Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ട് കപ്പലുകളിലായി എത്തിയവരെ സ്വീകരിച്ചതോടെ ലിബിയയിൽ നിന്നും അഭയാർത്ഥികളുമായി അനേകം കപ്പലുകൾ ഉൾക്കടലിലേക്ക്; ഇന്നലെ എത്തിയ ഏഴ് ബോട്ടുകളോടും ആഫ്രിക്കയിലേക്ക് മടങ്ങാൻ കർശന നിർദേശവുമായി ഇറ്റലി

രണ്ട് കപ്പലുകളിലായി എത്തിയവരെ സ്വീകരിച്ചതോടെ ലിബിയയിൽ നിന്നും അഭയാർത്ഥികളുമായി അനേകം കപ്പലുകൾ ഉൾക്കടലിലേക്ക്; ഇന്നലെ എത്തിയ ഏഴ് ബോട്ടുകളോടും ആഫ്രിക്കയിലേക്ക് മടങ്ങാൻ കർശന നിർദേശവുമായി ഇറ്റലി

താണ്ട് 1000ത്തോളം കുടിയേറ്റക്കാരുമായി ലിബിയയിൽ നിന്നും ഇന്നലെ ഇറ്റാലിയൻ തീരത്തെത്തിയ ഏഴ് ബോട്ടുകളോട് എത്രയും പെട്ടെന്ന് ആഫ്രിക്കയിലേക്ക് തിരിച്ച് പോകാൻ കർശന ഉത്തരവ് നൽകി ഇറ്റലി രംഗത്തെത്തി. സ്പാനിഷ് എയ്ഡ് ഗ്രൂപ്പായ പ്രോആക്ടിവ ഓപ്പൺ ആംസാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.മെഡിറ്ററേനിയനിൽ നിന്നും ആയിരക്കണക്കിന് കുടിയേറ്റക്കാരെ രക്ഷിച്ച ഗ്രൂപ്പാണ് പ്രോആക്ടിവ ഓപ്പൺ ആംസ് .നേരത്തെ രണ്ട് കപ്പലുകളിലായി എത്തിയവരെ സ്വീകരിച്ചതോടെ ലിബിയയിൽ നിന്നും അഭയാർത്ഥികളുമായി അനേകം കപ്പലുകൾ ഉൾക്കടലിലേക്ക് നീങ്ങാൻ തുടങ്ങിയെന്നും റിപ്പോർട്ടുണ്ട്.

കടലിൽ പെട്ട് പോയ കുടിയേറ്റക്കാരെ രക്ഷിക്കുന്നതിനും തിരിച്ചയക്കുന്നതിനും ലിബിൻ കോസ്റ്റ് ഗാർഡിന്റെ സഹായം ഇറ്റലി ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രോആക്ടിവ വെളിപ്പെടുത്തുന്നു. ഇവിടുത്തെ രക്ഷാ പ്രവർത്തനങ്ങൾ കോ-ഓഡിനേറ്റ് ചെയ്ുന്നതും എല്ലാ കപ്പലുകളിലേക്ക് അഡൈ്വസറികളെ അയക്കുന്നുമുണ്ട്. എന്നാൽ തങ്ങളോട് സഹായമൊന്നും വേണ്ടെന്നാണ് ഇറ്റാലിൻ കോസ്റ്റ് ഗാർഡ് അറിയിച്ചിരിക്കുന്നതെന്നാണ് പ്രോ ആക്ടിവ ഒരു ട്വീറ്റിലുടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഈപ്രശ്നത്തിൽ ലിബിയൻ അധികൃതർ ഇടപെടണമെന്നാണ് ഇറ്റലിയിലെ തീവ്രവലതുപക്ഷ പാർട്ടിക്കാരനായ ഇന്റീരിയൻ മിനിസ്റ്ററായ മറ്റിയോ സാൽവിനി ഒരു ട്വീറ്റിലൂടെ ഇന്നലെ ആവശ്യപ്പെട്ടിരിക്കുന്നത്.

തങ്ങളുടെ കോസ്റ്റ് ഗാർഡ് ഈ രക്ഷാപ്രവർത്തനങ്ങൾ ദിവസങ്ങളായി ചെയ്ത് വരുന്നുവെന്നും എൻജിഒകളുടെ ഇടപെടൽ ഇതിലില്ലെന്നും സാൽവിനി വ്യക്തമാക്കുന്നു. ദിവസങ്ങൾക്ക് മുമ്പ് 224 കുടിയേറ്റക്കാരുമായെത്തിയ റെസ്‌ക്യൂ ബോട്ടിനെ ഇറ്റാലിയൻ തീരത്തിറങ്ങാൻ സാൽവിനി അനുവാദം നൽകിയിരുന്നില്ല. ജർമൻ എയ്ഡ് ഗ്രൂപ്പായ മിഷൻ ലൈഫ്ലൈൻ ഓപ്പറേറ്റ് ചെയ്തിരുന്ന ഈ കപ്പലിൽ ലിബിയയിൽ നിന്നുള്ള അഭയാർത്ഥികളായിരുന്നുവെന്നും ഇറ്റലിയുടെ കോസ്റ്റ് ഗാർഡിന്റെ നിർദേശത്തിന് എതിരായിട്ടായിരുന്നു ഈകപ്പൽ സഞ്ചരിച്ചിരുന്നതെന്നും സാൽവിനി വിശദീകരണം നൽകിയിരുന്നു.

എന്നാൽ സാൽവിനിയുടെ ആരോപണത്തെ മിഷൻ ലൈഫ് ലൈൻ നിഷേധിച്ചിരുന്നു. തങ്ങൾ രക്ഷാപ്രവർത്തനം നടത്തിയിരുന്നത് ഇന്റർനാഷണൽ വാട്ടേർസിൽ നിന്നായിരുന്നുവെന്നും ഇവരെ ഇറക്കാൻ ഒരു സുരക്ഷിതമായി തുറമുഖമാണ് ഇറ്റലിയോട് ആവശ്യപ്പെട്ടിരുന്നതെന്നും എന്നാൽ അത് നിഷേധിക്കുകയായിരുന്നുവെന്നുമാണ് മിഷൻെൈ ലഫ് ലൈൻ പറയുന്നത്. ഇറ്റാലിയൻ തീരത്തിറങ്ങാമെന്ന പ്രതീക്ഷയോടെ ഈ അഭയാർത്ഥികൾ കുറേ നേരം കാത്ത് കെട്ടി ഈ കപ്പലിൽ നിലകൊണ്ടെങ്കിലും ഇറ്റലി മുഖം തിരിച്ചതോടെ ഈ കപ്പൽ പിന്നീട് മാൾട്ടയിലേക്ക് പോയി.

എന്നാൽ മാൾട്ട ഇവർക്ക് ഭക്ഷണവും വെള്ളവും കൊടുത്തെങ്കിലും കാല് കുത്താൻ സമ്മതിച്ചിരുന്നില്ല. തുടർന്ന് ഒടുവിൽ ഇവർക്ക് രക്ഷയായത് സ്‌പെയിനായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP