Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അണ്വായുധ ശേഖരത്തിൽ ഇന്ത്യയെ കടത്തി വെട്ടി പാക്കിസ്ഥാൻ; ചൈനയ്ക്ക് ഇന്ത്യയുടെ കൈവശം ഉള്ളതിന്റെ ഇരട്ടി അണുബോംബുകൾ; അമേരിക്കയുടെയു റഷ്യയുടെയും കൈയിൽ പലതവണ ലോകത്തെ മുഴുവൻ ചുട്ട് ചാമ്പലാക്കാനുള്ള സ്റ്റോക്ക്; ലോകത്തെ അണ്വായുധ ശേഷിയുടെ കണക്കുകൾ വെളിയിൽ

അണ്വായുധ ശേഖരത്തിൽ ഇന്ത്യയെ കടത്തി വെട്ടി പാക്കിസ്ഥാൻ; ചൈനയ്ക്ക് ഇന്ത്യയുടെ കൈവശം ഉള്ളതിന്റെ ഇരട്ടി അണുബോംബുകൾ; അമേരിക്കയുടെയു റഷ്യയുടെയും കൈയിൽ പലതവണ ലോകത്തെ മുഴുവൻ ചുട്ട് ചാമ്പലാക്കാനുള്ള സ്റ്റോക്ക്; ലോകത്തെ അണ്വായുധ ശേഷിയുടെ കണക്കുകൾ വെളിയിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഏത് സമയവും ഉപയോഗിച്ചേക്കാവുന്ന ഒരു കൂറ്റൻ അണ്വായുധ ശേഖരത്തിന്റെ മുകളിലാണ് ലോകം സ്ഥിതി ചെയ്യുന്നതെന്ന് എത്ര പേർക്കറിയാം. അവയുടെ ചെറിയൊരു ഭാഗം എടുത്തുപയോഗിച്ചാൽ പോലും സർവനാശമുണ്ടാകുമെന്നുറപ്പാണ്. കാലം ചെല്ലുന്തോറും വിവിധ രാജ്യങ്ങൾ അണ്വായുധ ശേഷി കൈവരിക്കുന്നത് കടുത്ത ആശങ്കയാണുണ്ടാക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് അണ്വായുധ ശേഖരത്തിന്റെ കാര്യത്തിൽ പാക്കിസ്ഥാൻ ഇന്ത്യയെ കടത്തി വെട്ടിയിരിക്കകുകയാണ്. ചൈനയുടെ കൈയിൽ ഇന്ത്യയുടെ കൈവശം ഉള്ളതിനേക്കാൾ ഇരട്ടി അണുബോംബുകളുണ്ടെന്നും മുന്നറിയിപ്പുണ്ട്.

എന്നാൽ അമേരിക്കയുടെയു റഷ്യയുടെയും കൈയിൽ പലതവണ ലോകത്തെ മുഴുവൻ ചുട്ട് ചാമ്പലാക്കാനുള്ള അണ്വായുധ ശേഖരണമുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇത്തരത്തിൽ പുറത്ത് വന്നിരിക്കുന്ന ലോകത്തെ അണ്വായുധ ശേഷിയുടെ കണക്കുകൾ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. അണ്വായുധ ശേഷിയുടെ കാര്യത്തിൽ എതിരാളികളായ പാക്കിസ്ഥാനും ചൈനയും മുന്നേറിയെന്ന വാർത്തകൾക്കിടയിലും ഇന്ത്യൻ പ്രതിരോധ വൃത്തങ്ങൾ ആത്മവിശ്വാസം പ്രകടപ്പിച്ചിട്ടുണ്ട്. ഇന്ത്യുടെ അണ്വായുധ ശേഷിക്ക് തിരിച്ചടിക്കാനും അതിജീവിക്കാനും കഴിവുണ്ടെന്നും അത്യാവശ്യമായ ആധുനികവൽക്കരണം ഉടൻ ഇന്ത്യൻ ആണവരംഗത്ത് നടപ്പിലാക്കുമെന്നും അവർ ഉറപ്പേകുന്നു.

ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് പാക്കിസ്ഥാന് നിലവിൽ 140 മുതൽ 150 വരെ ന്യൂക്ലിയർ വാർഹെഡുകളാണുള്ളത്. എന്നാൽ ഇന്ത്യയുടെ കൈവശം 130 മുതൽ 140വരെ ന്യൂക്ലിയർ വാർഹെഡുകളാണുള്ളത്. ചൈനയുടെ ആയുധ ശേഖരത്തിൽ 280 ന്യൂക്ലിയർ വാർഹെഡുകളുണ്ട്. യുഎസിന്റെ കൈയിൽ 6450 ന്യൂക്ലിയർ വാർഹെഡുകളും റഷ്യയുടെ കൈവശം 6850 ന്യൂക്ലിയർ വാർഹെഡുകളുമുണ്ട്. സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച ്ഇൻസ്റ്റിറ്റ്യൂട്ടാണ് (എസ്ഐപിആർഐ) ഇത് സംബന്ധിച്ച ഏറ്റവും പുതിയ കണക്കുകൾ ഇന്നലെ പുറത്ത് വിട്ടിരിക്കുന്നത്.

ആഗോളവ്യാപകമായിട്ടുള്ള അണ്വായുധങ്ങളിൽ 92 ശതമാനവും അമേരിക്കയുടെയും റഷ്യയുടെയും കൈവശമാണുള്ളത്. മറ്റ് ഏഴ് അണ്വായുധ രാജ്യങ്ങളുടെ കൈവശമുള്ള ശേഖരം താരതമ്യേന ചെറുതാണ്. എന്നാൽ അവയെല്ലാം പുതിയ ആണവായുധങ്ങൾ വികസിപ്പിക്കുന്നതിനായി ത്വരിത ഗതിയിൽ ശ്രമിക്കുന്നത് കടുത്ത ആശങ്കയാണുയർത്തുന്നത്. പുതിയ കണക്കുകൾ പ്രകാരം ഫ്രാൻസിന്റെ കൈവശം 300 ന്യൂക്ലിയർ വാർഹെഡുകളും ഇസ്രയേലിന്റെ പക്കൽ 80 ന്യൂക്ലിയർ വാർഹെഡുകളും നോർത്തുകൊറിയയുടെ ആയുധ ശേഖരത്തിൽ 20ൽ പരം ന്യൂക്ലിയർ വാർഹെഡുകളുമാണുള്ളത്.

ഇന്ത്യയും പാക്കിസ്ഥാനും തങ്ങളുടെ ആണവായുധ ശേഖരം വർധിപ്പിച്ച് കൊണ്ടിരിക്കുന്നുവെന്നും കരയിൽ നിന്നും കടലിൽ നിന്നും ആകാശത്ത് നിന്നും മിസൈൽ ഡെലിവറി സിസ്റ്റങ്ങൾ വികസിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളും നിരന്തരം ശ്രമിക്കുന്നുവെന്നും എസ്ഐപിആർഐ കണ്ടെത്തിയിരിക്കുന്നു. ഇന്ത്യ പാക്കിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നും അണ്വായുധ ഭീഷണി നേരിടുന്നുണ്ടെന്നും അതിനെ പ്രതിരോധിക്കാനായി രാജ്യത്തിന് അണ്വായുധ വികസനം നടത്തുകയല്ലാതെ നിവൃത്തിയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പാക്കിസ്ഥാന് 70 കിലോമീററർ റേഞ്ചിലുള്ള നാസർ (ഹാറ്റ്ഫ്-കത) ന്യൂക്ലിയർ മിസൈലുകളുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആണവായുധങ്ങൾ ആദ്യം ആക്രമിക്കുന്നതിനുള്ളതല്ലെന്നും മറിച്ച് പ്രതിരോധത്തിനുള്ളതാണെന്നും ഡിഫെൻസ് ഉറവിടങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ തിരിച്ചടിക്കാൻ ശേഷിയുള്ള ആണവായുധങ്ങൾ ഇനിയും വികസിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും പ്രസ്തുത ഉറവിടം നിർദ്ദേശിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP