Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവനെ ചുട്ടുകളഞ്ഞേക്കെന്ന് അമ്മ; എവിടെ എങ്കിലും കൊണ്ടു പോയി മറവു ചെയ്‌തേക്കെന്ന് സഹോദരി; സ്വന്തം മകന്റെ കൊലപാതക വിവരം അറിഞ്ഞപ്പോൾ അമ്മയും സഹോദരിയും പ്രതികരിച്ചത് ഇങ്ങനെ; അടിമലത്തുറ സ്വദേശിയായ 25കാരന്റേത് ഭാര്യയും സഹോദരിയും ഭർത്താവും ചേർന്ന് നടത്തിയ ആസൂത്രിത കൊലപാതകം: ഹൃദയാഘാതമെന്ന് കരുതിയ മരണത്തിൽ തുമ്പുണ്ടാക്കിയത് നാട്ടുകാർ

അവനെ ചുട്ടുകളഞ്ഞേക്കെന്ന് അമ്മ; എവിടെ എങ്കിലും കൊണ്ടു പോയി മറവു ചെയ്‌തേക്കെന്ന് സഹോദരി; സ്വന്തം മകന്റെ കൊലപാതക വിവരം അറിഞ്ഞപ്പോൾ അമ്മയും സഹോദരിയും പ്രതികരിച്ചത് ഇങ്ങനെ; അടിമലത്തുറ സ്വദേശിയായ 25കാരന്റേത് ഭാര്യയും സഹോദരിയും ഭർത്താവും ചേർന്ന് നടത്തിയ ആസൂത്രിത കൊലപാതകം: ഹൃദയാഘാതമെന്ന് കരുതിയ മരണത്തിൽ തുമ്പുണ്ടാക്കിയത് നാട്ടുകാർ

മറുനാടൻ ഡെസ്‌ക്‌

വിഴിഞ്ഞം: ഹൃദയാഘാതം മൂലം മരിച്ചെന്നു കരുതിയ 25കാരന്റേത് ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ്. സ്വന്തം അമ്മയും സഹോദരിയും ഭർത്താവും കൂടി ചേർന്നാണ് അടിമലത്തുറ സ്വദേശിയായ വിനുവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ അമ്മയും സഹോദരിയും ഉൾപ്പെടെ ഏഴുപേരെ പൊലീസ് അറസ്റ്റുചെയ്തു. പ്രാഥമിക അന്വേഷണത്തിൽ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ സംഭവത്തിൽ സംശയം തോന്നിയ നാട്ടുകാരുടെ ഇടപെടലിലാണ് കൊലപാതക രഹസ്യം പുറത്ത് വരുന്നത്. 

കഴിഞ്ഞ നാലിനാണ് വിനുവിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അന്ന് മരണം ഹൃദയാഘാതം കൊണ്ടെന്നാണ് ധരിച്ചത്. എന്നാൽ സംഭവത്തിൽ സംശയം തോന്നിയ നാട്ടുകാർ ഒരാളെ പിടികൂടി പൊലീസിന് നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ വിനുവിന്റെ അമ്മ നിർമല(44), സഹോദരി വിനിത(24), സഹോദരീ ഭർത്താവ് അടിമലത്തുറ ഫാത്തിമമാതാ പള്ളിക്കു സമീപം ജോയി(31), പിറവിളാകം സ്വദേശി കൊഞ്ചൽ എന്നു വിളിക്കുന്ന ജിജിൻ(20), പുന്നക്കുളം കുഴിവിളാകം സ്വദേശി ഫ്‌ളക്‌സിൻ(24), തെന്നൂർക്കോണം കരയടിവിളാകം സ്വദേശി ജിജിൻ(20) ചൊവ്വര സ്വദേശികളായ കൃഷ്ണ എന്ന ഹരീഷ് (21), സജീവ് (24), എന്നിവരെയാണ് പൊലീസ് ഇൻസ്പെക്ടർ എൻ.ഷിബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

കൊലപാതകം നടത്തിയ ശേഷം മുഖ്യപ്രതി ജോയി ഫോണിൽ വിളിച്ച് ഭാര്യയെ കൊലപാതക വിവരം അറിയിച്ചു. എടി അവൻ തീർന്നു എന്ന് പറഞ്ഞു. എവിടെ എങ്കിലും കൊണ്ട മറവു ചെയ്യാനായിരുന്നു ഭാര്യയുടെ മറുപടി. അവനെ ചുട്ടുകള എന്നാണ് മാതാവ് പറഞ്ഞതെന്നും പൊലീസ് പറഞ്ഞു. സഹോദരിയുടെ രണ്ടര വയസ്സുള്ള മകനെ കൊലപ്പെടുത്താൻ വിനു ശ്രമിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഇതിന്റെ വൈരാഗ്യത്തിൽ ഒന്നാം പ്രതി ജോയിയുടെ നേതൃത്വത്തിൽ ഭാര്യയും ഭാര്യമാതാവും ചേർന്ന് ഗൂഢാലോചന നടത്തി സംഘമായി ചേർന്ന് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു. വിനുവിന് വിഷം നൽകി കൊല്ലാനായിരുന്നു ആദ്യ തീരുമാനം. ഈ വിവരം ജോയി തന്റെ ബന്ധുവായ കൊഞ്ചൽ എന്നു വിളിക്കുന്ന ജിജിനോട് പറഞ്ഞു. തുടർന്ന് ബന്ധുവും കേസിലെ മറ്റ് പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയാണ് കൃത്യം നിർവ്വഹിച്ചത്.

രാത്രി പതിനൊന്ന് മണിയോടെ ജോയിയും കൂട്ടാളികളും വിനു ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലെത്തി. ഉറങ്ങിക്കിടന്ന യുവാവിന്റെ മുഖത്തേക്ക് ടോർച്ചടിച്ചു. ഒപ്പം ബീർ കുപ്പി കൊണ്ട്തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു. തുടർന്ന് കൈകാലുകൾ പിടിച്ചുവച്ചു കഴുത്തിൽ തോർത്ത് മുറുക്കി ശ്വാസം മുട്ടിച്ചു മരണം ഉറപ്പാക്കി. രാത്രി 11.30ഒാെയായിരുന്നു സംഭവം. ജോയി ഗൾഫിലായിരിക്കെ ഭർതൃമാതാവിനെയും ഭാര്യയേയുംകൊല്ലപ്പെട്ട യുവാവ് ശാരീരികമായി ഉപദ്രവിക്കുകയും വീടിന് തീവെയ്ക്കുകയും ചെയ്തുവെന്നും തുടർന്ന് കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊല്ലാനും ശ്രമിച്ചുവെന്ന അറിവ് കുട്ടിയതിനെ തുടർന്ന് ഗൾഫിൽ നിന്നു മടങ്ങിയ ജോയി ഭാര്യയേയും മാതാവിനേയും കൂട്ടി മറ്റൊരു വീട്ടിലായിരുന്നു താമസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP