Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പതിമൂന്ന് മക്കളെ മാതാപിതാക്കൾ പീഡിപ്പിച്ചത് വർഷങ്ങളോളം; കൃത്യമായി ഭക്ഷണവുമില്ല പൊതിരെയുള്ള തല്ലും; കുളിയും ഭക്ഷണവും വൃത്തിയുള്ള മുറിയും കേട്ടറിവ് മാത്രം; കൊടും ക്രൂരത പുറം ലോകം അറിഞ്ഞത് മക്കളിലൊരാൾ രക്ഷപ്പെട്ടപ്പോൾ; ചെയ്ത് കൂട്ടിയത് 94 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ

പതിമൂന്ന് മക്കളെ മാതാപിതാക്കൾ പീഡിപ്പിച്ചത് വർഷങ്ങളോളം; കൃത്യമായി ഭക്ഷണവുമില്ല പൊതിരെയുള്ള തല്ലും; കുളിയും ഭക്ഷണവും വൃത്തിയുള്ള മുറിയും കേട്ടറിവ് മാത്രം; കൊടും ക്രൂരത പുറം ലോകം അറിഞ്ഞത് മക്കളിലൊരാൾ രക്ഷപ്പെട്ടപ്പോൾ; ചെയ്ത് കൂട്ടിയത് 94 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ

കലിഫോർണിയ: സ്വന്തം മക്കളെ കണ്ണിലെ കൃഷ്ണമണി പോലെ വളർത്തുന്നവരാണ് ഭൂരിഭാഗം മാതാപിതാക്കളും. ചുരുക്കം ചിലരെങ്കിലും മക്കളോട് ക്രൂരത കാണിക്കാറുമുണ്ട്. എന്നാൽ അമേരിക്കയിലെ കാലിഫോർണിയയിലെ ഒരു മാതാപിതാക്കൾ ചെയ്തത് വർഷങ്ങൾ നീണ്ട് കെടും ക്രൂരതയാണ്. ഇത് പുറംലോകമറിഞ്ഞതാകട്ടെ വർഷങ്ങൾക്ക് ശേഷവും.

പതിമൂന്നു മക്കളെ വർഷങ്ങളോളം ക്രൂരപീഡനങ്ങൾക്കിരയാക്കിയ മാതാപിതാക്കൾ വിചാരണ നേരിടണമെന്നു കോടതി തന്നെ ഇപ്പോൾ വിധിച്ചിരിക്കുകയാണ് . കലിഫോർണിയയിലെ റിവർസൈഡ് കൗണ്ടിലാണു സംഭവം. കുട്ടികളുടെ പിതാവ് ഡേവിഡ് അലൻ ടുർപിൻ (57), മാതാവ് ലൂയിസ് അന്ന ടുർപിൻ (49) എന്നിവരാണു വിചാരണ നേരിടേണ്ടത്. മക്കളിലൊരാൾ വീട്ടിൽനിന്നു രക്ഷപ്പെട്ടതോടെയാണു പട്ടിണിക്കിട്ടും കെട്ടിയിട്ടു മർദിച്ചുമുള്ള മാതാപിതാക്കളുടെ പീഡനങ്ങൾ പുറംലോകമറിയുന്നത്. വീടിന്റെ ജനലിലൂടെ പുറത്തിറങ്ങിയ പതിനേഴുകാരി വിളിച്ചറിയിച്ചതിനെ തുടർന്ന് അധികൃതർ പരിശോധന നടത്തുകയായിരുന്നു.

ദുർഗന്ധം വമിക്കുന്ന വീട്ടിൽ കുളിക്കാൻ പോലും അനുവാദമില്ലാതെ കഴിയുകയായിരുന്നു രണ്ടു മുതൽ 29 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ. വേണ്ടപോലെ ഭക്ഷണം ലഭിക്കാതെ വളർച്ച മുരടിച്ച കുട്ടികളുടെ ശരീരത്തിൽ ക്രൂര പീഡനത്തിന്റെ മുറിവുകളും കാണാമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കെത്തുമ്പോൾ മുറിയിൽ പൂട്ടിയിട്ട നിലയിലും കട്ടിലിൽ ബന്ധിക്കപ്പെട്ടുമായിരുന്നു കുട്ടികൾ. ഇവരെ ആശുപത്രിയിലെത്തിച്ച ശേഷമാണ് പൊലീസ് മാതാപിതാക്കളെ ചോദ്യം ചെയ്തത്.

തടവിൽനിന്നു രക്ഷപ്പെട്ട കുട്ടിയും പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ഫോൺ സംഭാഷണം കേട്ട കോടതി, കുട്ടികളുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയതിനാൽ മാതാപിതാക്കൾ വിചാരണ നേരിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇരുവർക്കുമെതിരെ 50 വകുപ്പുകളിലാണു കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ 94 വർഷം വരെ തടവ് അനുഭവിക്കേണ്ടി വരും എന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP