Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒന്നേകാൽ കോടിയുടെ പണയം വെച്ച സ്വർണ്ണവും തട്ടി മുളമൂട്ടിൽ ഫിനാൻസ് ജീവനക്കാരി മുങ്ങി; തട്ടിപ്പ് പുറത്തായത് ബ്രാഞ്ച് മാനേജർക്ക് സംശയം തോന്നിയതോടെ; റീജിയണൽ മാനേജരും സംഘവുമെത്തി പരിശോധന നടത്തിയപ്പോൾ കണ്ടത് പണയ പണ്ടം സൂക്ഷിച്ചിരുന്ന കവറുകൾ മാത്രം; ഡിവൈഎഫ്‌ഐ എരുമേലി മേഖല സെക്രട്ടറിയുടെ ഭാര്യ ജസ്‌ന അജി നടത്തിയ മോഷണം പിടിക്കപ്പെട്ടത് ഇങ്ങനെ

ഒന്നേകാൽ കോടിയുടെ പണയം വെച്ച സ്വർണ്ണവും തട്ടി മുളമൂട്ടിൽ ഫിനാൻസ് ജീവനക്കാരി മുങ്ങി; തട്ടിപ്പ് പുറത്തായത് ബ്രാഞ്ച് മാനേജർക്ക് സംശയം തോന്നിയതോടെ; റീജിയണൽ മാനേജരും സംഘവുമെത്തി പരിശോധന നടത്തിയപ്പോൾ കണ്ടത് പണയ പണ്ടം സൂക്ഷിച്ചിരുന്ന കവറുകൾ മാത്രം; ഡിവൈഎഫ്‌ഐ എരുമേലി മേഖല സെക്രട്ടറിയുടെ ഭാര്യ ജസ്‌ന അജി നടത്തിയ മോഷണം പിടിക്കപ്പെട്ടത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ധനകാര്യ സ്ഥാപനത്തിൽ നിന്ന് കോടികണക്കിന് രൂപയുടെ തട്ടിപ്പ് നടന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ ജീവനക്കാരിയും ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയുടെ ഭാര്യയുമായ യുവതി മുങ്ങി.സംഭവം പൊലീസ് കേസായതോടെയാണ് ഡിവൈഎഫ്‌ഐ എരുമേലി മേഖല സെക്രട്ടറിയുടെ ഭാര്യജസ്‌ന അജിയും ഭർത്താവും മുങ്ങിയത്. എരുമേലി മുളമൂട്ടിൽ ഫിനാൻസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ജസ്‌ന അജി.കഴിഞ്ഞ രണ്ട് ദിവസമായി ജീവനക്കാർ ബ്രാഞ്ചിൽ പരിശോധന തുടരുകയായിരുന്നു.ഒരു കോടി മുപ്പത് ലക്ഷം രൂപയോളം വിലവരുന്ന നാലര കിലോയോളം സ്വർണ്ണമാണ് നഷ്ടപ്പെട്ടത്.

തട്ടിപ്പിനെ കുറിച്ച് എരുമേലി പൊലീസ് പറയുന്നത് ഇങ്ങനെ

93 കവറുളിലായി സൂക്ഷിച്ചിരുന്ന നിക്ഷേപകർ പണയം വെച്ചിരുന്ന സ്വർണ്ണാഭരണങ്ങളിലാണ് ഇവർ തട്ടിപ്പ് നടത്തിയത്.ജസ്‌ന അജി മുളമൂട്ടിൽ ഫിനാൻസിൽ കുറച്ചധികം കാലമായി ജോലി ചെയ്യുകയായിരുന്നു.നിക്ഷേപകർ പമയം വെച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ ഇവര് ക്രയവിക്രയം നടത്തുന്നുവെന്ന് സംശയം തോന്നിയ ബ്രാഞ്ച് മാനേജർ ഇമെയിൽ വഴി റീജിയണൽ മാനേജർക്ക് വിവരം കൈമാറുകയായിരുന്നു. ഇവരുടെ നേതൃത്വത്തിൽ കോഴഞ്ചേരി ഓഫീസിൽ നിന്നും ആളുകളെത്തിയാണ് പരിശോധന നടത്തിയത്. ഈ വിവരം പൊലീസിൽ അറിയിച്ചുവെന്ന് അറിഞ്ഞപ്പോൾ തന്നെ ജസ്‌ന മുങ്ങിയിരുന്നു.

പിന്നീടം ബാങ്കി അധികൃതർ നടത്തിയ പരിശോധനയിലാണ് ആകദേശം 93 പാക്കുകളിലായി പണയം വെച്ച് സൂക്ഷിച്ചിരുന്ന സ്വർണ ആഭരണങ്ങൾ ഇവർ ക്രയവിക്രയം നടത്തിയത്. പണയം വെക്കുന്ന സ്വർണം പിൻ ചെയ്ത കവറിനുള്ളിൽ സൂക്ഷിക്കുന്നുവെന്ന് ജസ്‌നയ്ക്ക് കൃത്യമായി അറിയാമായിരുന്നു. പണയ കാലാവതിയാകുമ്പോൾ പണം മുടക്കി പുതുക്കി വെച്ച ശേഷം പുറമെയുള്ള രണ്ട് സുഹൃത്തുക്കളുടെ കൈവശം സ്വർണം എടുത്തുകൊടുക്കുകയും അവർ അത് മറ്റ് ബാങ്കുകളിൽ പണയം വെച്ച് പണം കൈമാറുകയുമാണ് ചെയ്തിരുന്നത്. ഇതിന് സഹായിക്കുന്നവർക്കും ഒരു വിഹിതം ഇവർ നൽകിയിരുന്നു.

റീജിയണൽ ഓഫീസിൽ നിന്നുമെത്തി പരിശോധന നടത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴചയായിരുന്നു. നിക്ഷേപം നടത്തിയവരും സ്വർണം പണയം വെച്ച് പണം വാങ്ങിയവരും തന്ന സ്വർണം സൂക്ഷിച്ചിരുന്ന കവറുകൾ സ്വർണം എടുത്ത് മാറ്റിയ ശേഷം അത് പോല അവിടെ വെച്ചിരിക്കുന്നതാണ്. ഈ വിഷയത്തിൽ മേലധികാരികൾക്ക് സംശയം തോന്നിതുടങ്ങിയെന്നും താൻ പൊലീസ് നിരീക്ഷണത്തിൽ ാണെന്നും മനസ്സിലാക്കിയാണ് ജസ്‌ന മുങ്ങിയത്.

അതേസമയം തട്ടിപ്പ് നടത്തിയവർ മുങ്ങിയതിനാൽ പൊലീസിനെതിരെ വ്യാപകമായ ആരോപണവും ഉണ്ട്.ജസ്‌നയും ഭർത്താവും ഇപ്പോൾ ഈ പണം ഉപയോഗിച്ചാണ് കനകപ്പല്ലത്ത് ഇരുനില വീട് പണിഞ്ഞത് എന്നും ആരോപണമുണ്ട്. തട്ടിപ്പ് നടന്ന സ്ഥാപനത്തിൽ കാഞ്ഞിരപ്പള്ളി തഹസിൽദാർ ജോസഫ് ജോർജിന്റെ സാന്നിധ്യത്തിൽ എരുമേലി സിഐ ടിഡി സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കുമെന്നാണ് എരുമേലി പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP