Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നോക്കൗട്ട് ബെർത്ത് ഉറപ്പിച്ചത് റഷ്യ,യുറഗ്വായ്, ഫ്രാൻസ്, ക്രൊയേഷ്യ, ബെൽജിയം, ഇംഗ്ലണ്ട് എന്നിവർ മാത്രം; പുറത്തായത് ഈജിപ്ത്. സൗദി, മൊറോക്കോ, പെറു, കോസ്റ്റിക്ക, ടുണീഷ്യ,പനാമ, പോളണ്ട് എന്നിവർ; പത്ത് ടീമുകളുടെ ഭാവി ഇന്നും നാളെയുമറിയും; 32ൽ പുറത്താകുന്ന 16 പേർ ആരൊക്കെ?

നോക്കൗട്ട് ബെർത്ത് ഉറപ്പിച്ചത് റഷ്യ,യുറഗ്വായ്, ഫ്രാൻസ്, ക്രൊയേഷ്യ, ബെൽജിയം, ഇംഗ്ലണ്ട് എന്നിവർ മാത്രം; പുറത്തായത് ഈജിപ്ത്. സൗദി, മൊറോക്കോ, പെറു, കോസ്റ്റിക്ക, ടുണീഷ്യ,പനാമ, പോളണ്ട് എന്നിവർ; പത്ത് ടീമുകളുടെ ഭാവി ഇന്നും നാളെയുമറിയും; 32ൽ പുറത്താകുന്ന 16 പേർ ആരൊക്കെ?

മറുനാടൻ ഡെസ്‌ക്‌

ലോകകപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ഘട്ടം ഇനി കടുത്ത മത്സരത്തിലേക്കാണ് നടന്നടുക്കാൻ പോകുന്നത്. തിങ്കളാഴ്ച മുതൽ നടക്കുന്ന മത്സരങ്ങൾ നിർണായകമാകും. വരാനാരിക്കുന്നത് വമ്പൻ ട്വിസ്റ്റുകളുടെ വേദി തന്നെയാകും. റഷ്യ, യുറഗ്വായ്, ഫ്രാൻസ്, ക്രൊയേഷ്യ, ബെൽജിയം, ഇംഗ്ലണ്ട് എന്നിവർ പ്രീക്വാർട്ടറിൽ സ്ഥാനം ഉറപ്പാക്കിക്കഴിഞ്ഞു.ഈജിപ്ത്, സൗദി, മൊറോക്കോ, പെറു, കോസ്റ്ററീക്ക, ടുണീഷ്യ, പാനമ, പോളണ്ട് എന്നിവർ പുറത്തായിക്കഴിഞ്ഞു.

സമനില പോലും ആത്മഹത്യാപരമാണ് അർജന്റീനയ്ക്ക്. ഓരോ ഗ്രൂപ്പിലും ആരൊക്ക പുറത്തായി, ആരൊക്കെ അകത്തായി. ആർക്കൊക്കെ ഇനി പ്രതീക്ഷയുണ്ടെന്ന് പരിശോധിക്കാം.

ഗ്രൂപ്പ് എ:

റഷ്യയും യുറഗ്വായും പ്രക്വാർട്ടറിൽ സ്ഥാനം ഉറപ്പിച്ചു. ഗ്രൂപ്പ് ജേതാക്കളെ നിർണയിക്കാൻ ഇരുവരും പരസ്പരം ഏറ്റുമുട്ടുകയാണ് തിങ്കളാഴ്ച. ഈജിപ്തും സൗദിയും ഗ്രൂപ്പിൽ നിന്ന് പുറത്തായിക്കഴിഞ്ഞു.

ഗ്രൂപ്പ് ബി:

മൊറോക്കോ പുറത്തായിക്കഴിഞ്ഞു. നാലു പോയിന്റ് വീതമുള്ള പോർച്ചുഗലും സ്പെയിനും മൂന്ന് പോയിന്റുള്ള ഇറാനും തമ്മിലാണ് പ്രീക്വാർട്ടർ ബർത്തിനായുള്ള പോരാട്ടം. തിങ്കളാഴ്ച സ്പെയിൻ മൊറോക്കോയെയും പോർച്ചുഗൽ ഇറാനെയും നേരിടുകയാണ്. ജയിക്കുന്നവർ പ്രീക്വാർട്ടറിലേയ്ക്ക് മാർച്ച ചെയ്യും.

ഗ്രൂപ്പ് സി:

ആറു പോയിന്റുള്ള ഫ്രാൻസ് നോക്കൗട്ട് റൗണ്ടിൽ സ്ഥാനം ഉറപ്പിച്ചു. നാലു പോയിന്റുമായി ഡെന്മാർക്കാണ് രണ്ടാമത്. ഓസ്ട്രേലിയക്ക് ഒരു പോയിന്റുണ്ട്. പെറു പുറത്താവുകയും ചെയ്തു. ഡെന്മാർക്ക് ഫ്രാൻസിനെയും ഓസ്ട്രേലിയ പെറുവിനെയും നേരിടുകയാണ്. ഡെന്മാർക്കിന് സമനില മതി. ഓസ്ട്രേലിയക്ക് നല്ല മാർജിനിലുള്ള ജയം വേണം.

ഗ്രൂപ്പ് ഡി:

ക്രൊയേഷ്യ പ്രീക്വാർട്ടറിലേയ്ക്ക് ടിക്കറ്റ് ഉറപ്പാക്കി. ആറു പോയിന്റോടെ ഗ്രൂപ്പിൽ മുന്നിലാണ് അവർ. അർജന്റീനയെ തോൽപിക്കാനായാൽ ഇപ്പോൾ മൂന്ന് പോയിന്റുള്ള നൈജീരിയ നോക്കൗട്ടിലേയ്ക്ക് മുന്നേറും. നല്ല മാർജിനിൽ ക്രൊയേഷ്യയെ തോൽപിക്കുകയും അർജന്റീന നൈജീരിയയെ തോൽപിക്കുകയും ചെയ്താൽ ഐസ്ലൻഡിനും സാധ്യതയുണ്ട്. അർജന്റീനയ്ക്ക് നൈജീരിയയെ തോൽപിച്ചാൽ മാത്രം പോര ക്രൊയേഷ്യ ഐസ്ലൻഡിനെയും തോൽപിക്കണം. ഐസ്ലൻഡ് ക്രൊയേഷ്യയെ തോൽപിക്കുകയും നൈജീരിയയും അർജന്റീനയും സമനിലയിൽ പിരിയുകയും ചെയ്താൽ ഗോൾ ശരാശരി നിർണായകമാവും.

ഗ്രൂപ്പ് ഇ:

ബ്രസീലിനും സ്വിറ്റ്സർലൻഡിനും നാലു പോയിന്റ് വീതമുണ്ട്. സെർബിയക്ക് മൂന്നും. ഇതിൽ ആർക്കു വേണമെങ്കിലും നോക്കൗട്ടിലെത്താം എന്നതാണ് അവസ്ഥ. ബുധനാഴ്ച സെർബിയ ബ്രസീലിനെയും സ്വിറ്റ്സർലൻഡ് കോസ്റ്ററീക്കയെയും നേരിടുകയാണ്. ഇതിൽ കോസ്റ്ററീക്ക മാത്രമാണ് പുറത്തായത്.

ഗ്രൂപ്പ് എഫ്:

ആറു പോയിന്റുള്ള മെക്സിക്കോയാണ് ഗ്രൂപ്പിൽ മുന്നിൽ. എങ്കിലും സുരക്ഷിതരാണെന്ന് പറയുക വയ്യ. ജർമനി ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തുകയും സ്വീഡൻ മെക്സിക്കോയെ വീഴ്‌ത്തുകയും ചെയ്താൽ മൂന്ന് ടീമുകൾക്കും ആറു പോയിന്റാവും. അപ്പോൾ ഗോൾശരാശരി നിർണായകമാവും. മെക്സിക്കോയും ദക്ഷിണ കൊറിയയും ജയിച്ചാൽ മെക്സിക്കോ കയറും. ജർമനി, ദക്ഷിണ കൊറിയ, സ്വീഡൻ എന്നിവർക്ക് ഗോൾശരാശരി നിർണയാകമാവും.

ഗ്രൂപ്പ് ജി:

ഇവിടെ നിന്ന് ബെൽജിയവും ഇംഗ്ലണ്ടും പ്രക്വാർട്ടറിൽ സ്ഥാനം ഉറപ്പിച്ചു. പാനമയും ടുണീഷ്യയും പുറത്തായിക്കഴിഞ്ഞു. ഇംഗ്ലണ്ടും ബെൽജിവും വ്യാഴാഴ്ച പരസ്പരം ഏറ്റുമുട്ടുകയാണ്. ഇതിലറിയാം ഗ്രൂപ്പ് ജേതാക്കളെ.

ഗ്രൂപ്പ് എച്ച്:

നാലു പോയിന്റോടെ ജപ്പാനും സെനഗലുമാണ് മുന്നിൽ. പോളണ്ടിനെ തോൽപിച്ച് കൊളംബിയയും സാധ്യത വർധിപ്പിച്ചിട്ടുണ്ട്. പോളണ്ട് പുറത്തായിക്കഴിഞ്ഞു. ജപ്പാനും പോളണ്ടും സെനഗലും കൊളംബിയയും തമ്മിലാണ് മത്സരം. ഇതിൽ ജപ്പാനും കൊളംബിയക്കും സെനഗലിനും നിർണായകമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP