Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നമ്മള് മെസി ഗോളടിക്കാത്തതിന്റെ പേരിൽ പരിതപിച്ചിരിക്കുമ്പോൾ നമ്മുടെ തൊട്ടരികെ ഒരാളിരിക്കുന്നത് കണ്ടോ..ഖൽബ് തകർന്ന് ഒന്ന് കരയാൻ പോലുമാകാതെ; ഒന്നുറങ്ങി എണീറ്റപ്പോഴേക്കും എല്ലാം സംഭവിച്ചിരുന്നു; ഷറഫുദീൻ സഹറയുടെ ഹൃദയസ്പർശിയായ ഫേസ്‌ബുക്ക് കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നമ്മള് മെസി ഗോളടിക്കാത്തതിന്റെ പേരിൽ പരിതപിച്ചിരിക്കുമ്പോൾ നമ്മുടെ തൊട്ടരികെ ഒരാളിരിക്കുന്നത് കണ്ടോ..ഖൽബ് തകർന്ന് ഒന്ന് കരയാൻ പോലുമാകാതെ; ഒന്നുറങ്ങി എണീറ്റപ്പോഴേക്കും എല്ലാം സംഭവിച്ചിരുന്നു; ഷറഫുദീൻ സഹറയുടെ ഹൃദയസ്പർശിയായ ഫേസ്‌ബുക്ക് കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കരിഞ്ചോലമലയിലുണ്ടായ ദുരന്തത്തിൽ താമരശേരി കട്ടിപ്പാറ സ്വദേശി മുഹമ്മദ് റാഫിയുടെ കുടുംബത്തിലെ എട്ടുപേരുടെ ജീവനാണ് കവർന്നത്.ഗൾഫിൽ നിന്ന് നാട്ടിൽ മടങ്ങിയെത്തിയ റാഫി ഇപ്പോഴും ആ ദുരന്തത്തിന്റെ ഞെട്ടലിൽ നിന്ന് മോചിതനായിട്ടില്ല. എന്തുപറഞ്ഞ് ഈ ചെറുപ്പക്കാരനെ ആശ്വസിപ്പിക്കും, നാട്ടുകാർ കുഴങ്ങിപ്പോകുന്നു.

റിയാദിലെ ഇന്ത്യൻ ഏംബസിയിൽ ജോലി ചെയ്യുന്ന ഷറഫുദ്ദീൻ സഹറ ഫേസ്‌ബുക്കിൽ കുറിക്കുന്നു: പിഞ്ചുമോളടക്കം സ്വന്തം ചോരയിലെ ഒമ്പത് പേരെയാണ് ഒറ്റ ദിവസം കൊണ്ട് വിധി കൊണ്ട് പോയത്. വീടിന്റെ തരി പോലും കാണാനില്ല. സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം ഇതാ കിടക്കുന്നു ഈ മണ്ണിനടയില്.... ചെറുപ്പം മുതല് ആ മലയുടെ മടിത്തട്ടിലായിരുന്നു കളിച്ചതും വളർന്നതും. അതാണിപ്പോൾ ഒരു രാത്രികൊണ്ട് ഒരു ദുരന്തമായി തന്റെ കുടുംബത്തിന് മേലെ വന്ന് പതിച്ചത്. മണിക്കൂറുകൾക്ക് മുമ്പേ എല്ലാവരുമായി ഫോൺ ചെയ്ത് സംസാരിച്ചതാണ്. പെരുന്നാളിലേക്കുള്ള ഒരുക്കങ്ങളൊക്കെ ചോദിച്ചറിഞ്ഞു. മരണത്തെ സ്വീകരിക്കാനെന്നോണം കയറി വന്ന പെങ്ങളോടും കുശലങ്ങൾ പറഞ്ഞു. ഒന്നുറങ്ങി എഴുനേറ്റപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു. മെസി ഗോളടിക്കാത്തതിന്റെ പേരിൽ പരിതപിച്ചിരിക്കുമ്പോഴാണ് നമ്മുടെ തൊട്ടരികെ ഇങ്ങനെ ഹൃദയം തകർന്ന് ഒരാളിരിക്കുന്നതെന്ന് ഷറഫുദ്ദീൻ സഹറ ഓർമിപ്പിക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

നമ്മള് മെസ്സി ഗോളടിക്കാത്തതിന്റെ പേരില് പരിതപിച്ചിരിക്കുമ്പോള് നമ്മുടെ തൊട്ടരികെ ഒരാളിരിക്കുന്നത് കണ്ടോ.. ഖല്ബ് തകര്ന്ന് ഒന്ന് കരയാന് പോലുമാവാതെ...
പിഞ്ചുമോളടക്കം സ്വന്തം ചോരയിലെ ഒമ്പത് പേരെയാണ് ഒറ്റ ദിവസം കൊണ്ട് വിധി കൊണ്ട് പോയത്. വീടിന്റെ തരി പോലും കാണാനില്ല. സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം ഇതാ കിടക്കുന്നു ഈ മണ്ണിനടയില്.... ചെറുപ്പം മുതല് ആ മലയുടെ മടിത്തട്ടിലായിരുന്നു കളിച്ചതും വളര്ന്നതും. അതാണിപ്പോള് ഒരു രാത്രികൊണ്ട് ഒരു ദുരന്തമായി തന്റെ കുടുംബത്തിന് മേലെ വന്ന് പതിച്ചത്. മണിക്കൂറുകള്ക്ക് മുമ്പേ എല്ലാവരുമായി ഫോണ് ചെയ്ത് സംസാരിച്ചതാണ്. പെരുന്നാളിനേക്കുള്ള ഒരുക്കങ്ങളൊക്കെ ചോദിച്ചറിഞ്ഞു. മരണത്തെ സ്വീകരിക്കാനെന്നോണം കയറി വന്ന പെങ്ങളോടും കുശലങ്ങള് പറഞ്ഞു. ഒന്നുറങ്ങി എഴുനേറ്റപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു.

ഒരു ദു:സ്വപ്നം കണക്കെ വന്നെത്തിയ നാട്ടിലെ ഉരുള് പൊട്ടല് വാർ്ത്തകൾ... എത്രയും പെട്ടെന്ന് നാട്ടിലെത്താനുള്ള കൂട്ടുകാരുടെ കോളുകൾ്... തന്റെ കുടുംബത്തിനൊന്നും സംഭവിച്ചുണ്ടാകരുതേയെന്ന പ്രാര്ത്ഥനകള്... നാട്ടിലെത്തിയപ്പോള് കണ്ട ഭീകരമായ കാഴ്‌ച്ചകള്... മണ്ണിനടിയില് നിന്നും പുറത്തെടുത്ത തന്റെ പിഞ്ചു മോളുടെയും പ്രിയതമയുടെയും മയ്യിത്തുകള്.. എല്ലാം കണ്ട് ഖല്ബ് തകര്ന്ന്... തന്റെ സ്വപ്നങ്ങള്ക്ക് മീതെ വന്ന് പതിച്ച മണ്കൂനകള് നോക്കി... ഒന്നുറക്കെ കരയാന് പോലുമാവാതെ വിറങ്ങലിച്ച് നില്ക്കുകയാണീ സഹോദരന്. സഹനം നല്കണേ നാഥാ... എല്ലാം താങ്ങാനുള്ള കരുത്ത് നല്കണേ റബ്ബേ..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP