Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കെഎസ്ആർടിസി എംഡി മീശ പിരിച്ചപ്പോൾ ജാട മാറ്റി വഴിക്കുവന്നു; ജീവനക്കാർക്ക് വായ്പ നിഷേധിക്കുന്ന പരിപാടി ഇനിയില്ല; ഉപാധികൾക്ക് വിധേയമായി വ്യക്തിഗതവായ്പ അനുവദിക്കും; സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അയഞ്ഞത് കെഎസ്ആർടിസി അക്കൗണ്ട് എസ്‌ബിഐയിൽ നിന്ന് മാറ്റുമെന്ന് തച്ചങ്കരി ഭീഷണി മുഴക്കിയപ്പോൾ

കെഎസ്ആർടിസി എംഡി മീശ പിരിച്ചപ്പോൾ ജാട മാറ്റി വഴിക്കുവന്നു; ജീവനക്കാർക്ക് വായ്പ നിഷേധിക്കുന്ന പരിപാടി ഇനിയില്ല; ഉപാധികൾക്ക് വിധേയമായി വ്യക്തിഗതവായ്പ അനുവദിക്കും; സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അയഞ്ഞത് കെഎസ്ആർടിസി അക്കൗണ്ട് എസ്‌ബിഐയിൽ നിന്ന് മാറ്റുമെന്ന് തച്ചങ്കരി ഭീഷണി മുഴക്കിയപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം; കെഎസ്ആർടിസി ജീവനക്കാർക്കു വായ്പ നിഷേധിക്കുന്ന നിലപാട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുത്തി. എംഡി ടോമിൻ തച്ചങ്കരിയുടെ ഇടപടെലോടയാണ് ബാങ്ക് തീരുമാനത്തിൽ അയവ് വരുത്തിയത്. നഷ്ടത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വ്യക്തിഗത വായ്പ അനുവദിക്കാനാവില്ലെന്ന് എസ്‌ബിഐ തീരുമാനമെടുത്തതോടെയാണ് ജീവനക്കാർ വലഞ്ഞത്.ഇതോടെയാണ് എംഡി ഇടപെട്ടത്. കെഎസ്ആർടിസി ജീവനക്കാർക്ക് വായ്പ അനുവദിച്ചില്ലെങ്കിൽ പ്രതിവർഷം കോടികളുടെ ഇടപാട് നടക്കുന്ന കെഎസ്ആർടിസിയുടെ അക്കൗണ്ട് എസ്‌ബിഐയിൽ നിന്നും മാറ്റുമെന്നാണ് തച്ചങ്കരി ബാങ്ക് അധികൃതരെ അറിയിച്ചത്.

ജീവനക്കാർക്കു വായ്പ അനുവദിച്ചില്ലെങ്കിൽ കെഎസ്ആർടിസിയുടെ അക്കൗണ്ട് എസ്‌ബിഐയിൽ നിന്നു മാറ്റുന്നത് ആലോചിക്കേണ്ടിവരുമെന്നു കാണിച്ച് തച്ചങ്കരി എസ്‌ബിഐക്ക് കത്തു നൽകി. ഏതായാലും കോടികൾ നഷ്ടം വരാതിരിക്കാൻ എസ്‌ബിഐ നിലപാട് മാറ്റിയിരിക്കുകയാണ്. ചില ഉപാധികളോടെ, ജീവനക്കാർക്ക് വായ്പ അനുവദിക്കാമെന്നാണ് പുതിയ തീരുമാനം.വായ്പാതിരിച്ചടവ് ശമ്പളം മുകേന സുഗമമായി നടക്കുമെന്ന് ശമ്പള വിതരണ ഉദ്യോഗസ്ഥൻ ഉറപ്പാക്കണം.ശമ്പളം എസ്‌ബിഐ വഴിയായിരിക്കണം ക്രഡിറ്റ് ചെയ്യേണ്ടത്. ഉപാധികൾ അംഗീകരിക്കാൻ തയ്യാറായാൽ ജീവനക്കാർക്ക് തുടർന്നും വായ്പ അനുവദിക്കാമെന്നാണ് എസ്‌ബിഐ ചീഫ് ജനറൽ മാനേജർ എസ്.വെങ്കിട്ടരാമൻ കത്ത് വഴി അറിയിച്ചിരിക്കുന്നത്.

മാസങ്ങളായി ശമ്പളം വൈകി ലഭിച്ചതിനെത്തുടർന്നു ജീവനക്കാരുടെ വായ്പാ തിരിച്ചടവ് മുടങ്ങിയിരുന്നു. ക്രിസിൽ റേറ്റിങ്ങിൽ കെഎസ്ആർടിസി ജീവനക്കാരുടെ സ്‌കോർ കുറഞ്ഞതിനെത്തുടർന്നാണ് എസ്‌ബിഐ നിയന്ത്രണം ഏർപ്പെടുത്തിയത്. തൊഴിലാളികൾക്ക് വായ്പ നൽകിയിൽ കെഎസ്ആർടിസിയുടെ അക്കൗണ്ട് കാനറാ ബാങ്കിലേക്ക് മാറ്റുമെന്നാണ് തച്ചങ്കരി മുന്നറിയിപ്പ് നൽകിയിരുന്നത്.

പ്രതിവർഷം 2000 കോടിയുടെ ഇടപാടാണു കെഎസ്ആർടിസി എസ്‌ബിഐ വഴി നടത്തുന്നത്. ജീവനക്കാർക്കു വായ്പ ലഭ്യമാക്കാൻ എസ്‌ബിഐ നടപടിയെടുത്തില്ലെങ്കിൽ അക്കൗണ്ട് കാനറ ബാങ്കിലേക്കു മാറ്റാനാണ് എംഡിയുടെ തീരുമാനം. പൊതുമേഖലാബാങ്ക് ആണെന്നതിനു പുറമെ കെഎസ്ആർടിസിക്കു വായ്പ നൽകിയ കൺസോർഷ്യത്തിലും കാനറ ബാങ്ക് ഉണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP