Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മമ്മൂട്ടി ആവശ്യപ്പെടുന്നത് 40 ശതമാനം വനിതാ പങ്കാളിത്തമാണ്; എന്നാൽ താൻ ആവശ്യപ്പെടുന്നത് നൂറ് ശതമാനവും; കാരണം ഞാൻ പോവുകയാണല്ലോ... ഇനി എന്തായാലും കുഴപ്പമില്ല; സ്‌കൂളിലെ ഓട്ടമത്സരത്തിൽ പോലും നാല് റൗണ്ടുണ്ടെങ്കിൽ ഞാൻ രണ്ട് റൗണ്ടോ ഓടൂ; കാരണം മറ്റുള്ളവർ ജയിക്കണം; അങ്ങനെ വഴിമാറി കൊടുത്ത ഞാനാണ് മോഹൻലാലിന് വഴിമാറി കൊടുക്കുന്നത്: 'അമ്മയുടെ നായരാണ് ഞാൻ' എന്ന് ആവേശത്തോടെ പറഞ്ഞു നടന്ന ഇന്നസെന്റ് താരസംഘടനയുടെ അമരത്ത് നിന്ന് പടിയിറങ്ങിയത് ഇങ്ങനെ

മമ്മൂട്ടി ആവശ്യപ്പെടുന്നത് 40 ശതമാനം വനിതാ പങ്കാളിത്തമാണ്; എന്നാൽ താൻ ആവശ്യപ്പെടുന്നത് നൂറ് ശതമാനവും; കാരണം ഞാൻ പോവുകയാണല്ലോ... ഇനി എന്തായാലും കുഴപ്പമില്ല; സ്‌കൂളിലെ ഓട്ടമത്സരത്തിൽ പോലും നാല് റൗണ്ടുണ്ടെങ്കിൽ ഞാൻ രണ്ട് റൗണ്ടോ ഓടൂ; കാരണം മറ്റുള്ളവർ ജയിക്കണം; അങ്ങനെ വഴിമാറി കൊടുത്ത ഞാനാണ് മോഹൻലാലിന് വഴിമാറി കൊടുക്കുന്നത്: 'അമ്മയുടെ നായരാണ് ഞാൻ' എന്ന് ആവേശത്തോടെ പറഞ്ഞു നടന്ന ഇന്നസെന്റ് താരസംഘടനയുടെ അമരത്ത് നിന്ന് പടിയിറങ്ങിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഞാൻ പിരിഞ്ഞു പോവുകയാണ്. മമ്മൂട്ടി ആവശ്യപ്പെടുന്നത് 40 ശതമാനം വനിതാ പങ്കാളിത്തമാണ്. എന്നാൽ താൻ ആവശ്യപ്പെടുന്നത് നൂറ് ശതമാനവും. കാരണം ഞാൻ പോവുകയാണല്ലോ... ഇനി എന്തായാലും കുഴപ്പമില്ല... അമ്മ വാർഷക പൊതു യോഗത്തിനിടെ കൂട്ടച്ചിരി പടർത്തിയായിരുന്നു ഇന്നസെന്റ് തന്റെ വിടവാങ്ങൽ പ്രസംഗം തുടങ്ങിയത്.

അമ്മയുടെ പ്രസിഡന്റായി ദീർഘകാലം ഇരുന്നു. ഇത് തനിക്ക് എംപിയാകാനും തുണയായി. ഒരു സംഘടനയെ ഇത്രയും കാലം ഒരുമിച്ച് കൊണ്ടു പോയി എന്നത് എന്റെ പാർട്ടി നേതാക്കളുടെ ശ്രദ്ധയിൽ പെട്ടു. അതുകൊണ്ടാണ് തന്നെ എംപിയാക്കിയത്. ഇപ്പോൾ പോകുന്നത് കൂടുതലും പ്ലസ് ടു കുട്ടികളെ ആദരിക്കാനാണ്. താൻ സ്‌കൂളിൽ പഠിക്കുമ്പോൾ പലർക്കും വേണ്ടി വഴിമാറിക്കൊടുത്തു. അതുകൊണ്ടാണ് അവർക്ക് റാങ്കുകൾ കിട്ടിയത്. സ്‌കൂളിലെ ഓട്ടമത്സരത്തിൽ പോലും നാല് റൗണ്ടുണ്ടെങ്കിൽ ഞാൻ രണ്ട് റൗണ്ടോ ഓടൂ. കാരണം മറ്റുള്ളവർ ജയിക്കണം. അങ്ങനെ വഴിമാറി കൊടുത്ത ഞാനാണ് മോഹൻലാലിന് വഴിമാറി കൊടുക്കുന്നത്. അതിന്റെ നന്ദി ഉണ്ടാകണം-ചെറു പ്രസംഗത്തിൽ ഇന്നസെന്റ് നർമ്മത്തോടെ പറഞ്ഞു നിർത്തി.

ഏവരും നിർബന്ധിച്ചിട്ടും സ്ഥാനത്ത് തുടരാൻ ഇന്നസെന്റ് സമ്മതിച്ചില്ലെന്ന് സ്വാഗത പ്രാസംഗികനായ നെടുമുടിയും പറഞ്ഞു. അങ്ങനെ ഇന്നസെന്റിന്റെ വിടവാങ്ങൽ ചടങ്ങ് അമ്മയുടെ വാർഷിക പൊതുയോഗത്തിൽ ഗംഭീരമായി. കാറ്റുംകോളും നിറഞ്ഞ് പ്രക്ഷുബ്ധമായ കാലത്തും സംഘടനയെ നിയന്ത്രിച്ച നേതാവായിരുന്നു ഇന്നസെന്റ്. പറയാനുള്ളത് നർമത്തിൽ പൊതിഞ്ഞ് കുറിക്കുകൊള്ളുംവിധം അവതരിപ്പിക്കുകയും സംഘടന വിവാദങ്ങളിലകപ്പെട്ടപ്പോഴെല്ലാം അളന്നുമുറിച്ചുമാത്രം സംസാരിക്കുകയും ചെയ്ത നയതന്ത്രമായിരുന്നു ഇന്നസെന്റിന്റേത്. ഇതു തന്നെയാണ് ഇന്നത്തെ യോഗത്തിലും കണ്ടത്. വെള്ളിത്തിരയിലെ തമാശക്കാരന് താരസംഘടനയുടെ പ്രസിഡന്റ് സ്ഥാനം എത്രത്തോളം കൊണ്ടുപോകാൻ പറ്റുമെന്ന സംശയം തുടക്കത്തിൽ ചിലർക്കെല്ലാമുണ്ടായിരുന്നു. പല അഭിരുചിയുള്ള താരങ്ങളെ ഒരുകുടക്കീഴിൽ ഏകോപിപ്പിക്കുയെന്ന ശ്രമകരമായ ദൗത്യം തനിക്കുവഴങ്ങുമെന്ന് പദവി ഏറ്റെടുത്ത് തുടക്കത്തിൽതന്നെ അദ്ദേഹം തെളിയിച്ചു.

സംഘടന സാമ്പത്തികമായി ഉയരുന്നതും സിനിമയിൽനിന്ന് വിരമിച്ചവരുടെ ക്ഷേമത്തിനായി കൈനീട്ടം പോലുള്ള പദ്ധതികൾ ആവിഷ്‌കരിച്ചതും ഈ കാലത്താണ്. വ്യക്തി താത്പര്യങ്ങൾ സംഘടനയുടെ തീരുമാനങ്ങളെടുക്കുന്നതിൽ ഒരിക്കലും സ്വാധീനിച്ചിരുന്നില്ല. അമ്മ സിനിമയ്ക്കുള്ളിലെ മറ്റുസംഘടനകളുമായി കൊമ്പുകോർത്തപ്പോഴെല്ലാം അഭിനേതാക്കളുടെ താത്പര്യം മുറകെപിടിച്ച് കണിശക്കാരനായ പ്രസിഡന്റായും അദ്ദേഹം മാറി. പൊതുവേദികളിൽ പ്രസംഗങ്ങളിലെല്ലാം ഇന്നസെന്റ് രണ്ടുപേരുകൾ എടുത്തുപറയുമായിരുന്നു. ഒന്ന് വ്യക്തി ജീവിതത്തിലെ സന്തതസഹചാര്യയായ ഭാര്യ ആലീസിന്റെ പേരായിരുന്നെങ്കിൽ അടുത്തത് താൻ പ്രസിഡന്റായിരിക്കുന്ന അമ്മയെന്ന സംഘടനയെകുറിച്ചായിരുന്നു. 'അമ്മയുടെ നായരാണ് ഞാൻ' എന്ന പ്രയോഗം എപ്പോഴും ഉയർത്തി.

ഒരോതവണ പ്രസിഡന്റ് കാലാവധിപൂർത്തിയാക്കുമ്പോഴും ഇന്നസെന്റ് സ്ഥാനത്തുനിന്ന് മാറാൻ ശ്രമിച്ചു. എന്നാൽ, താര കുടുംബത്തിന്റെ സ്‌നേഹസമ്മർദങ്ങൾക്കു വഴങ്ങി വീണ്ടുംവീണ്ടും പദവി ഏറ്റെടുക്കുകയായിരുന്നു. എന്നാൽ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് ഇന്നസെന്റ് ഉറച്ച തീരുമാനം എടുത്തു. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ഇന്നസെന്റ് പിന്തുണച്ചുവെന്ന ആരോപണമായിരുന്നു ഇതിന് കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP