Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വേറിട്ട ദൃശ്യാനുഭവവുമായി 'തത്വമയി' ടിവി അടുത്ത വിഷുവിന് എത്തും; മലയാളത്തിലെ ആദ്യത്തെ ലൈഫ് പോസിറ്റീവ് ടെലിവിഷൻ ചാനലായ 'തത്വമയി 'ടിവിയുടെ ഓഫീസിന്റെ ഉദ്ഘാടനം നിർമ്മാതാവ് ജി സുരേഷ് കുമാർ നിർവ്വഹിച്ചു

വേറിട്ട ദൃശ്യാനുഭവവുമായി 'തത്വമയി' ടിവി അടുത്ത വിഷുവിന് എത്തും; മലയാളത്തിലെ ആദ്യത്തെ ലൈഫ് പോസിറ്റീവ് ടെലിവിഷൻ ചാനലായ 'തത്വമയി 'ടിവിയുടെ ഓഫീസിന്റെ ഉദ്ഘാടനം നിർമ്മാതാവ് ജി സുരേഷ് കുമാർ നിർവ്വഹിച്ചു

മലയാള ദൃശ്യ മാധ്യമ രംഗത്ത് ഉറച്ച കാൽ വെയ്‌പ്പോടെ വേറിട്ട ദൃശ്യാനുഭവവുമായി 'തത്വമയി' ടി വി അടുത്ത വിഷുദിനത്തിൽ പ്രേക്ഷകരെ തേടി എത്തും. മലയാളത്തിലെ ആദ്യത്തെ ലൈഫ് പോസിറ്റീവ് ടെലിവിഷൻ ചാനലായ 'തത്വമയി 'ടിവിയുടെ തിരുവനന്തപുരത്തെ ഓഫീസിന്റെ ഉദ്ഘാടനം പ്രശസ്ത നിർമ്മാതാവ് ജി സുരേഷ് കുമാർ നിർവ്വഹിച്ചു

സമൂഹത്തിൽ നന്മയുടെയും സമാധാനത്തിന്റെയും സന്ദേശം പരത്താൻ മാധ്യമങ്ങൾ തയ്യാറാകണമെന്ന് പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഭാരതീയ ദർശനങ്ങളിൽ അടിസ്ഥാനമാക്കിയുള്ള ജീവിതമൂല്യങ്ങൾക്കാണ് ഇന്നത്തെ
യുവതലമുറയെ നേർവഴിക്ക് നയിക്കാൻ സാധിക്കുകയെന്നും അതിന് മാധ്യമങ്ങൾ വഴികാട്ടിയാകണമെന്നും അദ്ദേഹം കൂട്ടിചേർത്തു.

പ്രശസ്ത സാഹിത്യകാരി ചന്ദ്രമതി ടീച്ചർ, നടന്മാരായ കൃഷ്ണപ്രസാദ്, കൃഷ്ണൻ ബാലകൃഷ്ണൻ, ചാനൽ സി ഇ ഒ രാജേഷ് ജി പിള്ള തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP