Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മക്കൾ പഠിച്ച മലയാളം തങ്ങൾക്കും വഴങ്ങുമെന്ന് തെളിയിക്കാൻ ഒരു പറ്റം അമ്മമാർ; അന്നം നൽകുന്ന നാടുമായും നാട്ടുകാരുമായും സ്‌നേഹം പങ്കുവെയ്ക്കാൻ അസമിൽ നിന്നും എത്തിയ വനിതകൾ മലയാളം പഠിക്കുന്നു

മക്കൾ പഠിച്ച മലയാളം തങ്ങൾക്കും വഴങ്ങുമെന്ന് തെളിയിക്കാൻ ഒരു പറ്റം അമ്മമാർ; അന്നം നൽകുന്ന നാടുമായും നാട്ടുകാരുമായും സ്‌നേഹം പങ്കുവെയ്ക്കാൻ അസമിൽ നിന്നും എത്തിയ വനിതകൾ മലയാളം പഠിക്കുന്നു

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: അന്യാസംസ്ഥാനക്കാരായ മാതാപിതാക്കളുടെ കുട്ടികൾ നമ്മുടെ നാട്ടിലെ സ്‌കൂളുകളിൽ പഠിക്കാനെത്തുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. ഇത്തരക്കാരുടെ കുട്ടികൾ നമ്മുടെ നാട്ടിലെ കുട്ടികളോട് മത്സരിച്ച് പാഠ്യ-പാഠ്യേതരവിഷയങ്ങളിൽ നേട്ടം സ്വന്തമാക്കിയത് മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുമുണ്ട്.

ഇപ്പോളിതാ ഇവർക്കിടയിൽ നിന്നും മലയാളത്തിന് അഭിമാനിക്കാവുന്ന ഒരു ചുവടുവയ്പിനെകുറിച്ചുള്ള സൂചനകൾകൂടി പുറത്തുവരുന്നു. മക്കൾ പഠിച്ച മലയാളം തങ്ങൾക്കും വഴങ്ങുമെന്ന് തെളിയിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് ഇവർക്കിടയിലെ ഒരു പറ്റം അമ്മമാർ.

അന്നത്തിന് വക നൽകുന്ന നാടുമായി, നാട്ടുകാരുമായി ഉള്ളിലെ സ്‌നേഹവും സന്തോഷവും പങ്കിടുന്നതിനാണ് തങ്ങളുടെ ഈ വഴിക്കുള്ള ശ്രമമെന്നാണ് തൃക്കാരിയൂർ സർക്കാർ എൽ പി സ്‌കൂളിൽ മക്കൾക്കൊപ്പമെത്തിയ ഇവർക്കിടയിലെ ഏതാനും അമ്മമാർ മറുനാടനോട് വ്യക്തമാക്കിയത്.

മക്കൾ മലയാളം പഠിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഒഴിവ് സമയമാണെങ്കിൽ തങ്ങളും അടുത്തിരിക്കുമെന്നും ഇതുവഴി ആത്യാവശ്യം ആശയവിനിമയത്തിനുള്ള മലയാളം തങ്ങളും പഠിച്ചെന്നും ഏറെ അഭിമാനത്തോടെ ഇവർ വെളിപ്പെടുത്തി. അടുത്ത ഘട്ടം മലയാളം എഴുതാനും വായിക്കാനും പഠിക്കുക എന്നുള്ളതാണ്.ഇത് എളുപ്പമല്ലന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ടെങ്കിലും തോറ്റ് പിൻവാങ്ങാൻ തങ്ങൾ തയ്യാറല്ലെന്നാണ് ഇവരുടെ നിലപാട്.

തങ്ങൾ മലയാളം വശമാക്കിയതിന്റെ 'ഗുട്ടൻസ്'പങ്കുവച്ച് ഭർത്താക്കന്മാരും ഈവഴിക്കുള്ള ഇവരുടെ നീക്കത്തിന് കട്ടസപ്പോർട്ടുമായി രംഗത്തുണ്ട്. നെല്ലിക്കുഴി ചിറപ്പടിയിൽ താമസമാക്കിയിട്ടുള്ള ആസാം സ്വദേശികളായ മുഹമ്മദ് ഉസ്മാൻ -റാഷിദ ദമ്പതികളുടെ മകൾ റാഷിദയും അബ്ദുൾ മന്നാൻ-റാസിദ ദമ്പതികളുടെ മകൾ അലീനയും മുഹമ്മദ് നിഷാദ് -ശബ്‌നം ദമ്പതികളുടെ മകൻ മുഹമ്മദ് തഹ്‌വീനും പഠനത്തിൽ നല്ല നിലവാരത്തിലെത്തിയെന്നാണ് അധ്യപകരുടെ നേർസാക്ഷ്യം.

നെല്ലിക്കുഴിയിലെ ഫർണ്ണിച്ചർ നിർമ്മാണ മേഖലയിലാണ് ദമ്പതികളെ പുരുഷന്മാർ തൊഴിലെടുക്കുന്നത്. സർക്കാർ ഇതരസംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്നതിനായി നിരവധി കർമ്മപദ്ധതികൾ തയ്യാറാക്കി നടപ്പിലാക്കി വരുന്നുണ്ടെങ്കിലും ഇതിനോടൊന്നും ഇവർ ഇതുവരെ പൊരുത്തപ്പെട്ടില്ല. സ്വന്തം നിലയ്ക്കുള്ള പരിശ്രമത്തിൽ വിജയത്തിൽ കുറഞ്ഞൊന്നും ഇവർ ലക്ഷ്യമിടുന്നില്ല. അവർ പൊരുതുന്നു..വാശിയോടെ.... വാക്കുകൾ കൊണ്ട് മലയാളി ആവാൻ. മലയാളം പറഞ്ഞ് മനസ്സ് നിറയ്ക്കാൻ.

സ്‌കൂൾ ഹൈടെക് ആയതോടെ പ്രവേശനത്തിന് കൂടുതൽ വിദ്യാർത്ഥികൾ എത്തുന്നുണ്ടെന്നും പത്ത് ഇതരസംസ്ഥാന വിദ്യാർത്ഥികൾ ഉൾപ്പടെ 47 പുതിയ വിദ്യാർത്ഥികൾ ഈ വർഷം പുതിയതായി എത്തിയെന്നും തൃക്കാരിയൂർ ഗവ. എൽ പി സ്‌കൂൾ എച്ച്.എം ആബിദ അറിയിച്ചു.

കഴിഞ്ഞ എസ്.എസ് എൽ സി ക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ് നേടിയ ഇതരസംസ്ഥാന വിദ്യാർത്ഥിനി തഹജിബ ഈ സ്‌കൂകൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP