Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമൃതാനന്ദമയി ആൾ ദൈവം ആണെങ്കിൽ കാന്തപുരവും ആൾദൈവം തന്നെ; ജപിച്ചും മന്ത്രിച്ചും അത്ഭുത വെള്ളം വിതരണം ചെയ്യുകയും കൈമുത്തി സൗഖ്യം പ്രാപിക്കുകയും ചെയ്യുന്നവരെ ആൾ ദൈവം എന്നല്ലാതെ പിന്നെന്തു പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത്? വെടിക്കെട്ടുകാരനെ എന്തിനാണ് നിങ്ങൾ ഉടുക്കു കൊട്ടി പേടിപ്പിക്കാൻ ശ്രമിക്കുന്നത്-ഇൻസ്റ്റന്റ് റെസ്‌പോൺസ്

അമൃതാനന്ദമയി ആൾ ദൈവം ആണെങ്കിൽ കാന്തപുരവും ആൾദൈവം തന്നെ; ജപിച്ചും മന്ത്രിച്ചും അത്ഭുത വെള്ളം വിതരണം ചെയ്യുകയും കൈമുത്തി സൗഖ്യം പ്രാപിക്കുകയും ചെയ്യുന്നവരെ ആൾ ദൈവം എന്നല്ലാതെ പിന്നെന്തു പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത്?  വെടിക്കെട്ടുകാരനെ എന്തിനാണ് നിങ്ങൾ ഉടുക്കു കൊട്ടി പേടിപ്പിക്കാൻ ശ്രമിക്കുന്നത്-ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

ഴിഞ്ഞ മൂന്ന് ദിവസമായി മറുനാടൻ മലയാളിയുടെ ഓഫിസിലേക്ക് നിലയ്ക്കാത്ത ഫോൺ കോളുകൾ വന്നുകൊണ്ടിരിക്കുകയാണ്. വിളിക്കുന്നത് കാന്തപുരം ഉസ്താദിന്റെ ആരാധകരും അനുയായികളുമാണ്. അവർക്കൊക്കെ അറിയേണ്ടത് കാന്തപുരത്തെ ആൾദൈവം എന്ന് എന്തുകൊണ്ട് വിളിച്ചു എന്നതാണ്. എന്തുകൊണ്ട് വാസ്തവ വിരുദ്ധമായി കാന്തപുരത്തിന് രണ്ട് പൊലീസുകാരുടെ സുരക്ഷ ഉണ്ടായി എന്ന് എഴുതി എന്നതാണ്. എന്നാൽ ആരൊക്കെ ഭീഷണി ഉയർത്തിയാലും മറുനാടൻ മയാളി സത്യം സത്യമായി വാർത്ത എഴുതും. ഞങ്ങളുടെ വാർത്തയിൽ രണ്ട് കാര്യങ്ങൾ ഉണ്ടായിരുന്നു. ഒന്ന് കാന്തപുരത്തിന് രണ്ട് പൊലീസുകാരുടെ സുരക്ഷ ഉണ്ട് എന്നത്. ഇത് ഞങ്ങൾ പറഞ്ഞതല്ല മറിച്ച്, ടോമിൻ ജെ തച്ചങ്കരി കൊടുത്ത റിപ്പോർട്ടിൽ ഉള്ളതാണ്. അതേ റിപ്പോർട്ടിൽ അമൃതാനന്ദമയിക്ക് ആറ് പൊലീസുകാരുടെ സുരക്ഷ ഉണ്ട് എന്നും ഉണ്ട്. 

കാന്തപുരത്തിന്റെ ഓഫിസ് പറയുന്ന് ഈ വാർത്ത വ്യാജമാണ് എന്ന്. അദ്ദേഹത്തിന് സുരക്ഷാ ഉദ്യോഗസ്ഥർ ഇല്ല എന്നും. അത് ശരിയായിരിക്കാം. കാന്തപുരത്തിന് പൊലീസ് സുരക്ഷ ഉണ്ടായിരിന്നിരിക്കില്ല. എന്നാൽ ഞങ്ങൾ പറഞ്ഞത് അന്ന് എഡിജിപി ആയിരുന്ന ടോമിൻ ജെ തച്ചങ്കരി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞതാണ്. ഒരു പക്ഷേ കാന്തപുരം പൊലീസ് സുരക്ഷ വേണ്ടെന്ന് വെച്ചു കാണും. എന്നാൽ എഡിജിപിയുടെ റിപ്പോർട്ടിന്മേൽ ഞങ്ങൾ കൊടുത്ത വാർത്ത പിൻവലിക്കേണ്ടതായ ഒരു ആവശ്യവും ഇല്ല. പിൻവലിക്കുകയും ഇല്ല. അത് വ്യാജമാണെന്ന് വിശ്വസിക്കുന്നവർ മറുനാടന്റെ ഓഫിസിൽ വിളിച്ച് ചീത്ത വിളിക്കുകയല്ല, കോടതിയിൽ പോകുകയാണ് വേണ്ടത്.

കാന്തപുരത്തെ ആൾദൈവം എന്ന് എന്തിനു വിളിച്ചു. ഇതാണ് മറ്റൊരു ചോദ്യം. കാന്തപുരം എവിടെ എങ്കിലും പറഞ്ഞിട്ടുണ്ടോ ഞാൻ ആൾ ദൈവം ആണെന്ന്. അല്ലെങ്കിൽ അദ്ദേഹത്തിന്റെ അനുയായികൾ പറഞ്ഞിട്ടുണ്ടോ കാന്തപുരം ആൾ ദൈവം ആണ് എന്ന്. എന്നാൽ നിങ്ങൾ ആൾ ദൈവം എന്ന് വിശേഷിപ്പിക്കുന്ന അമൃതാനന്ദമയിയോ സായിബാവയോ ഒന്നും എവിടെയും പറഞ്ഞിട്ടില്ല തങ്ങൾ ആൾ ദൈവം ആണെന്ന്. അമൃതാനന്ദമയിയേയും വട്ടായിലച്ചനേയും ഒക്കെ ആൾ ദൈവം എന്ന് വിളിക്കാമെങ്കിൽ കാന്തപുരത്തേയും ആൾ ദൈവം എന്ന് വിളിക്കാം.

വ്യവസ്ഥാപിത മതങ്ങൾ അവർ നിശ്ചയിച്ചിരിക്കുന്ന വ്യവസ്ഥാപിതമായ പൗരോഹിത്യ ഘടനയ്ക്ക് അപ്പുറത്തേക്ക് കടന്ന് ഒരു സെറ്റ് സൃഷ്ടിക്കുകയും വ്യത്യസ്തമായ വിശ്വാസ രൂപങ്ങൾ സൃഷ്ടിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണ് ആൾ ദൈവങ്ങൾ. കത്തോലിക്ക സഭയിൽ മാർ പാപ്പ മുതൽ വൈദികർ വരെയുള്ള ഒരു ശൃംഖലയുണ്ട്. ആ ശൃംഖലയിൽ ഭാഗമായിരിക്കുന്ന ചിലർ ദൈവത്തിൽ നിന്നും നേരിട്ട് വരം ലഭിച്ചവരാണെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും രോഗശാന്തി ശുശ്രൂഷ നടത്തുകയും ചെയ്യുമ്പോൾ ആൾ ദൈവം എന്ന് വശേഷിപ്പിക്കും. മുപ്പത്ത് മുക്കോടി ദൈവങ്ങൾ ഉണ്ടെന്ന് വിശേഷിപ്പിക്കുന്ന ഹിന്ദുതത്തിൽ ആർക്കും ദൈവം ആകാം. അതുകൊണ്ട് തന്നെ ഏക ദൈവ വിശ്വാമായ ഇസ്ലാമിലും ക്രൈസ്തവ മതത്തിലും ഉള്ളത് പോലെ ഗുരുതരമായ ഒരു ആരോപണമല്ല ഹിന്ദുമതത്തിലെ ആൾ ദൈവ വിശേഷണം.

എന്നാൽ ജീവിച്ചിരിക്കുന്ന ഒരു വ്യക്തി തങ്ങൾക്ക് പ്രത്യേക ദൈവവരം ഉണ്ടെന്നും തങ്ങൾ വിചാരിച്ചാൽ അത്ഭുതം പ്രകടിപ്പിക്കാൻ സാധിക്കും എന്ന് വിശ്വസിക്കുകയോ പ്രചരിപപ്പിക്കുകയോ അത്തരത്തിൽ സമീപിക്കുകയോ ചെയ്താൽ അവരെ ആൾ ദൈവം എന്നാണ് വിശേഷിപ്പിക്കേണ്ടത്. ആ അർത്ഥത്തിൽ കാന്തപുരം കേരളത്തിലെ ഏറ്റവും വലിയ ആൾ ദൈവങ്ങളിൾ ഒന്നാണ്. പ്രവാചകന്റെ മുടിയാണ് എന്ന് അവകാശപ്പെട്ടുകൊണ്ട് കാന്തപുരം നടത്തുന്ന പ്രചരണം ഏത് ഇസ്ലാമിക പഠനതിന്റെ അടിസ്ഥാനത്തിലുള്ളതാണ്. എന്തുകൊണ്ടാണ് കേരളത്തിലെയോ ലോകത്തിലെയോ ഒരു ഇസ്ലാമിക പണ്ഡിതരും ഇതിനെ അംഗീകരിക്കാത്തത്.

മന്ത്രിച്ചൂതിയ വെള്ളവും തിരുക്കേശവും കൊണ്ട് അത്ഭുതം നടത്തി എന്ന് കാന്തപുരം അവകാശപ്പെടുന്നില്ലെങ്കിലും കന്തപുരത്തിൽ നിന്നും അത്ഭുതം കൈപ്പറ്റി എന്ന് ഒരുപാട് വിശ്വാസികൾ അവകാശപ്പെടുന്നുണ്ട്. അത് ഇസ്ലാമിക വിശ്വാസത്തിന് എതിരാണ്. കാന്തപുരത്തിന്റെ അനുഗ്രഹം കൊണ്ട് കാൻസർ വരെ മാറിയ രോഗികളുടെ വെളിപ്പെടുത്തൽ യൂട്യൂബിൽ പരതിയാൽ കാണാം. ഏത് ഇസ്ലാമിക പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയുള്ള പ്രചരണങ്ങൾ നടത്തുന്നത്. ഇസ്ലാമിൽ, ജീവിച്ചിരിക്കുന്ന ഒരാളെ കുറിച്ച് ദൈവം എന്ന് പറയുന്നത് മാരക പാപം ആയതുകൊണ്ട് പെട്ടെന്ന് കേൾക്കുമ്പോൾ അനിഷ്ടം ഉണ്ടാകാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP