Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രേക്കിങ് ന്യൂസ് വായിക്കുന്നതിനിടയിൽ അവതാരക വിതുമ്പി; ലൈവിൽ കരഞ്ഞത് എംഎസ്എൻബിസിയിലെ അവതാരകയായ റേച്ചൽ മാഡോ; ട്രംപിന്റെ ആ തീരുമാനം ഹൃദയവേദനയുണ്ടാക്കി; ജോലിക്കിടയിൽ കരഞ്ഞതിന് ഒടുവിൽ ക്ഷമാപണവും

ബ്രേക്കിങ് ന്യൂസ് വായിക്കുന്നതിനിടയിൽ അവതാരക വിതുമ്പി; ലൈവിൽ കരഞ്ഞത് എംഎസ്എൻബിസിയിലെ അവതാരകയായ റേച്ചൽ മാഡോ; ട്രംപിന്റെ ആ തീരുമാനം ഹൃദയവേദനയുണ്ടാക്കി; ജോലിക്കിടയിൽ കരഞ്ഞതിന് ഒടുവിൽ ക്ഷമാപണവും

വാഷിങ്ടൺ: ടെലിവിഷൻ ചാനൽ പരിപാടികളിലും തത്സമയ വാർത്താ അവതരണത്തിലും രസകരമായ പല സംഭവങ്ങളും ഉണ്ടാകാറുണ്ട്. പലപ്പോഴും സംഗതി കൈയിൽ നിന്നും പോകാതെ വാർത്ത അവതാരകരും റിപ്പോർട്ടർമാരുമൊക്ക വിഷയം കൈകാര്യം ചെയ്യുന്നത് നാം കണ്ടിട്ടുണ്ട്.എന്നാൽ സർക്കാരിന്റെ ഒരു തീരുമാനം ബ്രേക്കിങ് ന്യൂസ് ആയി വായിക്കേണ്ടി വന്ന ഒരു അവതാരകയുടെ പ്രതികരണവും ലൈവിൽ അവർ ചെയ്ത കാര്യവുമാണ് ഇപ്പോൾ അമേരിക്കയിലെ സംസാരവിഷയം.വാർത്ത വായിക്കുന്നതിനിടയിൽ തേങ്ങിക്കരഞ്ഞ വാർത്താ അവതാരകയുടെ വീഡിയോ വൈറലാവുകയാണ്.അമേരിക്കൻ ചാനലായ എംഎസ്എൻബിസിയിലെ അവതാരകയായ റേച്ചൽ മാഡോ ആണ് വാർത്താ വായനക്കിടയിൽ കരഞ്ഞത്.

അമേരിക്കയിലെത്തുന്ന അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും അവരുടെ കുട്ടികളെ പ്രത്യേക കന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്യുന്നത് സംബന്ധിച്ച് അപ്പോൾ കിട്ടിയ വാർത്തയായിരുന്നു റേച്ചൽ വായിച്ചത്.ട്രംപ് ഭരണകൂടത്തിന്റെ തീരുമാനവുമായി ബന്ധപ്പെട്ട വാർത്ത വായിക്കുന്നതിനിടയിലാണ് റേച്ചൽ വികാരാധീനയാവുകയായിരുന്നു.എന്നാൽ മാതാപിതാക്കളിൽനിന്ന് കുട്ടികളെ നിർബന്ധപൂർവം വേർപെടുത്തുന്നതായുള്ള വാർത്ത വായിച്ചു പൂർത്തിയാക്കാനാകാതെ അവർ വിതുമ്പുപ്പോവുകയായിരുന്നു. തുടർന്ന് വാർത്തയുടെ വിശദാംശങ്ങൾ പറയാൻ റിപ്പോർട്ടർക്ക് കൈമാറുകയും ചെയ്തു.

വാർത്താ വായനക്കിടയിൽ സംഭവിച്ച പിഴവിന് മാപ്പു പറഞ്ഞുകൊണ്ട് പിന്നീട് അവർ ട്വീറ്റ് ചെയ്തു. എന്തുസംഭവിച്ചാലും ചെയ്തുകൊണ്ടിരിക്കുന്ന ജോലി പൂർത്തിയാക്കേണ്ടത് തന്റെ ഉത്തവാദിത്വമായിരുന്നു എന്നും, എന്നാൽ പെട്ടെന്ന് ആ വാർത്ത കണ്ടപ്പോൾ ഒന്നും സംസാരിക്കാനാവാതെ പോയെന്നും അവർ കുറിച്ചു. റേച്ചൽ മാഡോയെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP