Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആഫ്രിക്കൻ കരുത്തിൽ മഞ്ഞ് മല ഉരുകി; ഐസ്‌ലാൻഡിനെതിരെ നൈജീരിയ ജയിച്ചത് അഹമ്മദ് മൂസയുടെ ഇരട്ട ഗോളിൽ; ആഫ്രിക്കൻ ജയത്തോടെ അർന്റീനയുടെ നോക്കൗട്ട് സ്വപ്‌നങ്ങൾക്ക് ആയുസ്സ് നീട്ടികിട്ടി; ഗ്രൂപ്പ് ഡിയിൽ പ്രീക്വാർട്ടർ ബർത്ത് ഫോട്ടോ ഫിനിഷിലേക്ക്

ആഫ്രിക്കൻ കരുത്തിൽ മഞ്ഞ് മല ഉരുകി; ഐസ്‌ലാൻഡിനെതിരെ നൈജീരിയ ജയിച്ചത് അഹമ്മദ് മൂസയുടെ ഇരട്ട ഗോളിൽ; ആഫ്രിക്കൻ ജയത്തോടെ അർന്റീനയുടെ നോക്കൗട്ട് സ്വപ്‌നങ്ങൾക്ക് ആയുസ്സ് നീട്ടികിട്ടി; ഗ്രൂപ്പ് ഡിയിൽ പ്രീക്വാർട്ടർ ബർത്ത് ഫോട്ടോ ഫിനിഷിലേക്ക്

സ്പോർട്സ് ഡെസ്‌ക്‌

വോൾഗോഗ്രാഡ്: ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിൽ ഐസ്ലൻഡിനെതിരെ നൈജീരിയക്ക് ജയം. ഏകപക്ഷീയമായ രണ്ട് ഗോളിനാണ് അവർ ഐസ് ലാൻഡിനെ തോൽപ്പിച്ചത്. അഹമ്മദ് മൂസയാണ് രണ്ടു തവണ ഐസ് ലൻഡ് വല കുലുക്കിയത്. 49, 75 മിനിറ്റുകളിലായിരുന്നു ഗോളുകൾ. മത്സരത്തിന്റെ 83-ാം മിനിറ്റിൽ ഐസ്ലൻഡിന് ലഭിച്ച പെനാൽറ്റി 10ാം നമ്പർ താരം സിഗുർഡ്സ്സൻ പോസ്റ്റിന് മുകളിലൂടെ അടിച്ചകറ്റുകയായിരുന്നു.

ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോൾ നേടാനായിരുന്നില്ല. ആക്രമണ ഫുട്‌ബോളിന്റെ മനോഹര ഡിസ്‌പ്ലോയാണ് നൈജീരിയപുറത്തെടുത്തതെങ്കിൽ പ്രതിരോധത്തിലൂന്നിയാണ് ഐസ്ലൻഡിന്റെ മറുപടി. ലോകകപ്പിൽ കന്നിക്കരായ ഐസ്ലൻഡിന് ഇന്നത്തെ തോൽവിയോടെ പ്രീ ക്വാർട്ടർ സാധ്യതകൾ മങ്ങി. ഇനി ഐസ്‌ലാൻഡിന് ക്രൊയേഷ്യയെ തോൽപ്പിച്ചാൽ പോലും സാധ്യതകൾ വിതൂരമാണ്. നൈജീരിയയുടെ ഇന്നത്തെ ജയത്തോടെ അർജന്റീനയുടെ പ്രീ ക്വാർട്ടർ മോഹങ്ങൾക്ക് വീണ്ടും ചിറക് മുളച്ചിരിക്കുകയാണ്. മത്സരത്തിൽ ഐസ്ലൻഡ് തോറ്റാലോ സമനില പാലിക്കുകയോ ചെയ്താൽ മാത്രമേ അർജന്റീനയ്ക്ക് മുന്നോട്ടേക്ക് സാധ്യമാവുകയുള്ളു.

ഐസ്ലൻഡ്-കൊറേഷ്യ മത്സരത്തിൽ ഐസ്ലൻഡ് വലിയ വലിയ മാർജിനിൽ വിജയിച്ചാൽ മാത്രമെ ഇനി അവർക്ക് സാധ്യതയുള്ളു.ആദ്യ മത്സരത്തിൽ അർജന്റീനയെ സമനിലയിൽ തളച്ച ആത്മവിശ്വാസത്തിലാണ് ഐസ്ലൻഡ് നൈജീരിയയെ നേരിടാൻ ഇറങ്ങിയത്. ജയത്തോടെ നൈജീരിയയും നോക്കൗട്ട് സാധ്യത സജീവമാക്കി.ഈ മാസം 26നാണ് അർജന്റീന നൈജീരിയ മത്സരം. നവംബറിൽ സൗഹൃത മത്സരത്തിൽ ഏറ്റ് മുട്ടിയപ്പോൾ രണ്ടിനെതിരെ നാല് ഗോളുകൾക്ക് നൈജീരിയ അർജന്റീനയെ അട്ടമറിച്ചിരുന്നു. രണ്ട് ഗോളിന് അർജന്റീന മുന്നിട്ട് നിന്നതിന് ശേഷമായിരുന്നു അന്ന് നൈജീരിയ മെസിയില്ലാത്ത ടീമിനെ പരാജയപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP