Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈ വർഷത്തെ തെഞ്ഞെടുപ്പിൽ ഭരണം ഉറപ്പിച്ച് മുന്നോട്ട് പോകവെ മധ്യപ്രദേശിലെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിക്കെതിരെ ഗുരുതര ആരോപണവുമായി സ്വന്തം അമ്മ രംഗത്ത്; മക്കൾ തിരിഞ്ഞ് നോക്കുന്നില്ലെന്നും ഉപദ്രവിക്കുന്നുവെന്നും ആരോപിച്ച് അർജുൻ സിങ്ങിന്റെ ഭാര്യ; അവസരം മുതലെടുക്കാൻ ഉറച്ച് ഭരണ കക്ഷിയായ ബിജെപി; അമ്മയ്ക്ക് സുരക്ഷ ഏർപ്പെടുത്താൻ അടിയന്തരമായി ഇടപെടുമെന്ന് സർക്കാർ

ഭോപാൽ: മധ്യപ്രദേശിൽ ഭരണ കക്ഷിക്കെതിരെ വലിയ സാധ്യതയാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുള്ളത്.എന്നാൽ മക്കൾ തന്നെ വീട്ടില് നിന്ന് ഇറക്കിവിട്ടിരിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിന്റെ അമ്മ രംഗത്ത് വന്നതോടെ കോൺഗ്രസ് വെട്ടിലായിരിക്കുകയാണ്. മക്കളായ അഭിമന്യു സിങ്ങും അജയ് സിങ്ങും തന്നെ പീഡിപ്പിക്കുകയാണെന്നും വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്നുമുള്ള പരാതിയുമായി മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി അന്തരിച്ച അർജുൻ സിങ്ങിന്റ ഭാര്യ സരോജ് കുമാരി കോടതിയെ സമീപിച്ചു. മധ്യപ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവുകൂടിയായ അജയ് സിങ്ങാണു വീട്ടിൽ നിന്ന് ഇറക്കിവിട്ടതെന്ന് എൺപത്തിമൂന്നുകാരിയായ സരോജ് പറയുന്നു.

ഗാർഹിക പീഡനത്തിൽ നിന്നു സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമപ്രകാരമാണു പരാതി. മകൾ വീണയും വിദേശ വ്യവസായി സാം വർമയുമൊത്ത് മജിസ്‌ട്രേട്ട് കോടതിയിൽ നേരിട്ടെത്തിയാണു പരാതി നൽകിയത്. എതിർകക്ഷികൾക്കു നോട്ടിസ് അയയ്ക്കാൻ ഉത്തരവിട്ട കോടതി, കേസ് ജൂലൈ 19നു കേൾക്കാൻ മാറ്റി. നോട്ടിസ് ലഭിക്കുമ്പോൾ മറുപടി നൽകുമെന്നു മാത്രമായിരുന്നു അജയ് സിങ്ങിന്റെ പ്രതികരണം.സ്വന്തം അമ്മയെ പോലും നോക്കാത്തവരാണോ നാട്ടിലെ പ്രശ്‌നങ്ങൾ പരിഹരിക്കുകയെന്നും ബിജെപി ആക്ഷേപം ഉന്നയിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP