Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിറോ മലബാർ സഭ എറണാകുളം - അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്ററായി മാർ ജേക്കബ് മനത്തോടത്ത് സ്ഥാനമേറ്റു

സിറോ മലബാർ സഭ എറണാകുളം - അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക്  അഡ്‌മിനിസ്ട്രേറ്ററായി മാർ ജേക്കബ് മനത്തോടത്ത് സ്ഥാനമേറ്റു

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: സിറോ മലബാർസഭ എറണാകുളം - അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്ററായി മാർ ജേക്കബ് മനത്തോടത്ത് വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ഡോ. ജാംബത്തിസ്താ ദിക്വാത്രോയുടെ സാന്നിധ്യത്തിൽ സ്ഥാനമേറ്റു. അതിരൂപതയുടെ ആസ്ഥാന ദേവാലയമായ സെന്റ് മേരീസ് ബസിലിക്കയിൽ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, മാർ തോമസ് ചക്യത്ത്, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവരും സന്നിഹിതരായിരുന്നു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആമുഖസന്ദേശം നൽകി.

വത്തിക്കാനിലെ പൗരസ്ത്യ കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ ലിയനാർദോ സാന്ദ്രിയുടെ സന്ദേശം വായിച്ചശേഷം ആർച്ച് ബിഷപ് ഡോ. ദിക്വാത്രോ പ്രസംഗിച്ചു.സിറോ മലബാർ കൂരിയ ചാൻസലർ ഫാ. ഡോ. ആന്റണി കൊള്ളന്നൂർ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്ററുടെ നിയമന ഉത്തരവും അതിരൂപതാ പ്രോ ചാൻസലർ ഫാ. ഡോ. ജോസ് പൊള്ളയിൽ അതിന്റെ പരിഭാഷയും വായിച്ചു. മുഖ്യകാർമികനായ മാർ ജേക്കബ് മനത്തോടത്ത് സഹകാർമികർക്കൊപ്പം പ്രദക്ഷിണമായാണ് കുർബാന അർപ്പിക്കാൻ എത്തിയത്.

സ്ഥാനമേൽക്കുന്നതിന്റെ ഭാഗമായി മാർ മനത്തോടത്ത് വിശുദ്ധ ഗ്രന്ഥം സാക്ഷിയാക്കി പ്രതിജ്ഞ ചൊല്ലി നിയമനരേഖയിൽ ഒപ്പുവച്ചു. ശ്രമകരമായ ദൗത്യം ഫലപ്രദമായി നിർവഹിക്കാൻ ഏവരുടെയും പ്രാർത്ഥനകളും സഹകരണവും ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP