Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അങ്ങനെ ഒടുവിൽ വിമാനത്തിലും ഭിക്ഷാടനം തുടങ്ങി; ഖത്തർ എയർവേസിൽ കയറിയ ഭിക്ഷക്കാരൻ പണം പിരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ജീവനക്കാർ തടയാൻ ശ്രമിച്ചിട്ടും പണം നൽകി സഹായിച്ച് ഉദാരമനസ്‌കർ

അങ്ങനെ ഒടുവിൽ വിമാനത്തിലും ഭിക്ഷാടനം തുടങ്ങി; ഖത്തർ എയർവേസിൽ കയറിയ ഭിക്ഷക്കാരൻ പണം പിരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ജീവനക്കാർ തടയാൻ ശ്രമിച്ചിട്ടും പണം നൽകി സഹായിച്ച് ഉദാരമനസ്‌കർ

ഭിക്ഷാടന നിരോധന മേഖലകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്തോറും ഭിക്ഷക്കാർ പെരുകുന്ന കാഴ്ചയാണ് ഇന്ന് എല്ലായിടത്തുമുള്ളത്. യാചകരില്ലാത്ത സ്ഥലങ്ങൾ വളരെ അപൂർവമായി മാത്രമേയുള്ളു. ഇപ്പോഴിതാ വിമാനത്തിലും ഭിക്ഷാടനം തുടങ്ങിയെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ദോഹയിൽ നിന്നും ഷിറാസിലേക്കുള്ള ഖത്തർ എയർവേസ് വിമാനത്തിൽ കയറിയ ഭിക്ഷക്കാരൻ പണം പിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ജീവനക്കാർ എത്ര തടയാൻ ശ്രമിച്ചിട്ടും പണം നൽകി സഹായിക്കാൻ യാത്രക്കാരായ ഉദാരമനസ്‌കർ മുന്നോട്ട് വരുകയായിരുന്നു. ഒരു പ്ലാസ്റ്റിക് പൗച് കൈയിൽ പിടിച്ചാണ് മധ്യവയസ്‌കൻ വിമാനത്തിൽ ഭിക്ഷയെടുത്തത്.

അയാൾക്ക് പണം കൊടുക്കരുതെന്നും സീറ്റുകളിൽ ഇരിക്കണമെന്നും യാത്രക്കാരോട് വിമാന ജീവനക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അവർ പണം കൊടുക്കുകയായിരുന്നു. ഇതിനെ തുടർന്ന് വിമാനം പുറപ്പെടാൻ കുറച്ച് സമയം താമസിക്കുകയും ചെയ്തിരുന്നു.ഈ ദൃശ്യം ചില യാത്രക്കാർ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ടത് വളരെ പെട്ടെന്നാണ് വൈറലായിരിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ 25,000 പേരാണിത് കണ്ടിരിക്കുന്നത്. ഭിക്ഷക്കാരൻ ഐലിന് നടക്ക് നിൽക്കുന്നതും യാത്രക്കാരോട് പൗച്ച് നീട്ടി പണം ആവശ്യപ്പെടുന്നതും ഈ ഫൂട്ടേജിൽ കാണാം.

ഇതിനിടെ ഒരു വനിതാ ജീവനക്കാരി വന്ന് യാത്രക്കാരോട് സീറ്റിൽ ഇരിക്കാനും ഭിക്ഷക്കാരനോട് വിട്ട് പോകാനും ആവശ്യപ്പെടുന്നത് കാണാം.എന്നാൽ ഭിക്ഷക്കാരൻ തുടർന്നും അവിടെ നിന്ന് പണം പിരിക്കുകയാണ് ചെയ്യുന്നത്. തുടർന്ന് ഒരു യാത്രക്കാരൻ വന്ന നിരവധി നോട്ടുകൾ പൗച്ചിൽ ഇട്ട് കൊടുക്കുന്നുണ്ട്. തുടർന്ന് രണ്ട് സ്റ്റാഫ് മെമ്പർമാർ വന്ന് പണം പിരിക്കുന്ന ആളോട് സീറ്റിൽ ഇരിക്കാൻ ആവശ്യപ്പെട്ടിരുന്നു. അതിനിടെയും ആരോ അയാളെ വിളിച്ച് പണം നൽകുന്നുണ്ട്. ഫൂട്ടേജ് അവസാനിക്കുമ്പോഴും പണം പിരിക്കുന്ന ആൾ കാബിൻ ക്രൂവിനാൽ വലയം ചെയ്ത് നിൽക്കുന്നത് കാണാം.

വിമാനത്തിൽ പണം പിരിച്ച ആൾ ഇറാൻ കാരനാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.ഇയാൾ വിമാനയാത്രക്കാരനാണോ അതല്ല പണം പിരിക്കാനായി വിമാനത്തിൽ കയറിയതാണോ എന്ന ചോദ്യമുന്നയിച്ച് നിരവധി സോഷ്യൽ മീഡിയ യൂസർമാരാണ് മുന്നോട്ട് വന്നിരിക്കുന്നത്. ഇയാൾക്ക് ആരാണ് ടിക്കറ്റ് കൊടുത്തതെന്നാണ് അമിത് ജാദവ് എന്നയാൾ ചോദിച്ചിരിക്കുന്നത്. ബസിലും ട്രെയിനിലും പോലെ വിമാനത്തിലും ഭിക്ഷാടനം വ്യാപകമാവുമോയെന്ന ആശങ്കയും നിരവധി പേർ പങ്ക് വച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP