Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാഹത്തലേന്ന് കണ്ടുമുട്ടിയയാളാണ് കിടക്കയിൽ ഭേദമെന്ന് കരുതിയപ്പോൾ നവവധു ഭർത്താവിനെ വേണ്ടെന്നുവെച്ചു; ആറാം ദിവസം വിവാഹ മോതിരം ലേലത്തിനുവെച്ച് ഭർത്താവ്

വിവാഹത്തലേന്ന് കണ്ടുമുട്ടിയയാളാണ് കിടക്കയിൽ ഭേദമെന്ന് കരുതിയപ്പോൾ നവവധു ഭർത്താവിനെ വേണ്ടെന്നുവെച്ചു; ആറാം ദിവസം വിവാഹ മോതിരം ലേലത്തിനുവെച്ച് ഭർത്താവ്

വിവാഹം കഴിഞ്ഞ് ആറാം നാൾ വിവാഹമോതിരം ഇ-ബേയിൽ ലേലത്തിനുവെച്ചിരിക്കുകയാണ് ആൻഡി മൈക്കൽ. ആറ്റുനോറ്റു നടത്തിയ വിവാഹം ഒരാഴ്ചപിന്നിടുംമുന്നെ ഭാര്യ മേഘന് തന്റെ സുഹൃത്തുമായി അവിഹിത ബന്ധമുണ്ടെന്ന് മനസ്സിലായതോടെയാണ് ആൻഡി വിവാഹമോതിരം ലേലത്തിനുവെക്കാൻ തീരുമാനിച്ചത്. ആൻഡിയുമായുള്ള വിവാഹത്തലേന്നാണ് മേഘൻ പുതിയ സുഹൃത്തിനെ കണ്ടുമുട്ടിയതും ബന്ധം ആരംഭിച്ചതും.

കിടക്കയിൽ ആൻഡിയിൽ മികവ് സുഹൃത്തിനാണെന്നുപറഞ്ഞാണ് മേഘൻ വിവാഹബന്ധം വേണ്ടെന്നുവെച്ചത്. ഇതോടെ ആകെ തകർന്ന ആൻഡി വിവാഹമോതിരം ലേലത്തിനുവെക്കുകയായിരുന്നു. 30000 പൗണ്ട് ചെലവിട്ടാണ് താൻ വിവാഹം നടത്തിയതെന്ന് ആൻഡി പറയുന്നു. ഇതിനുപുറമെ, മേഘന് കുട്ടികൾ വേണമെന്ന് പറഞ്ഞതോടെ, നേരത്തെ വാസക്ടമി ചെയ്തിരുന്ന ആൻഡി 2000 പൗണ്ട് മുടക്കി അതൊഴിവാക്കുകയും ചെയ്തിരുന്നു.

ജൂൺ മൂന്നിനായിരുന്നു ആൻഡിയുടെയും മേഘന്റെയും വിവാഹം. മെക്‌സിക്കോയിൽവെച്ച് ആഘോഷപൂർവമാണ് അത് നടത്തിയതും. രണ്ടുവർഷം മുമ്പ് ഒരു പബ്ബിൽവച്ചാണ് മേഘനും ആൻഡിയും കണ്ടുമുട്ടുന്നത്. അന്നുമുതൽ തുടങ്ങിയ പ്രണയമാണ് ഒടുവിൽ വിവാഹത്തിൽ കലാശിച്ചതും. വിവാഹശേഷം മധുവിധുവിന് പോയി തിരിച്ചെത്തിയ ഉടനാണ് ആൻഡിയെ ഫോൺ ചെയ്ത് മേഘൻ തന്റെ തീരുമാനമറിയിച്ചത്. താൻ ആൻഡിയെക്കാൾ കേമനായ സുഹൃത്തുമായി പ്രണയത്തിലാണെന്നും ഒരുമിച്ച് താമസിക്കുന്ന വീട്ടിൽനിന്ന് ഒഴിവാകണമെന്നുമായിരുന്നു ആവശ്യം. താനും പുതിയ കാമുകനും കാറിലാണ് ഉറങ്ങുന്നതെന്നും മേഘൻ പറഞ്ഞിരുന്നു.

പത്തുവർഷമായി പരിചയമുള്ള സുഹൃത്താണ് വിവാഹത്തലേന്ന് തന്റെ ഭാര്യയുമായി ബന്ധം സ്ഥാപിച്ചതെന്ന് ആൻഡിക്ക് വിശ്വസിക്കാനായില്ല. തന്റെ ഭാര്യയുമായി ബന്ധം സ്ഥാപിക്കുകയാണെന്ന് ഇയാൾ വിളിച്ചുപറഞ്ഞപ്പോൾ താനയാൾക്ക് എല്ലാ നന്മയും നേർന്നുവെന്ന് ആൻഡി പറഞ്ഞു. തന്നെ മുതലാക്കുകയായിരുന്നു ഇരുവരുമെന്നാണ് ആൻഡി പറയുന്നത്. എല്ലാത്തിനും പണം ചെലവഴിച്ചത് താനായിരുന്നു. ഭാര്യ കാട്ടിയ വഞ്ചന ലോകത്തെ അറിയിക്കുന്നതിനുവേണ്ടിയാണ് ആൻഡി സോഷ്യൽ മീഡിയയിൽ ഇങ്ങനെയൊരു പോസ്റ്റിട്ടത്.

ആൻഡിയുമായി വേർപിരിഞ്ഞെന്ന കാര്യം സമ്മതിച്ച മേഘൻ, താനും തന്റെ പുതിയ സുഹൃത്തും വിവാഹം വരെ ഒരുമിച്ച് കിടക്ക പങ്കിട്ടിട്ടില്ലെന്ന് വ്യക്തമാക്കി. മെക്‌സിക്കോയിലെ അക്കുമൽ ബേ ബീച്ച് റിസോർട്ടിൽവച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷമുള്ള ചിത്രങ്ങളും ഇരുവരും ഫെയ്‌സബുക്കിലൂടെയും മറ്റും പങ്കുവെച്ചിരുന്നു. വിവാഹവേളയിലും മധുവിധു വേളയിലും വളരെ സന്തുഷ്ടരായി കാണപ്പെട്ട ഇരുവരും പെട്ടെന്ന് വേർപിരിഞ്ഞത് ഇവരുടെ സുഹൃത്തുക്കൾക്കുപോലും വിശ്വസിക്കാനായിട്ടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP