Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കശ്മീർ ഗവർണരുടെ ഉപദേഷ്ടാവായി മുൻ മലയാളി ഐ പിഎസ് ഓഫീസർ; കാട്ടുകള്ളൻ വീരപ്പനെ വധിച്ച ഓപ്പറേഷൻ കൊക്കൂൺ തലവൻ ഇനി കാശ്മീർ നയതന്ത്രത്തിന് ചുക്കാൻ പിടിക്കും

കശ്മീർ ഗവർണരുടെ ഉപദേഷ്ടാവായി മുൻ മലയാളി ഐ പിഎസ് ഓഫീസർ; കാട്ടുകള്ളൻ വീരപ്പനെ വധിച്ച ഓപ്പറേഷൻ കൊക്കൂൺ തലവൻ  ഇനി കാശ്മീർ നയതന്ത്രത്തിന് ചുക്കാൻ പിടിക്കും

മറുനാടൻ ഡെസ്‌ക്‌

കാട്ടുകള്ളൻ വീരപ്പനെ വധിച്ച പ്രത്യേക ദൗത്യസംഘത്തിന്റെ തലവനും മാവോവാദി നീങ്ങളിൽ വിദഗ്ദനുമായ മലയാളി ഓഫീസറായിരുന്ന കെ വിജയകുമാറിനെ ജമ്മു-കാശ്മീർ ഗവർണറുടെ ഉപദേശകനായി നിയമിച്ചു. പാലക്കാട് കൊല്ലംകോടി സ്വദേശിയും ഐ പി എസ് ഉദ്യോഗസ്ഥനുമായിരുന്ന അദ്ദേഹത്തെ ജമ്മു-കാശ്മീർ ഗവർണർ എൻ എൻ വോറയുടെ ഉപദേഷ്ടവായിട്ടാണ് ചുമതലയേൽക്കുന്നത്. കാശ്മീരിൽ പിഡിപി സർക്കാരിനുള്ള പിന്തുണ ബിജെപി പിൻവലിച്ചതിന് പിന്നാലെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവെച്ചിരുന്നു. ഇതിനു പിന്നാലെ കാശ്മീരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിജയകുമാറിനെ ഗവർണറുടെ ഉപദേഷ്ടാവായി നിയമിക്കുന്നത്.

പൊലീസ് സേനയിൽ നിന്ന് പിരിഞ്ഞതിന് ശേഷം ഏറെ നാളായി കേന്ദ്രസർക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവായി പ്രവർത്തിച്ചുവരികയായിരുന്നു. ജമ്മു-കാശ്മീർ ചീഫ് സെക്രട്ടറി ബിബ വ്യാസനൊപ്പമാണ് വിജയകുമാറിനേയും ഉപദേശക പദവിയിലെത്തിച്ചിരിക്കുന്നത്. 2004 വീരപ്പനെ പിടികൂടാൻ തമിഴ്‌നാട് സർക്കാർ നിയോഗിച്ച വിദ്ഗത സേനയെ നയിച്ചത് വിജയകുമാറായിരുന്നു. പ്രത്യേക ദൗത്യസേന നടത്തിയ ഓപ്പറേഷൻ കൊക്കൂൺ എന്ന നീക്കത്തിലൂടെയാണ് വീരപ്പൻ കൊല്ലപ്പെടുന്നത്.

സിആർപിഫ് തലവനായിരുന്ന വിജയകുമാർ 2012-ൽ ആണ് സർവീസിൽ നിന്ന് വിരമിച്ചത്. തുടർന്ന് അദ്ദേഹം ആഭ്യന്തര മന്ത്രാലയത്തിൽ എത്തി.1975 ബാച്ചിലെ തമിഴ്‌നാട് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ വിജയകുമാർ, 19998-2001 കാലയളവിൽ അതിർത്തി രക്ഷാസേന ഐ ജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP