Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമാധാനത്തോടെയുള്ള ആ `ക്യൂ` നിൽക്കൽ ഇനി വേണ്ട; ശീതീകരിച്ച ഔട്ട്‌ലെറ്റിൽ കയറി സാവകാശം ഇഷ്ട ബ്രാൻഡ് തെരഞ്ഞെടുക്കാം; അടിമുടി മാറ്റത്തിനൊരുങ്ങി ബിവറേജസ് ഔട്ട്‌ലെറ്റുകൾ

സമാധാനത്തോടെയുള്ള ആ `ക്യൂ` നിൽക്കൽ ഇനി വേണ്ട; ശീതീകരിച്ച ഔട്ട്‌ലെറ്റിൽ കയറി സാവകാശം ഇഷ്ട ബ്രാൻഡ് തെരഞ്ഞെടുക്കാം; അടിമുടി മാറ്റത്തിനൊരുങ്ങി ബിവറേജസ് ഔട്ട്‌ലെറ്റുകൾ

തിരുവനന്തപുരം: ക്യൂ നിൽക്കാൻ പൊതുവെ മടിയാണ് നമ്മൾ മലയാളികൾക്ക്. പിറുപിറുപ്പോടെ മാത്രമെ ഇങ്ങോട്ട് ലാഭം കിട്ടുന്ന പരിപാടിക്ക് പോലും നാം ക്യൂ നിൽക്കാറുള്ളു. എന്നാൽ എത്ര മണിക്കൂർ ക്യൂ നിന്നാലും മലയാളികൾക്ക് ഒരു പരാതിയുമില്ലാത്തത് ബിവറേജസ് ഔട്ട്‌ലെറ്റുകൾകക്ക് മുന്നിൽ മാത്രമാണ്. സമാധാനത്തോടെ ക്യൂ നിൽക്കുന്ന ആ വിശാല മനസ്‌കത കോർപ്പറേഷന് കാണാതിരിക്കാനാകില്ലല്ലോ. പരിഷ്‌കാരത്തിന്റെ ഭാഗമായി അടിമുടി മാറുകയാണ് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ

മണിക്കൂറുകളോളമുള്ള കാത്തുനിൽപ്പും നീണ്ട ക്യൂമൊക്കെ ഇനി ഓർമ്മകളാകുന്നു.അടിമുടി പരിഷ്‌കാരിയാകാനുള്ള തയ്യാറെടുപ്പിലാണ് ബിവറേജസ് കോർപറേഷൻ.തിരുവനന്തപുരം പവർഹൗസ് റോഡിലാണ് ആദ്യ മോഡൽ ബെവ്കോ ഔട്ട്ലെറ്റ് പ്രവർത്തനം തുടങ്ങുന്നത്. സൗകര്യങ്ങളുടെയും സേവനങ്ങളുടെയും കാര്യത്തിൽ തീർത്തും മോഡേൺ ആയിരിക്കുകയാണ് ബെവ്കോ. സെൽഫ് ഹെൽപ് പ്രീമിയം മോഡലാക്കിയാണ് ബെവ്കോ ഔട്ട്ലെറ്റുകൾ മുഖം മിനുക്കിയിരിക്കുന്നത്. എസി മുറിയിൽ ആകർഷകമായ ലൈറ്റിംഗും ഇന്റീരിയറും എല്ലാമായി മൊത്തത്തിൽ ഒരു പരിഷ്‌കാരിയായി മാറുകയാണ് പുതിയ മോഡൽ ഔട്ട്‌ലെറ്റുകൾ

സൂപ്പർമാർക്കറ്റുകളിലെപ്പോലെ കട മുഴുവൻ കറങ്ങി നടന്ന് ഇഷ്ടമുള്ളത് സ്വന്തമായി തെരഞ്ഞെടുക്കാം. മാറിയ മദ്യനയത്തോടൊപ്പം വരുന്ന പത്തു മാസത്തിനുള്ളിൽ ആകെയുള്ള 270 ഔട്ട്ലെറ്റുകളും ഇതേ രീതിയിലാക്കാനുള്ള ശ്രമത്തിലാണ് ബെവ്കോ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP