Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പന്തയത്തിൽ തോറ്റ ബിജെപി നേതാവ് ശിവശങ്കരൻ രാജിവെച്ച് രാഷ്ട്രീയം അവസാനിപ്പിക്കുമോ? ആർഎസ്എസ് ഒളിക്യാമറാ ആക്രമണത്തിന്റെ മുനയൊടിച്ച് മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹൻ; സ്വാതന്ത്ര്യ സമരത്തിനിറങ്ങാൻ ആവേശത്തോടെ എത്തിയവരെ ഹെഡ്‌ഗേവാർ നിരുത്സാഹപ്പെടുത്തി പറഞ്ഞയച്ചതിന്റെ തെളിവുകൾ നൽകി; മലയാളം മനസിലാകാത്ത സംഘികൾക്കായി പുസ്തകത്തിന്റെ രാഷ്ട്രഭാഷാ പതിപ്പും

പന്തയത്തിൽ തോറ്റ ബിജെപി നേതാവ് ശിവശങ്കരൻ രാജിവെച്ച് രാഷ്ട്രീയം അവസാനിപ്പിക്കുമോ? ആർഎസ്എസ് ഒളിക്യാമറാ ആക്രമണത്തിന്റെ  മുനയൊടിച്ച് മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹൻ; സ്വാതന്ത്ര്യ സമരത്തിനിറങ്ങാൻ ആവേശത്തോടെ എത്തിയവരെ ഹെഡ്‌ഗേവാർ നിരുത്സാഹപ്പെടുത്തി പറഞ്ഞയച്ചതിന്റെ തെളിവുകൾ നൽകി; മലയാളം മനസിലാകാത്ത സംഘികൾക്കായി പുസ്തകത്തിന്റെ രാഷ്ട്രഭാഷാ പതിപ്പും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: റിപ്പോർട്ടർ ടിവി സീനിയർ ന്യൂസ് എഡിറ്ററോട് പന്തയത്തിൽ തോറ്റ ബിജെപി നേതാവ് ശിവശങ്കരൻ പാർട്ടിയിൽ നിന്നും രാജിവെച്ച് രാഷ്ട്രീയം വിടുമോ? ആർഎസ്എസ് ഒളിക്യാമറാ ആക്രമണത്തിന്റെ മുനയൊടിച്ചു കൊണ്ടാണ് അഭിലാഷ് ഇന്ന് മറുപടിയുമായി രംഗത്തെത്തിയത്. ആർഎസ്എസ് സ്ഥാപകകനായി ഹെഡ്ഗേവാർ സ്വാതന്ത്ര്യ സമര സമയത്ത് സ്വീകരിച്ച നിലപാടിനെ ചൂണ്ടിക്കാട്ടിയുള്ള എഡിറ്റേഴ്‌സ് അവറിന് മറുപടിയായി ഒളിക്യാമറാ ഓപ്പറേഷൻ നടത്തി സൈബർ ലോകത്ത് പ്രചരണവുമായി എത്തിയ വേളയിലാണ് ചരിത്രത്തിലെ തെളിവുകൾ നിരത്തി ആർഎസ്എസ് കുപ്രചരണത്തിന്റ മുനയൊടിച്ച് അഭിലാഷ് രംഗത്തെത്തിയത്.

കാശ്മീർ വിഷയവുമായി ബന്ധപ്പെട്ട ചർച്ചയിൽ ബിജെപി നേതാവ് ശിവശങ്കരനുമായി തുടങ്ങിയ തർക്കവുമായി ബന്ധപ്പെട്ടാണ് അഭിലാഷ് ഇന്ന് ഫേസ്‌ബുക്ക് പോസ്റ്റും വീഡിയോയുമായി രംഗത്തെത്തിയത്. റിപ്പോർട്ടർ ചനലിലെ എഡിറ്റേഴ്സ് അവർ ചർച്ചയെ ചൊല്ലി വസ്തുതകൾ വളച്ചൊടിച്ച് കള്ളത്തരം പ്രചരിപ്പിച്ചു കൊണ്ടുള്ള ബിജെപി- ആർഎസ്എസ് ഒളിക്യാമറ- സൈബർ ആക്രമണത്തിനെതിരെ തെളിവ് നിരത്തികൊണ്ടാണ് അഭിലാഷ് മറുപടി നൽകിയത്. ബിജെപി നേതാവ് ശിവശങ്കരന്റെ ന്യൂസ് റൂമിലെത്തിയ ഒളിക്യാമറ പ്രയോഗത്തിനും സംഘപരിവാറിന്റെ സൈബർ ആക്രമണത്തിനും അവരുടെ തന്നെ പുസ്തകത്തിന്റെ പകർപ്പ് കൊണ്ട് മറുപടി പറയുകയാണ് അവതാരകൻ അഭിലാഷ്.

കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്സ് അവറിൽ സ്വാതന്ത്ര്യസമരത്തിൽ ഹെഡ്ഗേവാർ എടുത്ത നിലപാട് അഭിലാഷ് പറഞ്ഞതിന് ശേഷമാണ് ആർഎസ്എസ് പ്രവർത്തകർ അഭിലാഷിനെതിരെ സൈബർ പ്രചാരണം തുടങ്ങിയത്. സ്വാതന്ത്യ സമരത്തിൽ പങ്കെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചെത്തയ ഒരു പറ്റം യുവാക്കളെ ഹെഡ്‌ഗേവാർ നിരുത്സാഹപ്പെടുത്തിയകാര്യം രണ്ടാം സർസംഘ് ചാലക് മാധവ സദാശിവ ഗോൾവാക്കറുടെ പുസ്തകത്തെ ഉദ്ധരിച്ച് റിപ്പോർട്ടർ ടിവി ന്യൂസ് എഡിറ്റർ അഭിലാഷ് മോഹനന്റെ പരാമർശമാണ് ആർഎസ്എസിന പ്രകോപിപ്പിച്ചത്. പരാമർശത്തെ ബിജെപി നേതാവ് ശിവശങ്കരൻ ആ ചർച്ചയിൽ തന്നെ ആദ്യം വെല്ലുവിളിച്ചു. ഇത് തെളിയിച്ചാൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. ഈ വെല്ലുവിളിക്കിടയിൽ തന്നെ അഭിലാഷ് മോഹനൻ ഇതിന്റെ തെളിവ് കാണിച്ചു. എന്നാൽ അത് ശിവശങ്കരൻ തള്ളിക്കളയുകയാണ് ഉണഅടായത്. ഇത് പുസ്തകത്തിലെ ഭാഗമല്ലെന്നായിരുന്നു ശിവശങ്കരന്റെ വാദം.

ഈ ചർച്ചക്ക് ശേഷം അടുത്ത ദിവസം ശിവശങ്കരൻ അഭിലാഷിനെ നേരിട്ട് കണ്ട് പറഞ്ഞതൊന്നും വസ്തുതയല്ലെന്ന് ആവർക്കുകയും ചെയ്തു. ഇതോടെ ഈ വിഷയം ഒരിക്കൽ കൂടി പരിശോധിക്കാമെന്ന് ശിവശങ്കറിനെ മടക്കി അയച്ചു. എന്നാൽ ബിജെപി നേതാവ് ശിവശങ്കരനൊപ്പമെത്തിയ സഹായി ഈ സംഭാഷണം ഒളിക്യാമറയിൽ പകർത്തി. ഇത് പുറത്തുവിട്ട് അവതാരകന്റെ കള്ളം പൊളിച്ചു എന്നതരത്തിലായി പിന്നീട് ആർഎസ്എസ് സൈബർ പ്രചാരണം തുടങ്ങി. 'ബിജെപി നേതാവിന്റെ വായടപ്പിക്കാൻ ചർച്ചയിൽ പറഞ്ഞതെല്ലാം ശുദ്ധനുണ' എന്ന പേരിലായിരുന്നു ആർഎസ്എസ് പ്രചരണം നടത്തിയത്.

ഇതോടെ താൻ പറഞ്ഞത് താൻ പറഞ്ഞത് ചരിത്രവസ്തുതയാണെന്നും ഉദ്ധരിച്ച പുസ്തകവും ചൂണ്ടികാണിച്ച് ആർഎസ്എസ് പ്രചാരണത്തിന് അഭിലാഷ് ഫേസ്‌ബുക്കിൽ മറുപടി നൽകി. ഉദ്ധരിച്ച പുസ്തകത്തിന്റെ പകർപ്പും ഇട്ടു. സംഘപരിവാർ പ്രസിദ്ധീകരണ വിഭാഗമായ കുരുക്ഷേത്ര പ്രകാശൻസിന്റെ അയോദ്ധ്യപ്രിന്റേഴ്‌സ് അച്ചടിച്ച 'ശ്രീഗുരുജീസാഹിത്യസർവസ്വം' എന്ന പുസ്തകത്തിലെ ഭാഗമാണ് അഭിലാഷ് തെളിവായി പുറത്തുവിട്ടത്. മലയാള പരിഭാഷയ്ക്ക് പുറമെ ഇതിന്റെ ഹിന്ദിപതിപ്പും അഭിലാഷ് പോസ്റ്റ് ചെയ്തു.

അഭിലാഷിന്റെ ഫേസ്‌ബുക്ക്‌പോസ്റ്റ് ഇങ്ങനെ:

കഴിഞ്ഞ ദിവസത്തെ എഡിറ്റേഴ്‌സ് അവർ ചർച്ചയ്ക്കിടെ ബിജെപി നേതാവ് ശിവശങ്കരനോട് ഉള്ള പ്രതികരണമായി ആർഎസ്എസ് സ്ഥാപകൻ ഹെഡ്‌ഗേവാർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാൻ ആഗ്രഹിച്ചവരെ നിരുത്സാഹപ്പെടുത്തിയതായി പറഞ്ഞിരുന്നു . രണ്ടാം സർസംഘ് ചാലക് മാധവ സദാശിവ ഗോൾവാക്കറുടെ പുസ്തകത്തെ ഉദ്ധരിച്ചായിരുന്നു എന്റെ പരാമർശം .

ഇത് തെളിയിച്ചാൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കും എന്ന് ചർച്ചയിൽ ബിജെപി നേതാവ് വെല്ലുവിളിച്ചു . ഇതിനു പിറ്റേന്ന് ബിജെപി നേതാവ് സ്റ്റുഡിയോയിൽ വരികയും ഒരു പുസ്തകവും കുറച്ചു പേപ്പറുകളും തരികയും ഞാൻ പറഞ്ഞത് വസ്തുതയല്ല എന്ന് വാദിക്കുകയും ചെയ്തു . ഒരിക്കൽ കൂടി പരിശോധിക്കാം എന്ന് പറഞ്ഞു സമാധാനിപ്പിച് അദ്ദേഹത്തെ മടക്കി അയക്കുകയാണ് ഉണ്ടായത് . ഈ കൂടിക്കാഴ്ചയുടെ വീഡിയോ അദ്ദേഹത്തിന്റെ സഹായി പകർത്തിയിരുന്നു . ഇത് ഉപയോഗിച്ച് എനിക്ക് തെറ്റ് പറ്റിയെന്നും എന്റെ കള്ളം കയ്യോടെ പിടികൂടിയെന്നും പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ ഞാൻ ഉദ്ധരിച്ച പുസ്തകം ഇവിടെ ഇടുകയാണ് . അയോദ്ധ്യ പ്രിന്റേഴ്സ് അച്ചടിച്ച കുരുക്ഷേത്ര പ്രകാശന്റെ ശ്രീ ഗുരുജി സാഹിത്യ സർവസം . വായിച്ചാലും . ആരാണ് കള്ളം പറയുന്നതെന്ന് ബോധ്യപ്പെടും . എന്നെ ചീത്തവിളിച്ചു കൊണ്ടിരിക്കുന്ന സംഘി സുഹൃത്തുക്കളോട് ഒരു അഭ്യർത്ഥന മാത്രമേ ഉള്ളൂ . വിവരക്കേടിനെ തെറിവിളി കൊണ്ട് ന്യായീകരിക്കാൻ പോകുംമുമ്പ് സ്വന്തം ആചാര്യൻ എഴുതിവെച്ചിരിക്കുന്നതെങ്കിലും ഒന്ന് വായിക്കൂ .

അസഭ്യവർഷം തുടർന്നപ്പോൾ പുസ്തകത്തിന്റെ ഹിന്ദിപ്പതിപ്പിന്റെ പേജും അഭിലാഷ് പോസ്റ്റ് ചെയ്തു. ആ പോസ്റ്റിൽ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ:

'മലയാളം വായിച്ചിട്ട് മനസിലാകാഞ്ഞിട്ടാകുമോ പരിവാറുകാർ ചീത്തവിളി നിർത്താത്തത് ? രാഷ്ട്രഭാഷ മാത്രം അറിയുന്ന സംഘികൾക്ക് വേണ്ടി ശ്രീഗുരുജി സമഗ്ര ദർശൻ മൂലകൃതി ഇവിടെ പോസ്റ്റുന്നു . അപ്പോൾ മാപ്പുപറയണോ അതോ രാജി വെക്കുമോ ?''ആ പോസ്റ്റിൽ അഭിലാഷ് ചോദിക്കുന്നു.

ഇത് കൂടാതെ കാര്യങ്ങൾ വ്യക്തമാക്കി കൊണ്ടുള്ള വീഡിയോയും പോസ്റ്റു ചെയ്തിട്ടുണ്ട്. ഈ പോസ്റ്റു പുറത്തുവന്നതോട കള്ളത്തരം പൊളിഞ്ഞതിന്റെ ജാള്യതയിലാണ് സംഘപരിവാർ പ്രവർത്തകർ. എങ്കിലും പിടിച്ചു നിർത്താൻ അപഹസിക്കലും ട്രോളുകളുമായി ഇവരുടെ സൈബർ വിഭാഗവും രംഗത്തുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP