Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാരി 2ന്റെ ചിത്രീകരണത്തിനിടെ നടൻ ധനുഷിന് പരുക്ക്; ക്ലൈമാക്സ് ചിത്രീകരണത്തിനിടെ പരിക്കേറ്റത് വില്ലനായി അഭിനയിക്കുന്ന ടോവിനോ തോമസുമായുള്ള സംഘട്ടനത്തിനിടെ; പരിക്ക് വലത് കാൽ മുട്ടിനും ഇടത് കൈക്കും

മാരി 2ന്റെ ചിത്രീകരണത്തിനിടെ നടൻ ധനുഷിന് പരുക്ക്; ക്ലൈമാക്സ് ചിത്രീകരണത്തിനിടെ പരിക്കേറ്റത് വില്ലനായി അഭിനയിക്കുന്ന ടോവിനോ തോമസുമായുള്ള സംഘട്ടനത്തിനിടെ; പരിക്ക് വലത് കാൽ മുട്ടിനും ഇടത് കൈക്കും

ചെന്നൈ: തമിഴ്‌നടൻ ധനുഷിന് ഷൂട്ടിംഗിനിടെ പരിക്കേറ്റു. മാരി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെയാമ് താരത്തിന് പരിക്കേറ്റത്. സിനിമയുടെ ക്ലൈമാസ്‌ക് ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. വില്ലനായി അഭിനയിക്കുന്ന ടോവിനോ തോമസും ധനുഷും തമ്മിലുള്ള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ധനുഷിന് പരുക്കേൽക്കുകയായിരുന്നു. ധനുഷിന്റെ വലത് കാൽ മുട്ടിനും ഇടത് കൈക്കുമാണ് പരുക്കേറ്റത്.

പരുക്കേറ്റുവെങ്കിലും ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് ധനുഷ് ലൊക്കേഷനിൽ നിന്ന് പോയത്. പരുക്കേറ്റുവെങ്കിലും താൻ സുഖമായി ഇരിക്കുന്നുവെന്ന് ധനുഷ് ട്വീറ്റ് ചെയ്തു. തനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ആരാധകർക്ക് നന്ദി പറഞ്ഞ താരം ആരാധകരാണ് തന്റെ ശക്തിയെന്നും കൂട്ടിച്ചേർത്തു.

ധനുഷും സംവിധായകൻ ബാലാജി മോഹനും ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് മാരി 2. സായി പല്ലവി നായികയാകുന്ന ചിത്രത്തിൽ വരലക്ഷ്മി ശരത് കുമാർ, കൃഷ്ണ കുലശേഖർ, റോബോ ശങ്കർ, വിദ്യാ പ്രദീപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP