Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിഡിപ്പിക്കു വേണ്ടി പ്രഖ്യാപിച്ച വെടി നിർത്തൽ മുതലെടുത്ത് ഭീകരർ അഴിഞ്ഞാടിയതോടെ സഖ്യത്തെ എന്നും എതിർത്തിരുന്ന ആർഎസ്എസ്സിന്റെ വിമർശനങ്ങൾക്ക് മറുപടി പറയാനാവാതായി; കശ്മീരിൽ കാവിക്കൊടി പാറിക്കാനുള്ള നീക്കം പാളിയതോടെ ഭരണം തന്നെ ഉപേക്ഷിച്ചു ബിജെപി; ഇനി ഭീകര വിരുദ്ധ പോരാട്ടത്തിന്റെ കാഠിന്യം കൂട്ടും: തെരഞ്ഞെടുപ്പിന് മുൻപ് ഇൻഡോ- പാക് യുദ്ധം തന്നെ ഉണ്ടായാലും അത്ഭുതപ്പെടേണ്ടതില്ല.

പിഡിപ്പിക്കു വേണ്ടി പ്രഖ്യാപിച്ച വെടി നിർത്തൽ മുതലെടുത്ത് ഭീകരർ അഴിഞ്ഞാടിയതോടെ സഖ്യത്തെ എന്നും എതിർത്തിരുന്ന ആർഎസ്എസ്സിന്റെ വിമർശനങ്ങൾക്ക് മറുപടി പറയാനാവാതായി; കശ്മീരിൽ കാവിക്കൊടി പാറിക്കാനുള്ള നീക്കം പാളിയതോടെ ഭരണം തന്നെ ഉപേക്ഷിച്ചു ബിജെപി; ഇനി ഭീകര വിരുദ്ധ പോരാട്ടത്തിന്റെ കാഠിന്യം കൂട്ടും: തെരഞ്ഞെടുപ്പിന് മുൻപ് ഇൻഡോ- പാക് യുദ്ധം തന്നെ ഉണ്ടായാലും അത്ഭുതപ്പെടേണ്ടതില്ല.

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി:മനസ്സില്ലാമനസോടെയാണ് കശ്മീരിൽ റമദാൻ കാലത്ത് വെടിനിർത്തൽ പ്രഖ്യാപിക്കാനുള്ള മെഹ്ബൂബ മുഫ്തിയുടെ ആശയത്തെ ബിജെപി പിന്തുണച്ചത്.എന്നാൽ,എല്ലാ പ്രതീക്ഷകളും തെറ്റിക്കുന്ന രീതിയിലായിരുന്നു ഭീകരരുടെ അഴിഞ്ഞാട്ടം.ആർഎസ്എസും സംസ്ഥാന ബിജപിയും വെടിനിർത്തലിനെ ആശയത്തെ ശക്തമായി എതിർത്തിരുന്ന പശ്ചാത്തലത്തിൽ, ഭീകരാക്രമണങ്ങൾ വൻതിരിച്ചടിയായി. റമദാനെ തുടർന്ന് കശ്മീരിൽ സൈനിക നടപടികൾ നിർത്തിവച്ച ഒരു മാസത്തിനുള്ളിലുണ്ടായ സംഘർഷത്തിൽ 41 പേരുടെ ജീവനാണ് പൊലിഞ്ഞത്.

ഇരുപതോളം ഗ്രനേഡാക്രമണങ്ങൾക്കും അമ്പതോളം അക്രമാസക്തമായ സമരങ്ങൾക്കും പിന്നാലെ റൈസിങ് കശ്മീർ എഡിറ്ററും മിതവാദിയുമായ ഷുജാത് ബുക്കാരിയുടെയും സൈനികനായ ഔറംഗസീബിന്റെ കൊലകൾ കൂടിയായതോടെ കാര്യങ്ങൾ കൈവിട്ടുപോകുമെന്നായി.ആർഎഎസിന്റെ അതൃപ്തിക്ക് പുറമേ,കാൽചോട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതും കേന്ദ്ര സർക്കാർ തിരിച്ചറിഞ്ഞു.സർജിക്കൽ സ്്‌ട്രൈക്കിലൂടെ പാക്കിസ്ഥാന് ശ്ക്തമായ സന്ദേശം നൽകിയ ശേഷം ഇതൊരുപിന്നോട്ടുപോക്കും പേരുദോഷവുമാകുമെന്ന് ബിജെപി വിലയിരുത്തി. ഈ സാഹചര്യത്തിൽ ഭീകരർക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് അടിത്തറ ഉറപ്പിക്കാൻ ഏറ്റവുമധികം പാർ്ട്ടിയെ സഹായിക്കുക.ലോക്‌സഭാതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദേശീയത ഉണർത്തി വോട്ടുപെട്ടി ഭദ്രമാക്കാനും ഈ നിലപാടായിരിക്കും പാർ്ട്ടിക്ക് തുണയാവുക എന്ന് മോദിക്കും അമിത്ഷായ്ക്കും മറ്റാരേക്കാളും നന്നായി അറിയാം

പിഡിപിയുമായി സഖ്യം ഒഴിയുകയും, മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവയ്ക്കുകയും ചെയ്തതോടെ ജമ്മുകാശ്മീർ ഇനി സാക്ഷ്യം വഹിക്കുക ബിജെപിയുടെ ചടുലമായ രാഷ്ട്രീയ നീക്കങ്ങൾക്കായിരിക്കും.പാക്കിസ്ഥാനുമായുള്ള വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ നീക്കം കൃത്യമായ അജണ്ടകളോടെയെന്ന് വ്യക്തം.കിട്ടിയ അവസരം പ്രയോജനപ്പെടുത്താത്ത പാക്കിസ്ഥാനോട് ഇനി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കാനാണ് തീരുമാനം.

കശ്മീരിലെ ഇപ്പോഴത്തെ സ്്ഥിതിഗതികൾ വിലയിരുത്താനായി ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ ദേശീയ സുരക്ഷാ ഉപേദേഷ്ടാവ് അജിത്ത് ഡോവലുമായി ചർച്ച നടത്തിയതിന് പിറകെയാണ് സഖ്യം വേർപെടുത്താനുള്ള ബിജെപി തീരുമാനം വന്നതെന്നതും ശ്രദ്ധേയമാണ്. മോദി സർക്കാറിന് ഏറെ കീർത്തി നേടിക്കൊടുത്ത സർജിക്കൽ സട്രൈക്കിന്റെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത് അജിത്ത് ഡോവലായിരുന്നു.നിലവിലെ സാഹചര്യത്തിൽ പി.ഡി.പി കൂട്ടുകെട്ടുമായി മുന്നോട്ടുപോവുന്നത് കശ്്്മീർ പ്രശ്നത്തെ കൂടുതൽ സങ്കീർണ്ണമാക്കുകയേ ഉള്ളൂ എന്ന നിലപാടാണ് ഡോവൽ സ്വീകരിച്ചതെന്നാണ് വിവരം.

നേരത്തെ പി.ഡി.പിയുമായുള്ള സഖ്യവും അമിത്ഷാ തന്നെ മുൻകൈയെടുത്തുകൊണ്ടുവന്നതാണ്.ഇതിനെതിരെ ശക്തമായ എതിർപ്പ് പലതവണ ആർഎസ്്എസ് ഉയർത്തിയിരുന്നെങ്കിലും, കശ്മീരിലെ അധികാര പങ്കാളിത്തം ഹൈന്ദവ സമൂഹത്തിന് ഗുണം ചെയ്യുമെന്ന് പറഞ്ഞ് ബിജെപി നേതാക്കൾ അതിനെ ന്യായീകരിക്കുകയായിരുന്നു.എന്നാൽ കത്വ സംഭവത്തിന്റെ പശ്്ചാത്തലത്തിൽ പിഡിപി ഹൈന്ദവരെ മൊത്തം ഒറ്റപ്പെടുത്തുന്നു എന്ന തോന്നൽ ഉണ്ടായതോടെയാണ് ആർഎസ്എസ് നിലപാട് കടുപ്പിച്ചത്.

മെഹബൂബ മുഫ്്ത്തിയുടെ നേതൃത്വത്തിലുള്ള സർക്കാർ തീവ്രവാദികളോട് മൃദുസമീപനം സ്വീകരിക്കുന്നു എന്ന രാഷ്ട്രീയ നിലപാടും ആർഎസ്എസിനുണ്ട്.അതുകൊണ്ടുതന്നെ ഗവർണറുടെയും തുടർന്ന് രാഷ്ട്രപതിയുടെയും ഭരണത്തിലായാലും തീവ്രവാദികളോടും അതിന് ഒത്താശ ചെയ്യുന്ന പാക്കിസ്ഥാനോടും വിട്ടുവീഴ്ച ചെയ്യാൻ കേന്ദ്രസർക്കാറിന് ആവില്ല.അതുകൊണ്ടുതന്നെ ഫലത്തിൽ പാക്കിസ്്ഥാനുള്ള മുന്നറിയിപ്പുകൂടി ആയാണ് ബിജെപിയുടെ പൊടുന്നനെയുള്ള ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

ഭീകരവാദത്തെ ഒതുക്കുക എന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടകൂടിയായി മാറുന്നതോടെ,പാക്കിസ്ഥാനുമായി ഇനി നേരിട്ടുള്ള ഏറ്റുമുട്ടലിന് കേന്ദ്രം തയ്യാറാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.അല്ലെങ്കിൽ സർജിക്കൽ സ്്്ട്രൈക്ക് പോലുള്ള ശക്തമായ നടപടികളും എടുക്കാനും കേന്ദ്രം മടിക്കില്ല.എന്തായാലും പ്രശ്്നം ചർച്ചയിലുടെ പരിഹരിക്കമെന്ന ആഭ്യന്തരമന്ത്രി രാജ്്നാഥ്സിങിന്റെ അടക്കമുള്ള നിലപാടുകൾക്ക് ഇനി പ്രസക്്തിയില്ലാതായിരിക്കയാണ്.

വിരുദ്ധചേരികളായിരുന്നുവെങ്കിലും അധികാരം വേണമെന്ന ആഗ്രഹമാണ് ഏവരെയും ഞെട്ടിച്ച സഖ്യം കശ്മീരിൽ നിലവിൽ വരാൻ കാരണം. കൃത്യമായി അതിർത്തികൾ നിർണ്ണയിച്ചുകൊണ്ടാണ് ഇരു കൂട്ടരും ഭരിച്ചിരുന്നത്. ജമ്മുവിൽ ബിജെപിയും കശ്മീരിൽ പിഡിപിയും കാര്യങ്ങൾ തീരുമാനിക്കുമെന്ന നിലയിലായിരുന്നു കാര്യങ്ങൾ. എന്നാൽ ബിജെപിയുടെ അജണ്ടകൾ നടപ്പാകാതെ വന്നതോടെയാണ് സഖ്യത്തിൽ വിള്ളൽ വീണത്. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം പോലെ ബിജെപി ഏറെ ആഗ്രഹിക്കുന്ന ഒന്നാണ് ജമ്മു കാശ്മീരിന് സവിശേഷ പദവികൾ നൽകുന്ന ഭരണഘടനയുടെ 370 ാം വകുപ്പിന്റെ പുനഃപരിശോധന. പാക്കിസ്ഥാനുമായുള്ള വെടിനിർത്തൽ അവസാനിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ സഖ്യമുപേക്ഷിച്ച തീരുമാനം ബിജെപിയുടെ വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങളുടെ കൃത്യമായ സൂചനയാണ്.

തീവ്ര അജണ്ടകളുമായി ബിജെപി നീങ്ങിയാൽ പാക്കിസ്ഥാനുമായുള്ള സംഘർഷം നേരിട്ടുള്ള ഒരു ഏറ്റുമുട്ടലിലേക്ക് വളരാനുള്ള സാധ്യതപോലും നിലനിൽക്കുന്നുണ്ട്. ജമ്മു കശ്മീരിന്റെ സമാധാനത്തിന് വേണ്ടി ഒരുപാട് ശ്രമങ്ങൾ നടത്തിയ മാധ്യമപ്രവർത്തകൻ ഷുജാത് ബുഖാരിയുടെ മരണത്തിന്റെ ചൂടാറും മുമ്പ് കാശ്മീർ വീണ്ടും രാഷ്ട്രീയ അസ്ഥിരതയിലേക്ക് നീങ്ങുകയാണെന്നതിന്റെ സൂചനകളാണ് ബിജെപിയുടെ ഇപ്പോഴത്തെ നീക്കം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP