Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്റ്റേഷനുകളിലും കോച്ചുകളിലും സിസിടിവി കാമറകൾ; ബയോ വാക്വം ടോയ്‌ലറ്റുകൾ; മണിക്കൂറിൽ 160 കിലോമീറ്റർ വേഗം: റെയിൽവേ അടിമുടി മാറ്റത്തിനൊരുങ്ങുന്നു

സ്റ്റേഷനുകളിലും കോച്ചുകളിലും സിസിടിവി കാമറകൾ; ബയോ വാക്വം ടോയ്‌ലറ്റുകൾ; മണിക്കൂറിൽ 160 കിലോമീറ്റർ വേഗം: റെയിൽവേ അടിമുടി മാറ്റത്തിനൊരുങ്ങുന്നു

ന്യൂഡൽഹി: റെയിൽവേ അടിമുടി മാറ്റത്തിനൊരുങ്ങുന്നു. യാത്രക്കാരുടെ സുരക്ഷ ലക്ഷ്യമിട്ടു സ്റ്റേഷനുകളിലും കോച്ചുകളിലും സിസിടിവി കാമറകൾ സ്ഥാപിക്കാനൊരുങ്ങുകയാണ് റെയിൽവേ. ആദ്യ ഘട്ടത്തിൽ 6,500 സ്റ്റേഷനുകളിലും തിരഞ്ഞെടുത്ത ട്രെയിനുകളിലുമായിരിക്കും സിസിടിവി സ്ഥാപിക്കുക. ക്രമേണ എല്ലാ സ്റ്റേഷനുകളിലും ട്രെയിനുകളിലും സിസിടിവി സ്ഥാപിക്കും.

ട്രയിനിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുകയും സുരക്ഷാ വീഴ്ചകൾ തത്സമയം പരിഹരിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ പിടിച്ചുപറി, മോഷണം, രാത്രികാല അതിക്രമങ്ങൾ തുടങ്ങിയവയ്ക്കു പരിഹാരം കാണാമെന്നാണു പ്രതീക്ഷ. കൂടാതെ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാം. ചിലയിടങ്ങളിൽ സാമൂഹികവിരുദ്ധർ ട്രെയിനുകൾക്കു നേരെ നടത്തുന്ന കല്ലേറു നിയന്ത്രിക്കാം.

കൂടാതെ വിമാനങ്ങളിലേതിനു സമാനമായ ബയോ വാക്വം ടോയ്‌ലറ്റുകളും ട്രെയിനുകളിൽ സ്ഥാപിക്കാനു തീരുമാനമായി. ആദ്യ ഘട്ടത്തിൽ നടപ്പാക്കിയ ബയോ ടോയ്ലറ്റുകളുടെ പോരായ്മകൾ പരിഹരിച്ചു കൊണ്ടായിരിക്കും ഇത്. 2.5 ലക്ഷം ശുചിമുറികളാണു സ്ഥാപിക്കേണ്ടി വരിക.

രുതിയ കോച്ചുകൾ സ്ഥാപിക്കും. വിവിധ ഫാക്ടറികളിൽ കോച്ചുകളുടെ പല രൂപരേഖകൾ തയാറാകുന്നു. എൽഇഡി ലൈറ്റുകളും ദിശാസൂചികകളും മെച്ചപ്പെട്ട സീറ്റുകൾ, അപ്പർ ബർത്തിലെത്താൻ സൗകര്യപ്രദമായ ഗോവണികൾ എന്നിവ ഇവയിലുണ്ടാകും. ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 120 മുതൽ 160 വരെ ആയി ഉയർത്തും. ഭാരം കുറഞ്ഞ കോച്ചുകൾ, പുതിയ രൂപകൽപന, ട്രാക്, സിഗ്‌നൽ പരിഷ്‌കാരങ്ങൾ എന്നിവയും നടപ്പിലാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP