Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെനഗലിനോട് തോറ്റ പോളണ്ട് കൊളംബിയയ്ക്ക് മുമ്പിലും അടിയറവ് പറഞ്ഞു; സമനിലയിൽ പിരിഞ്ഞതോടെ ജപ്പാനും സെനഗലിനും ഒരേ പോലെ പ്രീക്വാർട്ടർ സാധ്യത; ഗോൾ വർഷത്തിൽ റിക്കോർഡ് ഇട്ട കെയ്ൻ പനാമയെ പുറത്താക്കി ഇംഗ്ലണ്ടിനെ അനായാസമായി പ്രീ ക്വാർട്ടറിൽ എത്തിച്ചു; ഇന്നലെ റഷ്യൻ മണ്ണിൽ നടന്ന ജാലവിദ്യകൾ ഇങ്ങനെ

സെനഗലിനോട് തോറ്റ പോളണ്ട് കൊളംബിയയ്ക്ക് മുമ്പിലും അടിയറവ് പറഞ്ഞു; സമനിലയിൽ പിരിഞ്ഞതോടെ ജപ്പാനും സെനഗലിനും ഒരേ പോലെ പ്രീക്വാർട്ടർ സാധ്യത; ഗോൾ വർഷത്തിൽ റിക്കോർഡ് ഇട്ട കെയ്ൻ പനാമയെ പുറത്താക്കി ഇംഗ്ലണ്ടിനെ അനായാസമായി പ്രീ ക്വാർട്ടറിൽ എത്തിച്ചു; ഇന്നലെ റഷ്യൻ മണ്ണിൽ നടന്ന ജാലവിദ്യകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മോസ്‌കോ: 2010നു ശേഷം ആദ്യമായി ലോകക്പപിൽ ഇംഗ്ലണ്ട് നോക്കൗട്ടിൽ കടക്കുന്നു. പാനമയ്‌ക്കെതിരെ നേടിയ 6-1 വിജയം, ലോകഫുട്‌ബോളിൽ ഇംഗ്ലണ്ട് ഉയിർത്തെഴുന്നേൽക്കുകയാണ്. ഒന്നാം പകുതിയിൽ തന്നെ ഇംഗ്ലണ്ട് എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു. ഹാട്രിക് നേടിയ ഹാരി കെയ്‌നും ഡബിളടിച്ച സ്റ്റോൺസുമാണ് ഇംഗ്ലണ്ടിന്റെ കുതിപ്പിന്റെ കരുത്ത്. ഇതാദ്യമായാണ് ഇംഗ്ലണ്ട് ഒരു ലോകകപ്പിൽ ആറു ഗോളടിക്കുന്നത്. ഗ്രൂപ്പ് എച്ചിൽ ജയം അനിവാര്യമായിരുന്ന കൊളംബിയ പോളണ്ടിനെ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തും സാധ്യത നിലനിർത്തി.

ഗ്രൂപ്പ് ജിയിൽ പാനമയ്‌ക്കെതിരേ ആറു ഗോളടിച്ച് അർമാദിച്ചാണ് ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിലെത്തിയത്. ഗ്രൂപ്പ് ജിയിൽ ബെൽജിയവും പ്രീ ക്വാർട്ടറിന് ടിക്കറ്റെടുത്തു. രണ്ടു മത്സരങ്ങളിലും തോറ്റ പാനമയും ടുണീഷ്യയും ലോകകപ്പിൽ നിന്ന് പുറത്താകുകയും ചെയ്തു. ഇംഗ്ലണ്ടിനോടും തോറ്റതോടെ ലോകകപ്പിൽനിന്നു പുറത്തായെങ്കിലും ലോകകപ്പിലെ ആദ്യ ഗോൾ നേട്ടം പാനമാ ആരാധകരും ആഘോഷമാക്കി.എഴുപത്തിയെട്ടാം മിനിറ്റിൽ ഫെലിപ്പ് ബലോയുടെ വകയായിരുന്നു പാനമയുടെ ആശ്വാസഗോൾ. ടീമിലെ ഏറ്റവും പ്രായം കൂടിയ താരമായ ബലോയ് നേടിയത് ലോകകപ്പിന്റെ ചരിത്രത്തിലെ പാനമയുടെ ആദ്യത്തെ ഗോളാണ്. ലോകകപ്പിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ നാലാമത്തെ താരമാണ് 37-കാരനായ ബലോയ്.

22, 46, 62 മിനിറ്റുകളിലായിരുന്നു കെയ്‌നിന്റെ ഗോളുകൾ. ആദ്യത്തെ രണ്ടെണ്ണം പെനാൽറ്റിയിൽ നിന്നും മൂന്നാമത്തേത് ഭാഗ്യത്തിന്റെ അകമ്പടി കൊണ്ട് സ്വന്തം പേരിൽ കുറിക്കപ്പെട്ട ഒന്നും. ലോഫ്റ്റസ് ചീക്കിന്റെ ഒരു വെടിയുണ്ട കെയ്‌നിന്റെ കാലിൽ തട്ടി നെറ്റിലെത്തുകയായിരുന്നു. ഇതോടെ ഈ ലോകകപ്പിലെ മൊത്തം ഗോൾ സമ്പാദ്യം അഞ്ചാക്കിയ കെയ്ൻ ഗോൾവേട്ടയിൽ മുന്നിലെത്തിയിരിക്കുകയാണ്.

നാലു ഗോൾ വീതം നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയും റൊമേലു ലുക്കാക്കുവുമാണ് പിറകിൽ. എട്ട്, നാൽപത് മിനിറ്റുകളിലായിരുന്നു ജോൺ സ്റ്റോൺസിന്റെ ഗോളുകൾ. മുപ്പത്തിയാറാം മിനിറ്റിൽ ജെസ്സെ ലിംഗാർഡും ഇംഗ്ലണ്ടിനുവേണ്ടി വല കുലുക്കി. തുടർച്ചയായ രണ്ടാം മൽസരത്തിലും പ്രതിരോധക്കോട്ട കാക്കാൻ മൂന്നു ഡിഫൻഡർമാരെയാണ് ഇംഗ്ലണ്ട് ചുമതലപ്പെടുത്തിയത്. ചടുലമായ നീക്കങ്ങളുമായി ഇംഗ്ലിഷ് മധ്യനിര കളം നിറഞ്ഞതോടെ പാനമ തുടക്കത്തിലേ ചൂളിപ്പോയി.

ആദ്യ മത്സരത്തിൽ ജപ്പാനെതിരേ അട്ടിമറി തോൽവി ഏറ്റുവാങ്ങി സകലരെയും ഞെട്ടിച്ചു ലാറ്റിനമേരിക്കൻ കരുത്തർ. ലോകകപ്പിൽ നിന്ന് പുറത്താകും എന്ന അവസ്ഥ വരെയെത്തി. എന്നാൽ പോളണ്ടിനെ തകർത്ത് അവർ പ്രതീക്ഷ നിലനിർത്തി. നാൽപതാം മിനിറ്റിൽ മിനയാണ് സ്‌കോറിങ്ങിന് തുടക്കമിട്ടത്. എഴുപതാം മിനിറ്റിൽ റഡാമൽ ഫാൽക്കാവോയും എഴുപത്തിയഞ്ചാം മിനിറ്റിൽ യുവാൻ ക്വാഡ്രാഡോയും ഗോൾ നേടി. ആദ്യ മത്സരത്തിൽ ജപ്പാനോട് പരാജയപ്പെട്ട കൊളംബിയക്ക് പ്രീ ക്വാർട്ടർ സാധ്യതക്ക് ഇന്ന് വിജയം അനിവാര്യമായിരുന്നു.

സെനഗലിനോടും പരാജയപ്പെട്ട പോളണ്ടിന്റെ പ്രതീക്ഷ കൊളംബിയയോടും തോറ്റതോടെ പൂർണമായും അസ്തമിച്ചു. ഗ്രൂപ്പിൽ ജപ്പാനും സെനഗലിനും നാല്് പോയിന്റും. കൊളംബിയക്ക് മൂന്ന് പോയിന്റുമാണ് നിലവിലുള്ളത്. ഇനി എല്ലാവർക്കും ഓരോ മത്സരം കൂടിയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP