Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടുണീഷ്യൻ ഗോൾവല നിറച്ച് ബെൽജിയം; 5-2 എന്ന നിലയിൽ നേടിയ തകർപ്പ വിജയകുമായി ലുക്കാക്കുവും കൂട്ടരും പ്രീക്വാർട്ടറിൽ; ഇരട്ട ഗോളുമായി ലുക്കാക്കുവും ഹസാർഡും; തുടർച്ചയായ രണ്ടാം തോൽവിയോടെ ലോകകപ്പിൽ നിന്നും ടുണീഷ്യ പുറത്ത്

ടുണീഷ്യൻ ഗോൾവല നിറച്ച് ബെൽജിയം; 5-2 എന്ന നിലയിൽ നേടിയ തകർപ്പ വിജയകുമായി ലുക്കാക്കുവും കൂട്ടരും പ്രീക്വാർട്ടറിൽ; ഇരട്ട ഗോളുമായി ലുക്കാക്കുവും ഹസാർഡും; തുടർച്ചയായ രണ്ടാം തോൽവിയോടെ ലോകകപ്പിൽ നിന്നും ടുണീഷ്യ പുറത്ത്

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോൾ ഗ്രൂപ്പ് ജിയിലെ ബെൽജിയം-ടുണീഷ്യ മത്സരത്തിൽ ഗോൾമഴ. ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ ആനായാസ വിജയത്തോടെ ബെൽജിയം പ്രീക്വാർട്ടർ ഉറപ്പിച്ചു. അഞ്ച് ഗോളുകൾ ബെൽജിയം നേടിയപ്പോൽ രണ്ടെണ്ണമായിരുന്നു ടൂണീഷ്യയുടെ മറുപടി. ബെൽജിയം സൂപ്പർതാരങ്ങളായ റെമേലു ലുകാകു, ഈഡൻ ഹസാർഡ് എന്നിവർ ഇരട്ട ഗോളുകൾ നേടി.

ഹസാർഡിന്റെ പെനാൽട്ടി ഗോളിലൂടെ അഞ്ചാം മിനിറ്റിൽ തന്നെ മുന്നിട്ട് ബെൽജിയത്തിന് വേണ്ടി സൂപ്പർതാരം റൊമേലു ലൂക്കാക്കു 16ാം മിനിറ്റിൽ ലീഡുയർത്തുകയായിരുന്നു. 18ാം മിനിറ്റിൽ ഡൈലാൻ ബ്രോന്നിലൂടെ തുനീഷ്യ ഗോൾ മടക്കിയെങ്കിലും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ലുകാകു വീണ്ടും വല നിറച്ചു. രണ്ടാം പകുതി തുടങ്ങി അഞ്ച് മിനിറ്റ് പിന്നിടവേ ഈഡൻ ഹസാർഡിന്റെ ഗോളിലൂടെ ബെൽജിയം ലീഡ് നാലാക്കി.

ബോക്‌സിനുള്ളിൽ ഹസാർഡിനെ ബെൻ യൂസഫ് വീഴ്‌ത്തിയതിനാണ് ബെൽജിയത്തിന് പെനാൽട്ടി ലഭിച്ചത്. ടുനീഷ്യൻ താരങ്ങൾ ശക്തമായി പ്രതിഷേധിച്ചെങ്കിലും റഫറി വഴങ്ങിയില്ല. ഹസാർഡ് തന്നെ അനായാസം പന്ത് വലയിലെത്തിക്കുകയായിരുന്നു. തുടർന്ന് 16ാം മിനിറ്റിൽ മധ്യ ഭാഗത്ത് നിന്ന് ലഭിച്ച പന്തുമായി ടുനീഷ്യൻ പ്രതിരോധ നിരയെ തകർത്ത് മുന്നേറി സൂപ്പർതാരം റൊമേലു ലുകാകു ബെൽജിയത്തിന്റെ ലീഡ് രണ്ടാക്കി. ലോകകപ്പിലെ ലുകാകുവിന്റെ മൂന്നാം ഗോൾ പിറന്നു.

കഴിഞ്ഞില്ല ആദ്യ ഇഞ്ചുറി ടൈമിലെ മികച്ച മുന്നേറ്റത്തോടെ ലുകാകുവിന്റെ വക ബെൽജിയത്തിന് മൂന്നാം ഗോൾ. ടോബി ആലഡർവയ്‌റൽഡിൻെ വിദൂര പാസിൽ നിന്ന് രണ്ട് ടുണീഷ്യൻ ഡിഫൻഡർമാരെ അതിവിദഗ്ധമായി മറികടന്നാണ് ഈഡൻ ഹസാർഡ് മാച്ചിലെ ഇന്നത്തെ രണ്ടാം ഗോൾ തികച്ചത്.

18ാം മിനിറ്റിലായിരുന്നു തുനീഷ്യൻ തിരിച്ചടി. ബോക്‌സിനടുത്ത് നിന്ന് ബെൽജിയം വഴങ്ങിയ ഒരു ഫ്രീകിക്ക് ഡൈലാൻ ബ്രോന്നിന്റെ ഗോളിൽ കലാശിക്കുകയായിരുന്നു. ഖാസ്രി എടുത്ത അപകടകരമായ ഫ്രീകിക്ക് പോസ്റ്റിനടുത്ത് നിന്ന് ബ്രോൻ ചെറിയൊരു ഫ്‌ളിക്കിലൂടെ അകത്താക്കുകയായിരുന്നു. പരിക്കേറ്റ ഗോൾ സ്‌കോറർ ബ്രോണിനെയും സന്റെർ ബാക്ക് ബെൻ യൂസഫിനെയും ആദ്യ പകുതിയിൽ തന്നെ ടുനീഷ്യക്ക് പിൻവലിക്കേണ്ടി വന്നു. ഹസാർഡും ലുക്കാക്കുവും രണ്ടുഗോൾ വീതം നേടി.മിച്ചി ബാറ്റ്ഷുവായിയുടെ വകയായിരുന്നു ബെൽജിയത്തിന്റെ അഞ്ചാം ഗോൾ

നേരത്തെ പാനമക്കെതിരെ 3-0ത്തിന് ജയിച്ചപ്പോൾ ലുക്കാക്കു ഇരട്ടഗോൾ നേടിയിരുന്നു.ഇതോടെ ഗോൾവേട്ടയിൽ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാൾഡൊക്കൊപ്പം ലുക്കാക്കുവെത്തി. ക്രിസ്റ്റ്യാനോ റൊണാൾഡോ, റഷ്യയുടെ ചെറിഷേവ് എന്നിവരും നാല് ഗോളുകളടിച്ച് ലുക്കാക്കുവിനൊപ്പം ഒന്നാം സ്ഥാനത്തുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP