Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്വിറ്റ്‌സർലണ്ടിനെതിരെയുള്ള കളി ഞങ്ങൾക്ക് ഒന്നാന്തരം പാഠം; സമനിലയിൽ കുരുങ്ങിയത് കളിക്കാർ സമ്മർദ്ദത്തിൽ മുങ്ങിപ്പോയതുകൊണ്ട്; വേഗം കൂടിയപ്പോൾ കൃത്യത പോയെന്ന് ബ്രസീൽ പരിശീലകൻ ടിറ്റെ; മൽസരഫലത്തിൽ അത്ഭുതമൊന്നുമില്ലെന്ന് സ്വിസ് കോച്ച് പെട്‌കോവിക്

സ്വിറ്റ്‌സർലണ്ടിനെതിരെയുള്ള കളി ഞങ്ങൾക്ക് ഒന്നാന്തരം പാഠം; സമനിലയിൽ കുരുങ്ങിയത് കളിക്കാർ സമ്മർദ്ദത്തിൽ മുങ്ങിപ്പോയതുകൊണ്ട്; വേഗം കൂടിയപ്പോൾ കൃത്യത പോയെന്ന് ബ്രസീൽ പരിശീലകൻ ടിറ്റെ; മൽസരഫലത്തിൽ അത്ഭുതമൊന്നുമില്ലെന്ന് സ്വിസ് കോച്ച് പെട്‌കോവിക്

മറുനാടൻ മലയാളി ബ്യൂറോ

മോസ്‌കോ: ലോകകപ്പിൽ ഗ്രൂപ്പ് ഇയിൽ സ്വിറ്റ്‌സർലണ്ടിനെതിരെയുള്ള മൽസരത്തിൽ സമനിലയിൽ കുരുങ്ങിയത് കളിക്കാർ സമ്മർദ്ദത്തിന് അടിപ്പെട്ടതുകൊണ്ടാണെന്ന് പരിശീലകൻ ടിറ്റെ.അതിസമ്മർദ്ദം മൂലം അവസാന നീക്കങ്ങൾക്ക് വേഗം കൂടുകയും കൃത്യത കുറയുകയും ചെയ്തു, അദ്ദേഹം വിലയിരുത്തി.20 ഷോട്ടുകൾ ഉതിർത്തെങ്കിലും ഒന്നും തന്നെ ലക്ഷ്യം കണ്ടില്ല.എന്നാൽ കൂടൂതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിൽ, ഗോൾകീപ്പറെ വരുതിയിലാക്കാമായിരുന്നു.

അടുത്ത മൽസരങ്ങൾക്ക് സ്വിറ്റസർലണ്ടുമായുള്ള മൽസരം പാഠമാണ്. കുറച്ചുകൂടി ശാന്തരായി കൃത്യതയോടെ കളിക്കണം.സ്വിസ് ടീമിന്റെ സമനില ഗോളിനെ കുറിച്ചും ടിറ്റെയ്ക്ക് ചിലത് പറയാനുണ്ട്. ഈക്വലൈസറിന് തൊട്ടുമുമ്പ് സൂബർ ഡിഫൻഡർ ജാവോ മിറാന്റോയെ ശക്തമായി തള്ളുന്നത് കാണാമായിരുന്നു.റഫറിയുടെ മേൽ സമ്മർദ്ദം ചെലുത്തുന്നത് ശരിയല്ല. എന്നാൽ, ഇതൊക്കെ കൈകാര്യം ചെയ്യാൻ ഇവിടെ ഒരുസംവിധാനവും ഉത്തരവാദിത്തപ്പെട്ടലരുമുണ്ട്, ടിറ്റെ നിരീക്ഷിച്ചു.

അതസമയം സ്വിസ് കോച്ച് വ്‌ളാഡിമിർ പെട്‌കോവിക് തന്റെ ടീമിന്റെ പ്രകടനത്തിൽ സന്തുഷ്ടനാണ്.നിരന്തരം ഗോളിനായി പരിശ്രമിക്കാനും മുന്നോട്ട് പോകാനും ടീം പരിശ്രമിച്ചു.ഗ്രൂപ്പ് ഘട്ടത്തിൽ അടുത്ത കളികൾക്കായി തയ്യാറെടുക്കാൻ ഇതൊരു നല്ല തുടക്കമാണ്.ചിലർ ചിന്തിക്കുന്നത് പോലെ മൽസരഫലം അത്ഭുതപ്പെടുത്തുന്നതല്ല. കഴിഞ്ഞ അഞ്ച് കളികളിൽ ഒന്നിൽ മാത്രമാണ് തങ്ങൾ തോറ്റതെന്നും സ്വിസ് പരിശീലകൻ പറഞ്ഞു.ഫിഫ റാങ്കിങ്ങിൽ ആറാം സ്ഥാനത്താണ് സ്വിറ്റ്‌സർലണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP