Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കല്ല്യാണം രാവിലെ പത്തരയ്ക്ക് ഗുരുവായൂരിൽ; സദ്യ ഉച്ചയ്ക്ക് 12.30ന് മൈസൂരിലും; കല്യാണം ഗുരുവായൂരിൽ വേണമെന്ന് വധൂവീട്ടുകാരും സദ്യ മൈസൂരുവിൽ വേണമെന്ന് വരന്റെ വീട്ടുകാരും നിർബന്ധം പിടിച്ചപ്പോൾ രക്ഷകനായത് നാല് ഹെലികോപ്ടറുകൾ; കണ്ണൂരിൽ നിന്നും മൈസൂരിലേക്ക് കുടിയേറിയ വ്യവസായി മകളുടെ വിവാഹം ഒരുക്കിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: കല്യാണം ഗുരുവായൂരിൽ നടത്തണമെന്ന് വധുവിന്റെ വീട്ടുകാർക്ക് മോഹം. കല്യാണസദ്യ അന്നുതന്നെ മൈസൂരുവിൽ നടത്തണമെന്ന് വരന്റെ വീട്ടുകാരും. ഇതൊരു തർക്കമായി വളർന്നില്ല. പകരം ആഗ്രഹങ്ങൾ പങ്കുവയ്ക്കുകയായിരുന്നു. ഒടുവിൽ എല്ലാം അങ്ങനെ തന്നെ നടന്നു. കണ്ണന്റെ നടയിൽ കല്യാണം. വിവാഹം കഴിഞ്ഞയുടനെ നാല് ഹെലികോപ്റ്ററുകളിൽ വിവാഹസംഘം മൈസൂരുവിലേക്ക് പറന്നു.

ശനിയാഴ്ച രാവിലെ പത്തരയ്ക്കായിരുന്നു ഗുരുവായൂരിൽ പ്രമിതയുടെയും ഗോവിന്ദിന്റെയും വിവാഹം. മൈസൂരുവിലെ പ്രമുഖ കമ്പനിയുടെ ഉടമയായ കണ്ണൂർ സ്വദേശിയുടെ മകളാണ് പ്രമിത. മൈസൂരുവിൽ സ്ഥിരതാമസമാക്കിയ മലയാളിയാണ് ഗോവിന്ദ്. വരന്റെയും വധുവിന്റെയും കുടുംബത്തിലെ 20 പേർ തലേന്നുതന്നെ ഗുരുവായൂരിലെത്തി.

താലികെട്ടു കഴിഞ്ഞ് ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് നിർത്തിയിട്ടിരുന്ന ഹെലികോപ്റ്ററുകളിൽ കയറി. ഒരു മണിയോടെ മൈസൂരുവിലെത്തി സദ്യയുണ്ടു. അങ്ങനെ എല്ലാം ഗംഭീരമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP