും ബാക്കിയുണ്ടാവില്ല. ഇന്നലെ സ്വിറ്റ്‌സർലാന്റ് നിരയിൽ പിറന്ന മൂന്ന് മഞ്ഞക്കാർഡുകളിലും നെയ്മറിന് പങ്കുണ്ടായിരുന്നു. ഈ ലോകകപ്പിൽ ഒരു കളിയിൽ ഏറ്റവും കൂടുതൽ ഫൗൾ ചെയ്യപ്പെടുന്ന താരമാകാനും നെയ്മറിനായി.

ഇരുപതാം മിനിറ്റിൽ ഫിലിപ്പെ കുട്ടീന്യോയുടെ ഗോളിൽ ലീഡ് നേടിയപ്പോൾ ഒരു ഉജ്വലവിജയമാണ് ബ്രസീലിന്റെ ആരാധകർ കിനാവ് കണ്ടത്. എന്നാൽ ആ മോഹങ്ങൾക്ക് മേൽ ആണിയടിക്കുകയായിരുന്നു എതിരാളികൾ. പ്രതിരോധത്തിലെ അവസാന പഴുതും അടച്ച് കൂടുതൽ ഗോൾ വഴങ്ങാതെ കളിച്ച സ്വിറ്റ്‌സർലൻഡ് വീണു കിട്ടിയ അവസരത്തിൽ തിരിച്ച് വല കുലുക്കി സമനില പിടിച്ചു. അമ്പതാം മിനിറ്റിൽ സ്റ്റീവൻ സൂബറാണ്, ഷാക്കിരിയുടെ ഒരു കോർണർ കൃത്യമായി കുത്തിയിട്ട് സമനില ഗോൾ നേടിയത്.

നെയ്മറിനെ കളിക്കാൻ അനുവദിക്കാതെ പിടിച്ചുകൊട്ടുകയാണെന്ന് ബ്രസീൽ ഫാൻസുകാർ ന്യായീകരിക്കുന്നതെങ്കിൽ കളത്തിലെ നെയ്മറിന്റെ നിരന്തരമുള്ള വീഴ്‌ച്ചയെയാണ് ട്രോളന്മാർ ഏറ്റെടുത്തത്. ഗാലറിയിലിരുന്ന് കളി കാണുന്ന കാണി തുമ്മിയപ്പോഴും നെയ്മർ തലകുത്തി വീണു എന്നാണ് ട്രോളന്മാർ പറയുന്നത്. തൊട്ടാവാടിയുടെ പേര് എന്തായാലും ട്രോളന്മാർ ചേർന്ന് മാറ്റിയിട്ടുണ്ട്. ഇനി ആ ചെടി 'നെയ്മർ' എന്ന പേരിൽ ആയിരിക്കും അറിയപ്പെടുക! എന്നാണ് സൈബർ ലോകത്തിന്റെ അഭിപ്രായം. കളിക്കിടയിൽ സഹകളിക്കാരെ തുമ്മാൻ പോലും സ്വിസ് ക്യാപ്റ്റൻ സമ്മതിച്ചിട്ടില്ല. അതിന്റെ കാറ്റ് തട്ടിയാൽ പോലും ആ നെയ്മർ വീഴും. പിന്നെ അതിന്റെ ചീത്തപ്പേര് കൂടി കേൾക്കേണ്ടി വരില്ലേ! ട്രോളുകൾ നീങ്ങുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP