Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഈയൊരു മത്സരഫലത്തിന് ഞാനാണ് ഉത്തരവാദി; ആരാധകരെ ഞാൻ നിങ്ങളോട് ക്ഷമ യാചിക്കുന്നു: അർജന്റീനയുടെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സാംപോളി

ഈയൊരു മത്സരഫലത്തിന് ഞാനാണ് ഉത്തരവാദി; ആരാധകരെ ഞാൻ നിങ്ങളോട് ക്ഷമ യാചിക്കുന്നു: അർജന്റീനയുടെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സാംപോളി

മോസ്‌കോ: ലോകം മുഴുവനും ഫാൻസുള്ള ഫുട്‌ബോൾ ടീമണ് അർജന്റീന. ഇന്നലെ ക്രൊയേഷ്യയ്ക്ക് മുന്നില് അടിയറവ് പറഞ്ഞപ്പോൾ അത് ആരാധകരിൽ കണ്ണീരായി പെയ്തിറങ്ങി. അതുകൊണ്ട് ആരാധകരോ് മാപ്പു ചോദിക്കാനും അവർ മറന്നില്ല.

ഐസ്ലൻഡിനെതിരായ മത്സരത്തിനുശേഷം മാപ്പു പറഞ്ഞത് ക്യാപ്റ്റൻ ലയണൽ മെസ്സിയാണെങ്കിൽ രണ്ടാം മത്സരത്തിൽ അത് കോച്ച് യോർഗെ സാംപോളിയുടെ ഊഴമായിരുന്നു. ക്രൊയേഷ്യയോടേറ്റ നാണംകെട്ട തോൽവിക്ക് കുറ്റമേറ്റും ആരാധകരോട് മാപ്പു പറഞ്ഞും രംഗത്തുവന്നിരിക്കുകയാണ് കഴിഞ്ഞ ഒരു വർഷമായി ടീമിനെ പരിശീലിപ്പിക്കുന്ന സാംപോളി.

നാണക്കേടാണോ എന്നെനിക്ക് അറിയില്ല. പക്ഷേ, തീർച്ചയായും വേദനയുണ്ട്. ദീർഘനാളായി പരിശീലകരംഗത്തുള്ള എനിക്ക് ഇത്തരം അനുഭവങ്ങൾ പുതിയതല്ല. എന്നാൽ അത് സ്വന്തം രാജ്യത്തിന്റെ ജെഴ്‌സി അണിയുമ്പോൾ അത് കൂടുതൽ വേദനാജനകമാണ്. കഴിഞ്ഞ മത്സരത്തിൽ ഞങ്ങൾക്ക് സർവവും മറന്ന് പൊരുതേണ്ടിവന്നിരുന്നു. ഞങ്ങൾക്ക് മറ്റൊരു പോംവഴിയും ഉണ്ടായിരുന്നില്ല. അർജന്റീനയിലെ ജനങ്ങൾ പ്രതീക്ഷിച്ച ഒരു നിലവാരം പുലർത്താൻ കഴിയാതിരുന്നത് വേദന തന്നെയാണ്.

ആരാധകരേ ഞാൻ നിങ്ങളോട് ക്ഷമ യാചിക്കുകയാണ്. പ്രത്യേകിച്ച് അർജന്റീനയുടെ കളി കാണാനായി യാത്ര ചെയ്‌തെത്തിയവരോട്. ഈയൊരു മത്സരഫലത്തിന് ഞാനാണ് ഉത്തരവാദി. എന്നെ കൊണ്ടാവുംവിധം പ്രയത്‌നിച്ചു എന്നാണ് എന്റെ വിശ്വാസം. എങ്കിലും ആരാധകർ ആഗ്രഹിച്ചതുകൊടുക്കാൻ എനിക്കായില്ല-സാംപോളി പറഞ്ഞു.

ചിലിക്ക് 2015ലെ കോപ്പ അമേരിക്ക കിരീടം നേടിക്കൊടുത്ത സാംപോളി കഴിഞ്ഞ വർഷം ജൂണിലാണ് അർജന്റീന ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP