Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിലെയും യുകെയിലെയും 150 ബിസിനസ് ലീഡർമാർ നാളെയും മറ്റന്നാളും ലണ്ടനിൽ ഒരുമിച്ച് ചേരും; ഒന്നര ലക്ഷത്തോളം പേർക്ക് തൊഴിൽ നൽകുന്ന യുകെയിലെ ഇന്ത്യൻ ബിസിനസുകൾ ഇനിയും വലുതാക്കാൻ ഉറച്ച് ബ്രിട്ടീഷ് സർക്കാർ

ഇന്ത്യയിലെയും യുകെയിലെയും 150 ബിസിനസ് ലീഡർമാർ നാളെയും മറ്റന്നാളും ലണ്ടനിൽ ഒരുമിച്ച് ചേരും; ഒന്നര ലക്ഷത്തോളം പേർക്ക് തൊഴിൽ നൽകുന്ന യുകെയിലെ ഇന്ത്യൻ ബിസിനസുകൾ ഇനിയും വലുതാക്കാൻ ഉറച്ച് ബ്രിട്ടീഷ് സർക്കാർ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: അഞ്ചാമത് യുകെ-ഇന്ത്യ ലീഡർഷിപ്പ് കോൺക്ലേവ് നാളെയും മറ്റന്നാളും ലണ്ടനിൽ വച്ച് നടക്കുമെന്ന് റിപ്പോർട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപരമായുള്ള ബന്ധങ്ങൾ വളർത്തുന്നതിനും വികസിപ്പിക്കുന്നതിനുമായി നടത്തുന്ന നിർണായകമായ ഇവന്റാണിത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെയും യുകെയിലെയും 150 ബിസിനസ് ലീഡർമാരാണ് രണ്ടു ദിവസങ്ങളിലായി ലണ്ടനിൽ ഒരുമിച്ച് ചേരുന്നത്. ഒന്നരലക്ഷത്തോളം പേർക്ക് തൊഴിൽ നൽകുന്ന യുകെയിലെ ഇന്ത്യൻ ബിസിനസുകൾ ഇനിയും വലുതാക്കാൻ ഉറച്ചാണ് ബ്രിട്ടീഷ് സർക്കാർ മുന്നോട്ട് പോകുന്നതിന്റെ സൂചനയായും ഈ കൂട്ടായ്മ വിലയിരുത്തപ്പെടുന്നുണ്ട്.

യുകെയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ വർധിപ്പിക്കേണ്ടതിന്റെ ആവശ്യം ഈ കോൺക്ലേവ് ഉയർത്തിപ്പിടിക്കുമെന്നാണ് സൂചന. ബിസിനസ് രംഗത്തെ പ്രമുഖർക്ക് പുറമെ രാഷ്ട്രീയം, നയതന്ത്രം, സംസ്‌കാരം, കലകൾ, മാധ്യമം എന്നീ രംഗങ്ങളിൽ തിളങ്ങുന്ന ഇരു രാജ്യങ്ങളിലെയും പ്രമുഖരിൽ ചിലരും ഈ പരിപാടിക്കെത്തുമെന്നാണ് റിപ്പോർട്ട്. കൂടാതെ സി-സ്യൂട്ട് ബിസിനസ് ലീഡർമാർ, ഇന്റർനാഷണൽ ഫിനാൻഷ്യൽ ഇൻസ്റ്റ്റ്റിയൂഷനുകളിലെ ഡയറക്ടർ ലെവൽ എക്സിക്യൂട്ടീവുകൾ, കൺസൾട്ടൻസി, ലോ, അക്കൗണ്ടൻസി സ്ഥാപനങ്ങളിൽ നിന്നുമുള്ള മുതിർന്ന പ്രഫഷണലുകൾ, യുകെയിലെ ഇന്ത്യൻ സമൂഹത്തിൽ നിന്നുമുള്ള ഹൈ പ്രൊഫൈൽ അംഗങ്ങൾ തുടങ്ങിയവരും കോൺക്ലേവിൽ പങ്കെടുക്കാനെത്തും.

ബക്കിങ്ഹാം ഷെയറിലെ ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള പിക്ചർസ്‌ക്യൂ ലാറ്റിമെർ ഹൗസിലാണ് രണ്ട് ദിവസത്തെ റെസിഡൻഷ്യൽ റിട്രീറ്റ് അരങ്ങേറുന്നത്.കഴിഞ്ഞ വർഷത്തെ കോൺക്ലേവിന് യുകെയിലെ ഫോറിൻ സെക്രട്ടറി ബോറിസ് ജോൺസൻ, ഇന്ത്യയിലെ റോഡ് ട്രാൻസ്പോർട്ട്, ഹൈവേസ് ആൻഡ് ഷിപ്പിങ് മന്ത്രിയായ നിതിൻ ഖഡ്കരി , പിന്നീട് ഊർജ,ഖനി, കൽക്കരി മന്ത്രിയായിത്തീർന്ന പീയൂഷ് ഗോയൽ തുടങ്ങിയ നിരവധി പ്രമുഖരെത്തിയിരുന്നു.

കോൺക്ലേവിന് മുന്നോടിയായി ലണ്ടനിലെ താജ് ഹോട്ടലിൽ വച്ച് നിക്ഷേപവും വ്യാപാരവുമായി ബന്ധമുള്ള 150 ബിസിനസ് പ്രമുഖരെ അഭിസംബോധന ചെയ്ത് യുകെയിലെ ഇന്റർനാഷണൽ ്രേടഡ് സെക്രട്ടറി ലിയാം ഫോക്സ് സംസാരിച്ചിരുന്നു.ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര-വാണിജ്യ ബന്ധം വളർത്തേണ്ടുന്നതിന്റെ അനിവാര്യതയാണ് തന്റെ പ്രഭാഷണത്തിൽ ഫോക്സ് എടുത്ത് കാട്ടിയിരുന്നത്. സ്വതന്ത്ര വ്യാപാരത്തിലൂടെയും തുറന്ന സാമ്പത്തിക വ്യവസ്ഥയിലൂടെയും ഇന്ത്യ കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലത്തിനിടെ ഇന്ത്യ ലോകത്തിലെ ഏറ്റവും ചലനാത്മകവും ഏറ്റവും വേഗത്തിൽ വളരുന്നതുമായ ഒരു സമ്പദ് വ്യവസ്ഥയായി പരിണമിച്ചിരിക്കുന്നുവെന്നാണ് ഫോക്സ് ഈ പ്രസംഗത്തിൽ പ്രശംസിച്ചത്.

ആധുനിക ഇന്ത്യയുടെ കമേഴ്സ്യൽ പവർ എടുത്ത് കാട്ടുന്ന ഒരു ആഴ്ചയാണ് ഈ കോൺക്ലേവിനോട് അനുബന്ധിച്ചുള്ളതെന്നും ഇതിൽ പങ്കെടുക്കുന്ന ഇന്ത്യൻ പ്രതിനിധികളിൽ മിക്കവരും ലോകത്തിലെ നിരവധി വലിയ കമ്പനികളുടെ തലവന്മാരാണെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.ഇവർ യുകെയിലെ ബിസിനസ് തലവന്മാരുമായി ആശയവിനിമയം ചെയ്ത് ക്രിയാത്മകമായ കൊടുക്കൽ വാങ്ങലുകളാണ് ഈ കോൺക്ലേവിൽ നടക്കാൻ പോകുന്നതെന്നും ഫോക്സ് വെളിപ്പെടുത്തുന്നു. ഇത്തരത്തിൽ ഇവർ വളർത്തിയെടുക്കുന്ന വ്യക്തിപരമായ ബന്ധങ്ങൾ ബിസിനസ് വിജയങ്ങൾക്കായി തിരിച്ച് വിടാൻ സാധിക്കുമെന്നും ഫോക്സ് പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

2016ലെ കണക്കുകൾ അനുസരിച്ച് യുകെയിൽ 800 ഇന്ത്യൻ കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇവരെല്ലാവരും കൂടി ഏതാണ്ട് 110,000 ജോലികൾ പ്രദാനം ചെയ്യുന്നുവെന്ന് ഇതിലൂടെ 47.5 ബില്യൺ പൗണ്ട് വരുമാനമുണ്ടാക്കുന്നുവെന്നും ഫോക്സ് വിവരിക്കുന്നു. അതേ വർഷം ഇന്ത്യ 127 പുതിയ ഇൻവെസ്റ്റ്മെന്റ് പ്രൊജക്ടുകൾ യുകെയിൽ ആരംഭിച്ചുവെന്നും അതിലൂടെ 4000ത്തോളം ജോലികൾ കൂടി ഇവിടെ ലഭ്യമായിട്ടുമുണ്ട്. മറുവശത്താകട്ടെ ജി20 രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയിൽ ഏറ്റവും അധികം നിക്ഷേപിച്ചിരിക്കുന്ന രാജ്യമാണ് യുകെയെന്നും ഫോക്സ് എടുത്ത് കാട്ടുന്നു. മറ്റേത് യൂറോപ്യൻ രാജ്യത്തേക്കാളും ഇന്ത്യിൽ യുകെയുടെ നിക്ഷേപമാണുള്ളത്. നിലവിൽ 270ൽ അധികം ബ്രിട്ടീഷ്‌കമ്പനികൾ ഇന്ത്യയിലുണ്ട്.. ഇവയെല്ലാം കൂടി എട്ട് ലക്ഷംപേർക്കാണ് ജോലിയേകുന്നതെന്നും ഫോക്സ് വെളിപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP