Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്മ ക്രിമിനൽ സ്വഭാവമുള്ള സംഘടനയെന്ന് ആഷിക്ക് അബു; രാജിവെക്കാത്ത അംഗങ്ങൾ അമ്മയിൽ ആശയപരമായ പോരാട്ടം തുടരുമെന്ന് വിധുവിൻസന്റ്; ഊർമിള ഉണ്ണിയും രാജിവെക്കണമെന്നും നടി രഞ്ജിനി; ദിലീപിനെ തിരിച്ചെടുക്കാനുള്ളത് സംഘടനയുടെ ഭൂരിപക്ഷ തീരുമാനമെന്ന് നടൻ മഹേഷ്, നടിമാരുടെ രാജിയിൽ വിവിധ പ്രതികരണങ്ങൾ ഇങ്ങനെ

അമ്മ ക്രിമിനൽ സ്വഭാവമുള്ള സംഘടനയെന്ന് ആഷിക്ക് അബു; രാജിവെക്കാത്ത അംഗങ്ങൾ അമ്മയിൽ ആശയപരമായ പോരാട്ടം തുടരുമെന്ന് വിധുവിൻസന്റ്; ഊർമിള ഉണ്ണിയും രാജിവെക്കണമെന്നും നടി രഞ്ജിനി; ദിലീപിനെ തിരിച്ചെടുക്കാനുള്ളത് സംഘടനയുടെ ഭൂരിപക്ഷ തീരുമാനമെന്ന് നടൻ മഹേഷ്, നടിമാരുടെ രാജിയിൽ വിവിധ പ്രതികരണങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ക്രിമിനിൽ സ്വഭാവമുള്ള മാഫിയ സംഘമായി 'അമ്മ' മാറിയെന്ന് സംവിധായകൻ ആഷിക് അബു. 'അമ്മ' സംഘടനയല്ല വെറുമൊരു സംഘമാണ്. ഒപ്പമുള്ള സ്ത്രീകളെ അപമാനിക്കുകയാണ് സംഘടന ചെയ്യുന്നത്. മറ്റ് നിവൃത്തിയില്ലാത്തതുകൊണ്ടാണ് നടിമാർ രാജിവെച്ചത്. സ്വന്തം കൂട്ടത്തിലുള്ള സ്ത്രീകളെ അപഹസിക്കാനും ആക്രമിക്കാനുമാണ് അമ്മ ഇതുവരെ ശ്രമിച്ചിട്ടുള്ളത്. ഇതുതന്നെയാണ് അമ്മയുടെ അജണ്ട.

ക്രിമിനൽസ്വഭാവമുള്ളവരാണ് സംഘടനയിലുള്ളത്. ആക്രമിക്കപ്പെട്ട നടി സംഘടനയിലുണ്ടായിരുന്നപ്പോഴും വൃത്തികെട്ട ന്യായമുയർത്തി കുറ്റാരോപിതനായ ദിലീപിനെ പിന്തുണക്കുകയാണ് അമ്മ ചെയ്തത്ജനാധിപത്യസ്വഭാവമില്ലാതെയാണ് അമ്മ ഇതുവരെ പ്രവർത്തിച്ചത്. തമ്പുരാക്കന്മാരെപ്പോലെയാണ് ചിലർഅമ്മ ഭരിച്ചിരുന്നത്. നൂറ്റാണ്ടിന്റെ കലയായ സിനിമ ഒരാളുടെ കയ്യിൽ ഒതുങ്ങരുതെന്നും ആഷിഖ് അബു അഭിപ്രായപ്പെട്ടു.

അമ്മയിൽ നിന്ന് എല്ലാവരും രാജിവെക്കേണ്ടെന്ന് തീരുമാനിച്ചിരുന്നതായി ഡബ്ല്യു.സി.സി ഭാരവാഹി വിധു വിൻസെന്റ് പറഞ്ഞു. രാജിവെക്കാത്ത അംഗങ്ങൾ അമ്മയിൽ ആശയപരമായ പോരാട്ടം തുടരും. രാജി തീരുമാനം സംബന്ധിച്ച ഡബ്ല്യു.സി.സിയിൽ ഭിന്നതയില്ലെന്നും വിധു വിൻസെന്റ് വ്യക്തമാക്കി. അമ്മയിൽ നിന്നുള്ള നടിമാരുടെ രാജിയെ പിന്തുണക്കുന്നതായും ഊർമിള ഉണ്ണിയും രാജിവെക്കണമെന്നും നടി രഞ്ജിനി പ്രതികരിച്ചു.

അതേസമയം ദിലീപിനെ തിരിച്ചെടുക്കാനുള്ളത് സംഘടനയുടെ ഭൂരിപക്ഷ തീരുമാനമെന്ന് നടൻ മഹേഷ് പറഞ്ഞു. എതിരഭിപ്രായം ഉള്ളവർ യോഗത്തിൽ പറയണമായിരുന്നുവെന്നും മഹേഷ് ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP