Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെരഞ്ഞെടുപ്പിൽ ജയിക്കാൻ മാത്രം കാശ്മീരിനെ ഉപയോഗിക്കുന്നത് ചരിത്രത്തോടുള്ള വെല്ലുവിളി; ദേശീയ മുസ്ലീമുകളുടെ ചരിത്രം മറന്നല്ല കാശ്മീരിൽ ഇടപ്പെടേണ്ടത്: ഹരിസിങ് രാജാവിനെയും ഷെയ്ക് അബ്ദുള്ളയെയും മറന്നുവായിച്ചാൽ തിരുത്താൻ ആവില്ല ആ തെറ്റ്-ഇൻസ്റ്റന്റ് റെസ്‌പോൺസ്

തെരഞ്ഞെടുപ്പിൽ ജയിക്കാൻ മാത്രം കാശ്മീരിനെ ഉപയോഗിക്കുന്നത് ചരിത്രത്തോടുള്ള വെല്ലുവിളി; ദേശീയ മുസ്ലീമുകളുടെ ചരിത്രം മറന്നല്ല കാശ്മീരിൽ ഇടപ്പെടേണ്ടത്: ഹരിസിങ് രാജാവിനെയും ഷെയ്ക് അബ്ദുള്ളയെയും മറന്നുവായിച്ചാൽ തിരുത്താൻ ആവില്ല ആ തെറ്റ്-ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

ഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം പിടിച്ചെടുക്കാൻ ജമ്മു കാശ്മീരിൽ 44 സീറ്റുകൾ ആവശ്യമായിരുന്നു. 25 സീറ്റുകൾ നേടിയ ബിജെപി പിഡിപിയുമായി ചേർന്ന് മന്ത്രിസഭ ഉണ്ടാക്കിയത് പലർക്കും അത്ഭുതമായിരുന്നു. രാജ്യത്തെ ഏക ഇസ്ലാമിക ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു കാശ്മീരിൽ കാവിക്കൊടി പാറിച്ചു കൊണ്ട് ബിജെപി തുടക്കമിട്ടത് ഒരു കാവി വിപ്ലവം തന്നെയായിരന്നു. പിന്നീട് ഒട്ടും ഭൂരിപക്ഷമില്ലാത്ത സസ്ഥാനങ്ങളിൽ പോലും ഭരണം പിടിച്ചെടുത്തു കൊണ്ട് രാജ്യത്തെ 20ഓളം സംസ്ഥാനങ്ങളിൽ കാവിക്കൊടി പറിക്കാൻ ബിജെപിക്ക് സാധിച്ചു. എന്നാൽ നാലു കൊല്ലത്തെ ഭരണം പൂർത്തിയായപ്പോൾ ബിജെപി ആ സഖ്യം വേണ്ടെന്ന് വെച്ചിരിക്കുകയാണ്.

മുസ്ലിം ഭൂരിപക്ഷ സംസ്ഥാനത്ത് മുസ്ലിം പാർട്ടിയുമായി ചേർന്നു കൊണ്ടുള്ള ഭരണം ബിജെപി ഉയർത്തുന്ന ഹിന്ദുത്വ അജണ്ടയ്ക്ക് അപകടം വിളിച്ചു വരുത്തും എന്ന തിരിച്ചറവ് തന്നെയാണ് ഈ തീരുമാനച്ചിന്റെ അടിസ്ഥാനം. അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ബിജപി വലിയ തോതിലുള്ള തിരിച്ചടി ആണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ തുടർ ഭരണം നിലനിർത്താൻ വരുന്ന ഒരു കൊല്ലം ആരും പ്രതീക്ഷിക്കാത്ത പല പ്രവർത്തികളിലേക്കും ഇറങ്ങി ചെല്ലും എന്നതിന്റെ സൂചനയാണ് ജമ്മു കാശ്മീരിലെ ഭരണ നഷ്ടം.

കശ്മീരിലെ പിഡിപിയുടെ സമ്മർദ്ദത്തെ തുടർന്ന് വെടിനിർത്തൽ അടക്കം ഒട്ടേറെ അനുനയന ചർച്ചകൾ നടത്തി എങ്കിലും അതൊന്നും ഫലം കാണാത്ത ഒരു സാഹചര്യത്തിൽ കൂടിയണ് ഇപ്പോൾ പിന്തുണ പിൻവലിച്ചിരിക്കുന്നത്. കശ്മീരിലെ ഭീകര പ്രവർത്തനം അവസാനിപ്പിക്കാൻ വേണ്ടിയുള്ള ഏത് തരം സൈനിക നടപടിയും ഇന്ത്യയിൽ എമ്പാടുമുള്ള ജനങ്ങളുടെ പിന്തുണ ഉറപ്പു വരുത്തും എന്ന് സർക്കാരിന് അറിയാം. അതുകൊണ്ട് ഭീകരരെ അടിച്ചമർത്തുക എന്നത് സർക്കാരിന്റെ പ്രധാന അജണ്ട തന്നെയാണ്. രാജ്യത്തിന്റെ ഐക്യത്തെ ഇല്ലാതാക്കുകയും ശിഥിലീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ആരണെങ്കിലും അടിച്ചമർത്തുന്നത് ശരി തന്നെയാണ്.

ഇന്ത്യയെ ശിഥിലീകരിക്കുക എന്ന ലക്ഷ്യത്തോട് കൂടി പാക്കിസ്ഥാന്റ സഹായത്തോട് കൂടി കാശ്മീരിൽ നടക്കുന്ന ഭീകര പ്രവർത്തനങ്ങൾ അടിച്ചമർത്തേണ്ടത് തന്നെയാണ്. എന്നാൽ ആ അടിച്ചമർത്തൽ പൗരസ്വാതന്ത്ര്യത്തിന് നേരെയും ഇസ്ലാമിക വിശ്വാസത്തിന് നേരെയും ഉള്ള വാളെടുക്കലായി മാറുമ്പോഴാണ് രാജ്യം പ്രതിസന്ധിയെ നേരിടുന്നത്. കശ്മീരിലെ സാധാരണക്കാരുടെ ജീവിതം തല്ലിക്കെടുത്തുമ്പോൾ പ്രശ്‌നം പരിഹരിക്കുകയല്ല വഷളാക്കുകയാണ് ചെയ്യുന്നത് എന്നത് സർക്കാർ തിരിച്ചറിയേണ്ടതുണ്ട്. ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും തകർക്കാൻ ഏത് ഭീകരൻ ശ്രമിച്ചാലും അടിച്ചമർത്തേണ്ടത് ശരിയാണെന്ന് പറയുമ്പൾ തന്നെ അതിനെ രാഷ്ട്രീയ ആയുധമമായി ഉപയോഗിക്കുമ്പോൾ അതുണ്ടാക്കുന്ന അപകടം കൂടി തിരിച്ചറിയേണ്ടതുണ്ട്.

കശ്മീരിന്റെ സ്വാതന്ത്ര്യ വാദം ഒരു പരധി വരെ അംഗീകരിച്ചു കൊണ്ട് നമ്മളിൽ പലരും വാദിക്കുന്നതും പ്രചരിപ്പിക്കുന്നതും കശ്മീരില ജനങ്ങൾ പാക്കിസ്ഥാനോട് ഒപ്പം ചേരാനാണ് ആഗ്രഹിച്ചിരുന്നതെന്നും എന്നാൽ കശ്മീർ ഭരിച്ചിരുന്ന ഹരിസിങ് എന്ന രാജാവ് ഇന്ത്യയിൽ ചേർന്നു എന്നുമാണ്. ഇത് തെറ്റാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വാതന്ത്ര്യ വാദികൾ കശ്മീരിൽ ഉള്ളവരായിരുന്നു. കശ്മീരിലെ അനിഷേധ്യനായ നേതാവ് ഷേക്ക് അബ്ദുള്ള ഇന്ത്യ കണ്ട ഏറ്റവും വലിയ ദേശിയ വാദി ആയിരുന്നു. വാസ്തവത്തിൽ കശ്മീരിലെ ഭൂരിപക്ഷം ജനങ്ങൾക്കും സ്വതന്ത്ര രാജ്യം എന്ന ആഗ്രഹമാണ് ഉള്ളത്.

ഇന്ത്യയോടൊപ്പമോ പാക്കിസ്ഥാനൊടൊപ്പമോ എന്ന ചോദ്യം വന്നപ്പോൾ ഇന്ത്യയോടൊപ്പം ചേരാനാണ്് കശ്മീരിലെ ജനങ്ങൾ ആഗ്രഹിച്ചത്. അതിനു ശേഷം കശ്മരിന് സ്വാതന്ത്ര്യം ലഭിക്കുമെന്ന് അവർ കരുതിയിരിക്കാം. അതിനാൽ തന്നെ പാക്കിസ്ഥാൻ കശ്മീരിനു മേൽ അവകാശം ഉന്നയിക്കുന്നത് അർത്ഥ രഹിതമാണ്. ഭരണഘടനയടക്കം സ്വയംഭരണ അഅവകാശം ഉള്ള കശ്മീരിനെ വളരെ ഗൗരവത്തോട് കൂടി കൈകാര്യം ചെയ്തില്ലെങ്കിൽ അത് വലിയ അപകടത്തിന് വളി തെൡക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP