Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അട്ടപ്പാടിയിലെ അക്ഷയ കേന്ദ്രങ്ങളിൽ വ്യാപക ക്രമക്കേടുകൾ; വിവിധ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് ഒരേ ഐഡി ഉപയോഗിച്ച്; ഫീസുകൾ വാങ്ങുന്നതും തോന്നിയപോലെ; പാൻ കാർഡ് എടുക്കാൻ എത്തുമ്പോൾ 200 രൂപ ഈടാക്കേണ്ടിടത്ത് മൂന്ന് കേന്ദ്രങ്ങളിലും വാങ്ങുന്നത് 2000 രൂപ വരെ; കേന്ദ്രങ്ങൾക്കെതിരെ പരാതി വ്യാപകമെങ്കിലും നടപടിയില്ല

അട്ടപ്പാടിയിലെ അക്ഷയ കേന്ദ്രങ്ങളിൽ വ്യാപക ക്രമക്കേടുകൾ; വിവിധ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് ഒരേ ഐഡി ഉപയോഗിച്ച്; ഫീസുകൾ വാങ്ങുന്നതും തോന്നിയപോലെ; പാൻ കാർഡ് എടുക്കാൻ എത്തുമ്പോൾ 200 രൂപ ഈടാക്കേണ്ടിടത്ത് മൂന്ന് കേന്ദ്രങ്ങളിലും വാങ്ങുന്നത് 2000 രൂപ വരെ; കേന്ദ്രങ്ങൾക്കെതിരെ പരാതി വ്യാപകമെങ്കിലും നടപടിയില്ല

ജാസിം മൊയ്‌ദീൻ

അഗളി: അട്ടപ്പാടിയിലെ പ്രധാന നഗരങ്ങളായ അഗളിയിലെയും ഗൂളിക്കടവിലെയും അക്ഷയ കേന്ദ്രങ്ങളിൽ വ്യാപക ക്രമക്കേട് നടക്കുന്നതായി പരാതി. മേലെ അഗളിയിലും താഴെ അഗളിയിലും സെന്ററുകൾ പ്രവർത്തിക്കുന്നത് ഒരേ യൂസർ ഐഡി ഉപയോഗിച്ച്. രണ്ട് കേന്ദ്രങ്ങളുടെയും ബോർഡുകളിൽ ഒരേ രജിസ്ട്രേഷൻ നമ്പർ കണ്ടെത്തിയതോടെയാണ് കള്ളി വെളിച്ചത്തായത്. അതേ സമയം ജനങ്ങൾ സംശയമുന്നയിച്ചതോടെ മേലെ അഗളിയിലെ കേന്ദ്രത്തിന്റെ ബോർഡെടുത്ത് ഒഴിവാക്കി. PKD 025 എന്ന രജിസ്ട്രേഷൻ നമ്പറിലാണ് ഇതുവരെ രണ്ട് സെന്ററുകളും പ്രവർത്തിച്ചിരുന്നത്.

എന്നാൽ ഇന്നലെ രാത്രിയിൽ മേലെ അഗളിയിലെ മനോരമ ഓഫീസിന് താഴെ പ്രവർത്തിച്ചിരുന്ന കേന്ദ്രത്തിന്റെ ബോർഡ് മാറ്റി ടാറ്റി കംബ്യൂട്ടർ സെന്റർ എന്നാക്കിയിട്ടുണ്ട്. ഒരു ലോഗിൻ ഐഡി ഉപയോഗിച്ച് ഒരു കേന്ദ്രത്തിൽ മാത്രമേ പ്രവർത്തിക്കാനാകൂ എന്ന നിയമം നിലനിൽക്കെയാണ് ഇത്രയും കാലം ഈ രണ്ട് കേന്ദ്രങ്ങളും അനധികൃതമായി പ്രവർത്തിച്ചത്. ഇതടക്കം അട്ടപ്പാടിയിലെ പ്രധാന അക്ഷയ കേന്ദ്രങ്ങളെല്ലാം തന്നെ അനു എന്നയാളുടെയും ഇയാളുടെ സഹോദരങ്ങളുടെയും പേരിലാണ്. ഗൂളിക്കടവിലെ അക്ഷയ കേന്ദ്രവും ഇയാളുടെ പേരിലാണ്. ഈ കേന്ദ്രത്തിനെതിരെ കാലങ്ങളോളമായി നാട്ടുകാർ വിവിധ പരാതികൾ ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുണ്ടെങ്കിലും അതിനൊന്നും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

തോന്നിയപോലെ ഫീസ് വാങ്ങുന്നു എന്നതാണ് ഈ കേന്ദ്രങ്ങൾക്കെതിരെയെല്ലാമുള്ള പ്രധാന പരാതി. ആദിവാസികളെയാണ് ഇവർ ഇത്തരത്തിൽ ഏറ്റവും ചൂഷണത്തിനിരയാക്കുന്നത്. ആധാർ എഫോർ പേപ്പറിൽ പ്രിന്റ് ചെയ്ത് ലാമിനേറ്റ് ചെയ്യുന്നതിന് 150 രൂപയാണ് ഈടാക്കുന്നത്. ലാമിനേറ്റ് ചെയ്യേണ്ടതില്ലെന്ന് പറഞ്ഞാലും നിർബന്ധമാണെന്ന് പറഞ്ഞ് ആളുകളെകൊണ്ട് ചെയ്യിക്കാറാണുള്ളത്. ഏത് സേവനത്തിന് ചെന്നാലും അവിടെ നിന്ന് പാസ്പോർട് സൈസ് ഫോട്ടോയെടുപ്പിക്കും. ഇ ഡിസ്ട്രിക്ട് സേവനങ്ങൾക്ക് ഫോട്ടോ നിർബന്ധമില്ല. എന്നിട്ടും ആളുകളെകൊണ്ട് ഫോട്ടോയെടുക്കൽ നിർബന്ധമാണെന്ന് പറഞ്ഞ് അതിന് 100 രൂപ ഈടാക്കുകയും ചെയ്യുന്നു.

പാൻകാർഡെടുക്കാൻ എല്ലായിടത്തും 200 രൂപയിൽ താഴെയീടാക്കുമ്പോൾ ഈ മൂന്ന് കേന്ദ്രങ്ങളിലും 2000 രൂപ വരെ ചിലരിൽ നിന്ന് ഈടാക്കിയിട്ടുണ്ട്. തൊട്ടടുത്തൊന്നും മറ്റ് കേന്ദ്രങ്ങളില്ലാത്തതിനാൽ ഇവിടെ നിന്ന് തന്നെ ചെയ്യാൻ നിർബന്ധിതരായതിനാൽ പാവപ്പെട്ട ആദിവാസികളടക്കമുള്ളവർക്ക് വേരെ നിവൃത്തിയില്ല. നേരത്തെ അട്ടപ്പാടി ഗവൺമെന്റ് കോളേജിലെ വിദ്യാർത്ഥികളിൽ നിന്ന് പ്രൊജക്ട് വർക്കുകൾക്ക് 3000 രൂപയോളം അനധികൃതമായി ഈടാക്കിയെന്ന് കാണിച്ച് വിദ്യാർത്ഥികൾ പ്രതിഷേധിച്ചതിനെ തുടർന്ന് ദിവസങ്ങളോളം ഗൂളിക്കടവിലുള്ള സ്ഥാപനം പൂട്ടിയിട്ടിരുന്നു.

ഇവിടെ വിവിധ അപേക്ഷകൾ നൽകിയ ആളുകളുടെ ഫോട്ടോകളും, ഇലക്ഷൻ ഐഡിയുടെയും റേഷൻകാർഡിന്റെയും കോപ്പികളും ചാക്കിൽ കെട്ടി റോടരികിൽ തള്ളിയ സംഭവവുമുണ്ടായിരുന്നു. അട്ടപ്പാടിയിലെ ജിടെക് കംബ്യൂട്ടർ എജ്യക്കേഷൻ സ്ഥാപനത്തിന്റെ നടത്തിപ്പും അനു എന്ന ഇയാൾക്കാണ്. ഇവിടെ നേരത്തെ പെൺകുട്ടികളുടെ ബാത്ത്റൂമിൽ ക്യാമറവെച്ചെന്ന് പറഞ്ഞ് നാട്ടുകാർ ഇയാളെ കൈകാര്യ ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP