Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദിദിയർ ദെഷാംസ് കപ്പിലേക്ക് ഒരുചുവടുകൂടി വച്ചു; പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ഫ്രാൻസ് പ്രീക്വാർട്ടറിൽ; ഗോൾവല കുലുക്കിയത് ഏറ്റവും പ്രായം കുറഞ്ഞ ഫ്രഞ്ച് താരം കെയ്‌ലിയൻ എംബാപ്പെ; 36 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പിലെത്തിയ പെറുവിന് നിരാശ മാത്രം

ദിദിയർ ദെഷാംസ് കപ്പിലേക്ക് ഒരുചുവടുകൂടി വച്ചു; പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ഫ്രാൻസ് പ്രീക്വാർട്ടറിൽ; ഗോൾവല കുലുക്കിയത് ഏറ്റവും പ്രായം കുറഞ്ഞ ഫ്രഞ്ച് താരം കെയ്‌ലിയൻ എംബാപ്പെ; 36 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പിലെത്തിയ പെറുവിന് നിരാശ മാത്രം

മറുനാടൻ ഡെസ്‌ക്‌

എക്കാറ്റരിൻബർഗ്: ലോകകപ്പിലെ രണ്ടാം പോരാട്ടത്തിനിറങ്ങിയ ഫ്രാൻസ് ആദ്യ പകുതിയിൽ പെറുവിനെതിരെ നേടിയ ഗോളോടെ പ്രീക്വാർട്ടർ ബർത്ത് സ്വന്തമാക്കി. 34 ാം മിനിറ്റിൽ കെയ്‌ലിയൻ എംബാപ്പെയാണ് പെറുവിന്റെ ഗോൾവല കുലുക്കിയത്. മേജർ ടൂർണമെന്റിൽ ഫ്രാൻസിന് വേണ്ടി ഗോളടിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനാണ് എംബാപ്പെ. പ്രീക്വാർട്ടർ സ്ഥാനമുറപ്പിക്കാൻ ഫ്രാൻസിന് പെറുവിനെതിരെ ജയം അനിവാര്യമായിരുന്നു.

അമേരിക്കൻ ശക്തരായ പെറു ഡെന്മാക്കിനെതിരെ ആദ്യ മത്സരത്തിൽ തോൽവി പിണഞ്ഞാണ് ജയം മാത്രം ലക്ഷ്യമിട്ട് രണ്ടാം അങ്കത്തിനിറങ്ങിയത്.ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ 1-0 നാണ് ഫ്രാൻസ് ഓസ്ട്രേലിയയെ തകർത്തത്. പുറത്താകാതിരിക്കാൻ അവർക്ക് ഇന്ന് ജയം അനിവാര്യമായിരുന്നു. 20 കൊല്ലം മുമ്പ് സിനദിൻ സിദാനെയും കൂട്ടി ലോകകപ്പ് ഉയർത്തിയ ഫ്രഞ്ച് നായകൻ ദിദിയർ ദെഷാംപ്‌സാണ് ഇക്കുറി ഫ്രാൻസിനെ പരിശീലിപ്പിക്കുന്നത്. കളിക്കാരനെന്ന നിലയിലും ക്യാപ്ടനെന്ന നിലയിലും ലോകകപ്പ് ഉയർത്താൻ കഴിയണമെന്ന ആഗ്രഹത്തിലാണ് ദേഷാംപ്‌സ്. 49 കാരനായ കോച്ചിന്റെ പ്രതീക്ഷകൾ കാക്കാൻ പ്രാപ്തിയുള്ള ഒരു ടീമാണ് ഇക്കുറി ഫ്രാൻസിനുള്ളത്.

പെറു നീണ്ട 36 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലോകകപ്പിനെത്തുന്നത്. ഫിഫ റാങ്കിംഗിൽ 11ാം സ്ഥാനത്തുള്ള അവർ ഡെന്മാർക്കിനെതിരെ താരതമ്യേന മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യപകുതിയിൽ ഗോൾ വഴങ്ങാതെ പിടിച്ചുനിൽക്കാൻ അവർക്ക് കഴിഞ്ഞിരുന്നു. രണ്ടാംപകുതിയിൽ യുരാരി നേടിയ ഗോളിനായിരുന്നു ഡെന്മാർക്കിന്റെ ജയം.ഫ്രാൻസിനെതിരെയും പൊരുതിക്കളിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP