Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്യത്യമായ സൂചനയില്ലാതെ കാട്ടിലും കടലിലും തിരിഞ്ഞിട്ട് എന്തുകാര്യം? ജെസ്‌ന തിരോധാനക്കേസ് അന്വേഷണത്തിൽ ഹൈക്കോടതിക്ക് അതൃപ്തി; പെൺകുട്ടിയെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും എവിടെയാണെന്ന ഒരുവിവരവുമില്ലെന്നും സർക്കാർ; ജെസ്‌നയുടെ പിതാവിന്റെ നിർമ്മാണ സ്ഥലത്ത് 'ദൃശ്യം' മോഡൽ പരിശോധന നടത്തി അന്വേഷണസംഘം

ക്യത്യമായ സൂചനയില്ലാതെ കാട്ടിലും കടലിലും തിരിഞ്ഞിട്ട് എന്തുകാര്യം? ജെസ്‌ന തിരോധാനക്കേസ് അന്വേഷണത്തിൽ ഹൈക്കോടതിക്ക് അതൃപ്തി; പെൺകുട്ടിയെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും എവിടെയാണെന്ന ഒരുവിവരവുമില്ലെന്നും സർക്കാർ; ജെസ്‌നയുടെ പിതാവിന്റെ നിർമ്മാണ സ്ഥലത്ത് 'ദൃശ്യം' മോഡൽ പരിശോധന നടത്തി അന്വേഷണസംഘം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: റാന്നി മൂക്കൂട്ടുതറയിൽ നിന്ന് മൂന്ന് മാസം മുമ്പ് കാണാതായ ജെസ്‌ന ജെയിംസിനെ വീട്ടിൽ നിന്നും ആരും തട്ടിക്കൊണ്ടുപോയതല്ലെന്ന് സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.തിരോധാനക്കേസ് അന്വേഷണത്തിൽ കോടതി അതൃപ്തി അറിയിച്ചു.കൃത്യമായ സൂചനയില്ലാതെ അന്വേഷിച്ചിട്ടു കാര്യമില്ലെന്നായിരുന്നു കോടതിയുടെ വിമർശനം.അന്വേഷണം സിബിഐക്കു വിടണമെന്ന് ആവശ്യപ്പെട്ട് സഹോദരൻ നൽകിയ ഹർജിയിൽ ഹൈക്കോടതി സിബിഐക്ക് നോട്ടിസ് അയച്ചു.

ജസ്ന ജെയിംസ് എവിടെയാണെന്ന് ഒരു വിവരവുമില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. ജസ്നയെ കുറിച്ച് കൃത്യമായ ഒരു സൂചനയും സർക്കാരിന്റെ കൈവശമില്ലെന്ന് സീനിയർ ഗവ.പ്ലീഡർ കോടതിയിൽ അറിയിച്ചു. ജസ്‌നയുടെ ഫോൺ സന്ദേശങ്ങൾ പൊലീസ് വീണ്ടെടുത്തതിലൂടെ എന്നും നിർണായക സൂചനകൾ ലഭിച്ചുവെന്നു കരുതുന്നതിനിടയാണ് സർക്കാരിന്റെ നിലപാട്.ജസ്നയുടെ തിരോധാനത്തിൽ അന്വേഷണ പുരോഗതി സംബന്ധിച്ച് റിപ്പോർട്ട് കോടതിക്ക് നൽകാൻ കഴിയുന്ന വിവരമില്ലെന്ന് വ്യക്തമാക്കുന്ന മറുപടിയാണ് സർക്കാർ നൽകിയത്. കൃത്യമായ സൂചനയില്ലാതെ കാട്ടിലും കടലിലും തിരഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് കോടതിയും മറുപടി നൽകി.

അതിനിടെ അന്വേഷണത്തിൽ തെളിവ് തേടി പൊലീസ് ദൃശ്യം മോഡൽ പരിശോധന നടത്തി. ഒരാഴ്‌ച്ച മുമ്പ് ജെസ്‌നയുടെ പിതാവിന്റെ കൺസ്ട്രക്ഷൻ കമ്പനിയുടെ നിർമ്മാണസ്ഥലത്തായിരുന്നു ദൃശ്യം സിനിമയ്ക്കു സമാനമായ പരിശോധന നടന്നത്. എന്നാൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്.

ജനുവരിയിൽ നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്ന കൺസ്ട്രക്ഷൻ കമ്പനിയുടെ നിർമ്മാണ സ്ഥലത്താണ് പരിശോധന നടത്തിയത്. വൈദ്യുതിയുടെയും വെള്ളത്തിന്റെയും അപര്യാപ്തത മൂലമാണ് നിർമ്മാണം പൂർത്തീകരിക്കാതിരുന്നതെന്നാണ് വിവരം. അതിനിടെ ജെസ്നയുടെ ഫോണിൽ നിന്ന് അയച്ച സന്ദേശങ്ങളും കോൾ വിവരങ്ങളും പൊലീസ് വീണ്ടെടുത്തു. അന്വേഷണത്തിൽ സഹായകരമായ ചില വിവരങ്ങളും സന്ദേശങ്ങളിൽ ഉണ്ടെന്നാണ് അറിയുന്നത്. എന്നാൽ കേസന്വേഷണത്തെ ബാധിക്കാതിരിക്കാൻ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാവില്ലെന്നാണ് പൊലീസിന്റെ വാദം. ലക്ഷക്കണക്കിനു കോളുകൾ പൊലീസ് പരിശോധിച്ചതിൽ നിന്ന് ആരിലേക്കൊക്കെ അന്വേഷണം കേന്ദ്രീകരിക്കണമെന്നതിൽ കൂടുതൽ വ്യക്തതയും വന്നിട്ടുണ്ടെന്നാണ് വിവരം.

ആദ്യഘട്ടത്തിൽ ഫോൺസന്ദേശങ്ങൾ വീണ്ടെടുക്കാൻ പൊലീസിനു കഴിഞ്ഞിരുന്നില്ല. സന്ദേശങ്ങളെല്ലാം ഫോണിൽനിന്നു നശിപ്പിച്ച നിലയിലായിരുന്നു. ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. തുടർന്ന് സൈബർ വിദഗ്ധരടക്കമുള്ളവരുടെ സഹായത്തോടെയാണ് ജെസ്‌നയ്ക്കു വന്ന മെസേജുകളും ഫോൺകോളുകളും കണ്ടെത്താനായത്. മെസേജുകൾ കേന്ദ്രീകരിച്ചായിരിക്കും തുടർന്നുള്ള അന്വേഷണം. ജെസ്‌നയുടെ സഹപാഠികൾ, ആൺസുഹൃത്ത്, കുടുംബാംഗങ്ങൾ, തുടങ്ങിയ നൂറ്റിയമ്പതോളം പേരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

അതിനിടെ ജെസ്നയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണസംഘം ഊർജ്ജിതമായ അന്വേഷണം നടത്തുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ പറഞ്ഞു. സുഹൃത്തടക്കം സംശയമുള്ള എല്ലാവരിലും അന്വേഷണം എത്തും. ഒരു മേഖല മാത്രം കേന്ദ്രീകരിച്ചല്ല അന്വേഷണം. വീട്ടിൽ രക്തംപുരണ്ട വസ്ത്രം കണ്ടതിൽ രണ്ടുമാസം മുമ്പ് അന്വേഷണം നടത്തിയിരുന്നു.

ഇതിൽനിന്ന് കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല. മാസമുറ സമയത്ത് ധരിച്ച വസ്ത്രങ്ങളാണിതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു.മാർച്ച് 22-നാണ് രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിയായ,വച്ചൂച്ചിറ കൊല്ലമുള കുന്നത്തുവീട്ടിൽ ജെയിംസിന്റെ മകൾ ജെസ്നയെ കാണാതായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP