Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശിശുഭവനിൽ കുട്ടികൾ പീഡനത്തിന് ഇരയാകുന്നു; ജനസേവാ ശിശുഭവനിൽ കുട്ടികൾക്ക് പീഡനമേറ്റിട്ടുണ്ടെന്ന് ഹൈക്കോടതിയിൽ സർക്കാരിന്റെ സത്യവാങ് മൂലം

ശിശുഭവനിൽ കുട്ടികൾ പീഡനത്തിന് ഇരയാകുന്നു; ജനസേവാ ശിശുഭവനിൽ കുട്ടികൾക്ക് പീഡനമേറ്റിട്ടുണ്ടെന്ന് ഹൈക്കോടതിയിൽ സർക്കാരിന്റെ സത്യവാങ് മൂലം

കൊച്ചി: ജനസേവാ ശിശുഭവനിൽ കുട്ടികൾക്ക് പീഡനമേറ്റിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്ങ്മൂലം അറിയിച്ചു. ആലുവയിലെ ജന സേവാ ശിശുഭവൻ സർക്കാർ ഏറ്റെടുത്ത നടപടി ശരിയല്ലാ എന്നും തിരികെ വിട്ടുകിട്ടണമെന്നും കാട്ടി നടത്തിപ്പുകാർ ഹൈക്കോടതിയിൽ ഹർജി കൊടുത്തിരുന്നതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ കോടതിയെ ഇക്കാര്യം ബോധിപ്പിച്ചത്.

ശിശുഭവൻ മനുഷ്യക്കടത്താണ് നടത്തിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ 104 കുട്ടികളാണ് ഉണ്ടായിരുന്നത്. ഇവരെ കാണാതായി. മെയ് മാസത്തിൽ നാലു കുട്ടികളെ ഭിക്ഷാടനം നടത്തുന്നതായി തൃശൂരിൽ നിന്നും കണ്ടെത്തിയിരുന്നു. കുട്ടികൾ ബന്ധുവിന്റെ ശവസംസ്‌ക്കാരത്തിന് പോയതാണ് എന്ന ശിശുഭവന്റെ വാദം തെറ്റാണ്.

കുട്ടികൾക്ക് ഇവിടെ നിന്നും പീഡനം ഏൽക്കാറുണ്ട് എന്നും കോടതിയെ അറിയിച്ചു. കൂടാതെ പ്രായപൂർത്തിയാവാത്ത കുട്ടികളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ച് വ്യാപകമായി പണപ്പിരിവ് നടത്തുന്നു. സ്ഥാപനത്തിലെ ജീവനക്കാർ കുട്ടികളെ അശ്ലീല ചിത്രങ്ങൾ കാണിക്കാറുണ്ട് എന്നിങ്ങനെ കുട്ടികൾ മൊഴി നൽകിയിട്ടുണ്ട് എന്ന് സർക്കാർ സത്യവാങ്ങ്മൂലം കോടതിയെ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP