Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭർത്താവുമായി വഴക്കിട്ട് പ്രമുഖ ചാനൽ അവതാരക തൂങ്ങി മരിച്ചു; തേജസ്വിനിയുടെ ആത്മഹത്യയിൽ നടുങ്ങി ചാനൽ ലോകം

ഭർത്താവുമായി വഴക്കിട്ട് പ്രമുഖ ചാനൽ അവതാരക തൂങ്ങി മരിച്ചു; തേജസ്വിനിയുടെ ആത്മഹത്യയിൽ നടുങ്ങി ചാനൽ ലോകം

വിജയവാഡ: പ്രമുഖ ടെലിവിഷൻ അവതാരക തൂങ്ങി മരിച്ചു. ആന്ധ്രാപ്രദേശിലെ സ്വകാര്യ ടെലിവിഷൻ അവതാരകയായ തേജസ്വിനിയാണ് വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ചത്. പ്രണയിച്ചു വിവാഹം ചെയ്ത ഭർത്താവുമായി കലഹം പതിവായതോടയാണ് യുവതി ആത്മഹത്യ ചെയ്തത്. ചാനലുകളിൽ നിറ സാന്നിധ്യമായിരുന്ന അവതാരകയുടെ മരണത്തിൽ ചാനൽ ലോകം അനുശോചനം രേഖപ്പെടുത്തി.

വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് അഞ്ച് വർഷം മുമ്പാണ് പവൻ കുമാർ എന്നയാളെ തേജസ്വിനി വിവാഹം ചെയ്തത്. ശേഷം ഗൾഫിലേക്ക് പോയ ഇരുവരും വീട്ടുകാർ വിവാഹത്തെ അംഗീരിച്ചകതോടെ നാട്ടിൽ തിരികെ എത്തുകയായിരുന്നു. എനനാൽ അടുത്തിടെ ഇരുവരും തമ്മിൽ എന്നും വഴക്ക് പതിവായിരുന്നു. തുടർന്ന് എടുപ്പുഗള്ലുവിലെ വീട്ടിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഇവർ ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാൽ വിവരം പുറംലോകാമറിഞ്ഞത് തിങ്കളാഴ്ചയാണ്.

വിജയവാഡയിലെ ഒരു സ്വകാര്യ ചാനൽ അവതാരകയായിരുന്നു തേജസ്വിനി. പവൻ കുമാർ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ഇവർ ജീവനൊടുക്കിയത്. ഭർത്തൃമാതാവ് ഉച്ചഭക്ഷണത്തിനായി വിളിച്ചിട്ടും ഇവർ വാതിൽ തുറന്നില്ല. തുടർന്ന് ഇവർ നാട്ടുകാരെ വിവരം അറിയിച്ചു. അയൽക്കാർ വന്ന് വാതിൽ ചവിട്ടി തുറന്നപ്പോഴേക്കൂം തൂങ്ങി മരിച്ചു നിൽക്കുന്ന തേജസ്വിനിയെ ആണ് കണ്ടത്. സംശയകരമായ മരണത്തിനു പൊലീസ് കേസ് എടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP