Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രാജ്യസഭാ സീറ്റ് നഷ്ടമായ കോട്ടം നികത്തി; ചെറിയാൻ ഫിലിപ്പ് കേരള സർക്കാർ മിഷൻ കോഡിനേറ്റർ; നവകേരള സൃഷ്ടിക്കുള്ള വികസനസംരംഭങ്ങളിൽ പങ്കാളിയാകാൻ കഴിയുന്നത് അഭിമാനകരമെന്ന് ചെറിയാൻ ഫിലിപ്പ്

രാജ്യസഭാ സീറ്റ് നഷ്ടമായ കോട്ടം നികത്തി; ചെറിയാൻ ഫിലിപ്പ് കേരള സർക്കാർ മിഷൻ കോഡിനേറ്റർ; നവകേരള സൃഷ്ടിക്കുള്ള വികസനസംരംഭങ്ങളിൽ പങ്കാളിയാകാൻ കഴിയുന്നത് അഭിമാനകരമെന്ന് ചെറിയാൻ ഫിലിപ്പ്

മറുനാടൻ മലയാളി ബ്യൂറോ


തിരുവനന്തപുരം: രാജ്യസഭാ സീറ്റ് നൽകാൻ കഴിയാതെ വന്നതോടെ, ചെറിയാൻ ഫിലിപ്പിനെ സർക്കാരിന്റെ നാലു മിഷനുകളുടെ കോ- ഓർഡിനേറ്ററായി നിയമിക്കാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചു.ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. കോൺഗ്രസ് വിട്ടു സിപിഎമ്മിന്റെ ഭാഗമായ ചെറിയാൻ ഫിലിപ്പിന് പിണറായി സർക്കാർ അധികാരമേറ്റ ശേഷം ഒരു പദവിയും നൽകിയിരുന്നില്ല.

നിലവിൽ ഒഴിവു വന്ന രാജ്യസഭാ സീറ്റ് ചെറിയാൻ ഫിലിപ്പിനു ലഭിക്കുമെന്നു വ്യാപക പ്രചാരണമുണ്ടായിരുന്നു. സർക്കാരിന്റെ ഹരിതകേരളം, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ് എന്നീ നാലു മിഷനുകളുടെ കോ- ഓർഡിനേറ്ററായാണു ചെറിയാൻ ഫിലിപ്പിനെ നിയമിച്ചത്. കഴിഞ്ഞ വി എസ്. സർക്കാരിന്റെ കാലത്തു കെടിഡിസി ചെയർമാനായിരുന്നു ചെറിയാൻ ഫിലിപ്പ്.

ടൂറിസം സെക്രട്ടറി റാണി ജോർജിന് സഹകരണ വകുപ്പു സെക്രട്ടറിയുടെ അധിക ചുമതല കൂടി നൽകി. സഹകരണ സ്‌പെഷൽ സെക്രട്ടറിയായിരുന്നു പി. വേണുഗോപാലിന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പു സെക്രട്ടറിയുടെ പൂർണ ചുമതലയും നൽകി.

കേരളം സർക്കാരിന്റെ മിഷൻ കോഓർഡിനേറ്റർ ആയി തന്നെ നിയമിക്കാനുള്ള തീരുമാനത്തോടെ നവകേരളം സൃഷ്ടിക്കാനുള്ള വികസനസംരംഭങ്ങളിൽ സജീവമായി പങ്കാളിയാകാൻ കഴിയുമെന്നത് അഭിമാനകരമാണെന്ന് ചെറിയാൻ ഫിലിപ്പ് ഫേസ്‌ബുക്കിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP