Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെണ്ണ് കെട്ടിച്ചാലേ അച്ചന്മാരുടെ അസുഖം മാറൂ എന്ന് പറയുന്നവർ ഇപ്പോൾ എന്ത് പറയുന്നു; ഭാര്യയും മക്കളും ഒക്കെ ഉണ്ടായിട്ടും വൈദികർ ഇങ്ങനെ തുടങ്ങിയാൽ പിന്നെന്തു ചെയ്യും? കുമ്പസാര രഹസ്യങ്ങൾ ദുരുപയോഗിക്കാൻ ഉപയോഗിച്ചവരെ സസ്പെൻഡ് ചെയ്താൽ പ്രശ്നം തീരുമോ? ഇൻസ്റ്റന്റ് റെസ്പോൺസ്

പെണ്ണ് കെട്ടിച്ചാലേ അച്ചന്മാരുടെ അസുഖം മാറൂ എന്ന് പറയുന്നവർ ഇപ്പോൾ എന്ത് പറയുന്നു; ഭാര്യയും മക്കളും ഒക്കെ ഉണ്ടായിട്ടും വൈദികർ ഇങ്ങനെ തുടങ്ങിയാൽ പിന്നെന്തു ചെയ്യും? കുമ്പസാര രഹസ്യങ്ങൾ ദുരുപയോഗിക്കാൻ ഉപയോഗിച്ചവരെ സസ്പെൻഡ് ചെയ്താൽ പ്രശ്നം തീരുമോ? ഇൻസ്റ്റന്റ് റെസ്പോൺസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കഴിഞ്ഞ ഏതാനും ദിവസങ്ങളായി സൈബർ ലോകത്ത് വൈറലായി ഓടുന്ന ഒരു ഓഡിയോ ഉണ്ട്. ഈ ഓഡിയോയിൽ ഓർത്തഡോക്‌സ് സഭക്കാനാരായ ഒരു വിശ്വാസി ഒരു വൈദികനോടോ അല്ലെങ്കിൽ സുഹൃത്തിനോടൊ അദ്ദേഹത്തിന്റെ ജീവിതത്തിലെ ദുഃഖങ്ങൾ പങ്കുവെക്കുന്നതാണ് കേൾക്കുന്നത്. എന്തുകൊണ്ടാണ് അയാൾ വൈദികനെതിരെയും സഭയ്‌ക്കെതിരെയും യുദ്ധം ചെയ്യുന്നത് എന്നതിന് ഉത്തരമായി തന്റെ അനുഭവം വിവരിക്കുകയാണ്. ജീവിതത്തിൽ ഏറ്റവും അധികം താൻ ഇഷ്ടപ്പെട്ടിരുന്ന, ഒരിക്കലും ഒരു വാക്കു കൊണ്ടുപോലും സംശയിക്കാതിരുന്ന ഭാര്യ നടത്തിയ വഞ്ചനയുടെ കഥ യാദൃശ്ചികമായി തിരിച്ചറിഞ്ഞപ്പോൾ അയാൾക്കുണ്ടായ വേദന പങ്കുവെക്കുന്നതായിരുന്നു ആ ഓഡിയോയിൽ ഉണ്ടായിരുന്നത്. ലോകമെമ്പാടുമുള്ള ക്രൈസ്തവ സഭകളും അതിലെ വൈദികരും നേരിട്ടു കൊണ്ടിരിക്കുന്ന വെല്ലുവിളി കൂടിയാണ്.

രണ്ട് കുട്ടികളുള്ള ഈ മനുഷ്യൻ ഒരിക്കൽ പോലും തന്റെ ഭാര്യയെ സംശയിച്ചിരുന്നില്ല. എന്നിട്ടും അടിയന്തിരമായി ഒരിക്കൽ നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് വേണ്ടി അയാൾ ഭാര്യയുടെ ഇമെയ്ൽ അക്കൗണ്ട് തുറന്നപ്പോൾ അവിടെ കണ്ട ചില കാഴ്‌ച്ചകളും ചില ഇമെയിൽ സന്ദേശങ്ങളും സാമ്പത്തിക ഇടപാടുകളുമാണ് അയാളെ ഞെട്ടിച്ചത്. ഒരിക്കൽ ഒരു ഹോട്ടലിൽ ഭാര്യ താമസിച്ചതിന്റെ ബിൽ ഡെബിറ്റ്കാർഡിൽ നിന്നും പോയത് അടക്കം അയാളുടെ കണ്ണിൽപ്പെട്ടപ്പോഴാണ് അയാൽ അതിന്റെ കാര്യം തിരക്കിയത്. ഈ അന്വേഷണത്തിന് ഒടുവിൽ അദ്ദേഹം മനസിലായത് ഭാര്യക്കുണ്ടായിരുന്ന അവിഹിത ബന്ധത്തിലേക്കാണ്. എട്ടോളം വൈദികരുമായി ഭാര്യക്ക് അവിഹിത ബന്ധമുണ്ടായിരുന്നു എന്ന് ബോധ്യമായപ്പോൾ അയാൽ തകർന്നുപോയി.

വിവാഹത്തിന് മുമ്പ് മുതൽ ഇയാൾക്ക് ഇടവകയിലെ വികാരിയമായി ചില അവിശുദ്ധ ബന്ധങ്ങളുണ്ടായിരുന്നു. വിവഹത്തിന് ശേഷവും ഈ ബന്ധം അവർ തുടർന്നു. പിന്നീട് കുഞ്ഞിന്റെ മാമോതീസ സമയത്തുണ്ടായ മാനസിക സംഘർഷങ്ങളെ മറികടക്കാൻ തന്റെ പുതിയ ഇടവകയിലെ വികാരിയുമായി കുമ്പസരിക്കാൻ ചെന്ന യുവതി തന്റെ വൈദികനുമായുള്ള ശാരീരിക ബന്ധത്തിന്റെ കഥ പറയുകയാണ്. ആ വൈദികനാകട്ടെ ഈ രഹസ്യം ഭർത്താവിനോട് പറയും എന്നു പറഞ്ഞ് ആ യുവതിയുമായി ബന്ധം ആരംഭിക്കുന്നു. തുടർന്ന് ആ വൈദികന്റെ സുഹൃത്തായ മറ്റൊരു വൈദികനും മറ്റുള്ളവരും ഈ യുവതിയെ ദുരുപയോഗിക്കുകയാണ്. ഇതിലെ യുവതിയുടെ ഭാഗം വ്യക്തമല്ലെങ്കിൽ കൂടി ഒരു വിവാഹിതയായ യുവതിക്ക് ഒന്നിലധികം വൈദികരുമായി ബന്ധമുണ്ടായരുന്നു എന്നത് നാണം കേടുമായി തലകുനിക്കേണ്ട സംഭവമാണ്.

ഭർത്താവ് പറഞ്ഞത് ശരിയാണെങ്കിൽ ഒരു സ്ത്രീയുടെ കുമ്പസാര രഹസ്യം ഉപയോഗിച്ചാണ് ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപയോഗിച്ചിരിക്കുന്നത്. അങ്ങനെ ശ്രമിച്ചെങ്കിൽ അത് ഗുരുതരമായി വിഷയം തന്നെയാണ് ഇനി ആ ഭാഗം അതിശയോക്തി കലർത്തി കൊണ്ടുവന്നതാണെങ്കിൽ കൂടി വിവാഹിതയായി സ്ത്രീയുമായി ബന്ധത്തിലേർപ്പെടാൻ പള്ളിവികാരിമാർ ശ്രമിക്കുന്നത് എത്ര നീചവും നികൃഷ്ഠവുമാണ്. ഇത് പറയുമ്പോൾ പലരും ചോദിക്കും വൈദികരും മനുഷ്യരല്ലേ എന്ന്. അല്ല, വൈദികർ, മനുഷ്യന്റെ ബലഹീനതകളെ അതീജീവിക്കാൻ കഴിയുന്നവൻ മാത്രമേ പുരോഹിതൻ ആകാവൂ. മനുഷ്യന്റെ ബലഹീനതകൾ പൂർണമായും ഉപേക്ഷിച്ച് എല്ലാവരെയും ആത്മീയ പാതകളിലേക്ക് നയിക്കാനുമുള്ള ഉത്തരവാദിത്തമാണ് ഒരു പുരോഹിതനുള്ളത്. ഏതെങ്കിലും ഒരു വൈദികന് താനൊരു മനുഷ്യനാണ് എന്നും താനും മറ്റു മനുഷ്യന്റെ വികാരങ്ങൾ പ്രകടിപ്പിക്കും എന്നും തോന്നിയാൽ ആ നിമിഷം, അദ്ദേഹം ആ വെള്ളക്കുപ്പായം ഊരി മാനുഷിക വികാരങ്ങൾക്ക് പിന്നാലെ പോകണം.

വെള്ളക്കുപ്പായം ഇട്ടുകൊണ്ട് ആത്മീയത പ്രസംഗിച്ചു കൊണ്ട് ഏതെങ്കിലും ഒരു വൈദികൻ വ്യഭിചാരത്തിന് ഇറങ്ങിയാൽ, ഏതെങ്കിലും ഒരു വൈദികൻ കുട്ടികളെ പീഡിപ്പിച്ചാൽ, ഏതെങ്കിലും ഒരു വൈദികൻ വിവാഹിതരായ സ്ത്രീകളുമായി അവിശുദ്ധ ബന്ധത്തിന് പോയാൽ അത് തിന്മയാണ്, അത് തെറ്റായ മാതൃകയാണ്. നൂറ്റാണ്ടുകളായി കത്തോലിക്കാ സഭയിൽ പീഡനകഥകൾ പതിവാണ്. വൈദികർ പീഡിപ്പിച്ച കുട്ടികൾക്കും സ്ത്രീകൾക്കും നഷ്ടപരിഹാരം നൽകി യൂറോപ്പിലെയും അമേരിക്കയിലെയും പല കത്തോലീക്കാ സഭകളും പൂട്ടിപ്പോയിട്ടുണ്ട്. നിരവധി വൈദികരും കന്യാസ്ത്രീകളും ലൈംഗിക പീഡനം എന്ന ആരോപണമേറ്റ് യൂറോപ്പിലെയും അമേരിക്കയിലെയും ജയിലുകളിൽ കഴിയുന്നുണ്ട്. എന്നാൽ, അതുപോലെ ശക്തമായ നിയമങ്ങളോ നിയന്ത്രണങ്ങളോ നമ്മുടെ നാട്ടിൽ ഇന്ന് നിലവിൽ ഇല്ല. വൈദികൻ എന്ന പ്രിവിലേജ് ഉപയോഗിച്ചു കൊണ്ട് കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി ദുരുപയോഗിക്കുന്ന സാഹചര്യം ഇവിടെ വളർന്നുവരികയാണ്. 14 വയസുള്ള ഒരു പെൺകുട്ടിയെ നിരന്തരമായി ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ആ കുട്ടിയിൽ ഒരു കുഞ്ഞു പിറക്കുകയും ചെയ്തപ്പോഴും ആ കുഞ്ഞിനെ അനാഥാലയത്തിലാക്കി ആ കുഞ്ഞിന്റെ പിതൃത്വം ആ പെൺകുട്ടിയുടെ പിതാവിനെ ഏൽപ്പിച്ച് രക്ഷപെടാൻ ശ്രമിച്ച വൈദികൻ ഇപ്പോഴും ജീവിച്ചിരിക്കുന്ന നാടാണ് കേരളം.

അതിനേക്കാൾ ലജ്ജാകരം ആ വൈദികനെ സംരക്ഷിക്കാൻ കന്യാസ്ത്രീകളും സഭാ വിശ്വാസികളും അടങ്ങുന്ന ഒരു വിഭാഗം രംഗത്തിറങ്ങി എന്നതാണ്. അന്നൊക്കെ എല്ലാവരും പറഞ്ഞത് അച്ചന്മാരെ പെണ്ണുകെട്ടിച്ചാൽ തീരാവുന്ന പ്രശ്‌നങ്ങളേ ഉള്ളൂവെന്നാണ്. കത്തോലിക്കാ വൈദികർ പെണ്ണു കെട്ടിയാൽ മാതിയെന്നാണ്. എന്നാൽ ഓർത്തഡോക്‌സ് സഭയിലെ എട്ടു വൈദികർ വിവാഹിതയായ ഒരു യുവതിയെ ദുരുപയോഗിച്ചു എന്നു രകേൾക്കുമ്പോൾ ഇത് പെണ്ണുകെട്ടാത്തതിന്റെ പ്രശ്‌നമല്ല. ഒരു ക്രിമിനൽ ചിന്താഗതിയുടെ പ്രശ്‌നമാണ്. ഈ വൈദികരെല്ലാം വിവാഹിതരും കുട്ടികൾ ഉള്ളവരുമാണ്. എന്നിട്ടും അവർക്ക് അവസരം ലഭിച്ചപ്പോൾ അവർ ഒരു യുവതിക്കൊപ്പം അന്തിയുറങ്ങാൻ പുറപ്പെട്ടു. ഇത്തരം തിന്മകൾ ആവർത്തിക്കുന്നതിന് കാരണം ലൈംഗിക ആരോപണം വൈദികർക്കെതിരെ ഉണ്ടാകുമ്പോൾ അത് മൂടിവെക്കാൻ സഭ നടത്തുന്ന ഇടപെടൽ തന്നെയാണ്. ഈ ഭൂരിപക്ഷം വരുന്ന ഇരകളും നാണക്കേട് ഓർത്തും സഭക്കുണ്ടാക്കുന്ന പ്രശ്‌നങ്ങളുമോർത്ത് പരാതിയുമായി എത്താത്തതാണ്.

ആരെങ്കിലും നിയമനടപടിയുമായി മുൻപോട്ടു പോയാൽ അവരെ പേടിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് സഭ സ്വീകരിക്കുന്നത്. അവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് സഭാ അധികൃതരുടെ പിന്തുണയോടെയാണ്. ഇപ്പോൾ തന്റെ ഭാര്യയെ പീഡിപ്പിച്ചെന്ന് പറഞ്ഞ ഭർത്താവിനെ കുറ്റപ്പെടുത്താനും ഭീഷണിപ്പെടുത്താനും അവർ തന്നെ രംഗത്തുണ്ട്. ഈ സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ മാനം രക്ഷിക്കാൻ അഞ്ച് വൈദികരെ സസ്‌പെന്റ് ചെയ്യാനുള്ള മാന്യത എങ്കിലും ഓർത്തഡോക്‌സ് സഭ കാണിച്ചിട്ടുണ്ട്. കുറച്ചു കാലം മുമ്പ് തങ്ങി നിൽക്കുന്ന പ്രശ്‌നം ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. ഇത് നടക്കാതെ പോയപ്പോഴാണ് സസ്‌പെൻഷനിലേക്ക് എത്തിയത്. ഇവിടെ രണ്ട് പ്രശ്‌നങ്ങളാണ് ഉള്ളത്. ഒന്ന് ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ചുള്ള കുറ്റം. ആ സ്ത്രീയുടെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നതെങ്കിൽ അതിനെ ബലാത്സംഗം എന്ന പേരിൽ വിചാരണ ചെയ്യാൻ പറ്റില്ല. എന്നാൽ, ഭർത്താവുള്ള ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടാൽ പുരുഷനെ അഞ്ച് കൊല്ലം വരെ ശിക്ഷിക്കാൻ പറ്റുന്ന നിയമമുണ്ട്. ആ നിയമം ഉപയോഗിച്ച് വൈദികരെ ശിക്ഷിക്കാവുന്നതാണ്.

രണ്ടാമത്തെ വിഷയം നിയമം അല്ല, ധാർമ്മിതയാണ്. തങ്ങളുടെ സഭാംഗത്തെ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അയാൾ വൈദികനായി തുടരാൻ ഒരിക്കലും അർഹനല്ല. ഈ വൈദികരുടെ പട്ടം എടുത്തു കളഞ്ഞ് ഈ വൈദികരെ പൗരോഹിത്യത്തിൽ നിന്നും വിലക്കുകയാണ് ബഹുമാന്യനായ കാതോലിക്കാ ബാവ ചെയ്യേണ്ടത്. റോബിൻ അച്ചനെ പോലെ ജയിലിൽ കിടക്കുന്ന ചില അച്ചന്മാരെ മാറ്റി നിർത്തിയാൽ മറ്റു ലൈംഗിക ആരോപണം നേരിടുന്ന അച്ചന്മാർക്കെതിരെ നടപടി സ്വീകരിക്കാൻ കത്തോലിക്കാ സഭയും തയ്യാറല്ല. കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി കത്തോലിക്കാ വൈദികർ ഇടവകയിലെ വീട്ടമ്മമാരെയും കുട്ടികളെയും സ്ത്രീകളെയും പീഡിപ്പിച്ചതിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ അഞ്ച് ഓർത്തഡോക്‌സ് വൈദികരുടെ അനുഭവം എല്ലാ ക്രിസ്ത്യൻ വിഭാഗക്കാർക്കും ഒരു പാഠമായി മാറണം. ആത്മീയ ശുശ്രൂഷകളിൽ നിന്നും അവരെ വിലക്കിയാൽ മാത്രം പോരാ.. അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. അതിനുള്ള ഉത്തരവാദിത്തമാണ് സഭാ നേതൃത്വം കൈക്കൊള്ളേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP