Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അപ്പുപ്പൻ മദ്യപിച്ച് ബൈക്ക് ഓടിക്കവേ അപകടത്തിൽ മരിച്ചു; മദ്യപാനിയായ പിതാവ് ആത്മഹത്യ ചെയ്തു; നല്ല മദ്യം കിട്ടുന്നതിന്റെയും തൊഴിൽ നഷ്ടത്തെയും കുറിച്ചമല്ല ചർച്ച ചെയ്യേണ്ടത്, മദ്യത്തിന്റെ ഇരകളെ കുറിച്ചാണ്; സ്വന്തം ജീവിതാനുഭവം തുറന്ന് പറഞ്ഞ് നിയമസഭയെ നിശബ്ദമാക്കി അനിൽ അക്കരെ

അപ്പുപ്പൻ മദ്യപിച്ച് ബൈക്ക് ഓടിക്കവേ അപകടത്തിൽ മരിച്ചു; മദ്യപാനിയായ പിതാവ് ആത്മഹത്യ ചെയ്തു; നല്ല മദ്യം കിട്ടുന്നതിന്റെയും തൊഴിൽ നഷ്ടത്തെയും കുറിച്ചമല്ല ചർച്ച ചെയ്യേണ്ടത്, മദ്യത്തിന്റെ ഇരകളെ കുറിച്ചാണ്; സ്വന്തം ജീവിതാനുഭവം തുറന്ന് പറഞ്ഞ് നിയമസഭയെ നിശബ്ദമാക്കി അനിൽ അക്കരെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉറ്റവരുടെ മദ്യപാനംമൂലം കുടുംബങ്ങൾ ദുരിതത്തിലാവുന്നതിന് സ്വന്തം ജീവിതാനുഭവം എടുത്തുകാട്ടി വടക്കാഞ്ചേരി എംഎ‍ൽഎ അനിൽ അക്കര ്നടത്തിയ പ്രസംഗം ഇന്നലെ നിയമസഭയെ ഞെട്ടിച്ചു. 'അപ്പുപ്പൻ മദ്യപിച്ച് ബൈക്ക് ഓടിക്കവേ അപകടത്തിൽ മരിക്കയായിരുന്നു. മദ്യപാനിയായ പിതാവ് ആത്മഹത്യചെയ്യുകയായിരുന്നു. കോയമ്പത്തൂരിലെ മോർച്ചറിയിൽനിന്ന് മൃതദേഹം ഏറ്റവുവാങ്ങിയ മാതാവിന്റെയും എന്റെയും വികാരം എന്തായിരിക്കും.'- 2018ലെ അബ്ക്കാരി ഭേദഗതി ബിൽ ചർച്ചക്കിടെ സ്വന്തം ജീവിതത്തിൽ മദ്യം ഒഴൂക്കിയ കൊടിയ ദുരന്തം അനിൽ അക്കരെ തുറന്ന് പറയുമ്പോൾ ഒരു നിമിഷം നിയമസഭ നിശബ്ദമായി.

എംഎ‍ൽഎ മദ്യംമൂലം തന്റെ കുടുംബത്തിനുണ്ടായ ദുരിതം വിശദീകരിച്ചത്.മദ്യത്തിനിരായ മനുഷ്യർക്കും കുടുംബങ്ങൾക്കുമാണ് സഹായം ചെയ്യേണ്ടത്.മദ്യപാനത്തിന് ഇരയായവരും കുടുംബങ്ങളും എങ്ങനെ കഴിയുന്നുവെന്ന കണക്ക് സർക്കാർ എടുക്കണം.അവരെ മുഖ്യധാരയിൽ എത്തിക്കണമെന്നും അനിൽ അക്കരെ പറഞ്ഞു.മദ്യനയത്തിന്റെ ഗുണം അനുഭവിക്കുന്നത് മദ്യമുതലാളിമാരാണ്.നല്ല മദ്യം കിട്ടുന്നതിന്റെയും തൊഴിൽ നഷ്ടത്തെതും കുറിച്ചാണ് ചർച്ച.അതിന്റെ ആയിരക്കണക്കിന് ഇരട്ടി മനുഷ്യരാണ് ഇരകളാവുന്നത്.അവരെ സംരക്ഷിക്കാനാണ് നിയമം കൊണ്ടുവരേണ്ടത്.അനിൽ പറഞ്ഞു.

മദ്യാസക്തി ബോധവത്ക്കണത്തിലൂടെ മാത്രമേ ഇല്ലാതാക്കാൻ സാധിക്കൂവെന്ന് മന്ത്രി ടി പി രാമകൃഷ്ണനുവേണ്ടി ബിൽ അവതരിപ്പിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.നിയമംമൂലം നിരോധിച്ച് പരിഹാരം കാണാനാവില്ല. കള്ളിൽ സ്റ്റാർച്ച് കലർത്തി വിൽക്കുന്നതിനുള്ള ശിക്ഷ ലഘൂകരിക്കുന്ന ദേദഗതിയാണ് ബില്ലിലുള്ളത്.ഭേദഗതി പ്രകാം ആറുമാസം ശിക്ഷയും കാൽലക്ഷം രൂപ പിഴയും ലഭിക്കും.മദ്യം വാങ്ങാനുള്ള പ്രായം 21ൽ നിന്ന് 23 വയസ്സാക്കുന്നതാണ് രണ്ടാമത്തെ ഭേദഗതി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP