Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാജിവച്ച നടിമാർക്ക് പിന്തുണ പ്രഖ്യാപിച്ച് ആദ്യമായി രംഗത്തിറങ്ങിയ ബിജെപി നേതാവ് മുരളീധരനെതിരെ ബഹളം കൂട്ടിയത് ബിജെപി പ്രവർത്തകർ തന്നെ; പൊങ്കാലയ്ക്ക് ഉപദേശം നൽകിയത് ബിജെപിയിലെ മുരളീവിരുദ്ധർ; അവസരം മുതലാക്കി സിപിഎം നേതാക്കളും മന്ത്രിമാരും രംഗത്ത് വന്നപ്പോൾ ബിജെപിക്ക് നഷ്ടമായത് മറ്റൊരു അവസരം കൂടി; ഗ്രൂപ്പ് പോരിൽ പൊറുതി മുട്ടി പ്രസിഡന്റിനെ തെരഞ്ഞെടുക്കാനാവാത്ത ബിജെപി എല്ലാ അവസരങ്ങളും തുലയ്ക്കുന്നുവെന്ന് ആരോപിച്ച് നിരാശരാകപ്പെട്ട അണികൾ

രാജിവച്ച നടിമാർക്ക് പിന്തുണ പ്രഖ്യാപിച്ച് ആദ്യമായി രംഗത്തിറങ്ങിയ ബിജെപി നേതാവ് മുരളീധരനെതിരെ ബഹളം കൂട്ടിയത് ബിജെപി പ്രവർത്തകർ തന്നെ; പൊങ്കാലയ്ക്ക് ഉപദേശം നൽകിയത് ബിജെപിയിലെ മുരളീവിരുദ്ധർ; അവസരം മുതലാക്കി സിപിഎം നേതാക്കളും മന്ത്രിമാരും രംഗത്ത് വന്നപ്പോൾ ബിജെപിക്ക് നഷ്ടമായത് മറ്റൊരു അവസരം കൂടി; ഗ്രൂപ്പ് പോരിൽ പൊറുതി മുട്ടി പ്രസിഡന്റിനെ തെരഞ്ഞെടുക്കാനാവാത്ത ബിജെപി എല്ലാ അവസരങ്ങളും തുലയ്ക്കുന്നുവെന്ന് ആരോപിച്ച് നിരാശരാകപ്പെട്ട അണികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബിജെപിക്ക് സംസ്ഥാന അധ്യക്ഷനില്ല. കണ്ടെത്താൻ സാക്ഷാൽ അമിത് ഷാ വിചാരിച്ചിട്ട് പോലും നടക്കുന്നില്ല. ചെങ്ങന്നൂരിൽ വോട്ടു കുറഞ്ഞതോടെ പ്രതിസന്ധയിലാണ് ബിജെപി സംസ്ഥാന നേതൃത്വം. സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞെടിക്കാൻ വിഷങ്ങൾ ഏറെയുണ്ടായിട്ടും ആരും ഒന്നും ചെയ്തില്ല. ഇതിനിടെയാണ് താര സംഘടനയായ 'അമ്മ'യിലെ പ്രശ്‌നങ്ങൾ ഉയരുന്നത്. നാല് നടിമാരുടെ രാജി പ്രഖ്യാപനം വന്നയുടിൻ അതിനെ പിന്തുണച്ചത് ബിജെപിയുടെ വി മുരളീധരനാണ്. രാജ്യസഭാ അംഗമായ മുരളീധരൻ ഈ വിഷയം ഏറ്റെടുത്തതോടെ മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും എത്തി. സിപിഎമ്മിനെതിരെ ഉപയോഗിക്കാൻ പറ്റിയ രാഷ്ട്രീയ ആരോപണമാണ് അമ്മയിലെ വിഷയമെന്ന് മുരളീധരൻ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ മുരളീധരന്റെ പോസ്റ്റിന്റെ ഉദ്ദേശം തന്നെ മാറ്റിമറിച്ചു. അതും ബിജെപിക്കാർ തന്നെ.

അവൾക്കൊപ്പമെന്ന ടാഗ് ലൈനിലാണ് അമ്മയിലെ ദിലീപിനെതിരായ വിഷയം മുരളീധരൻ ഉയർത്തിയത്. മോഹൻലാലിനെതിരെ ആഞ്ഞടിച്ച ആദ്യ നേതാവുമായിരുന്നു മുരളീധരൻ. എന്നാൽ മുരളിയുടെ പോസ്റ്റിന് താഴ് ബിജെപിക്കാർ തന്നെ പൊങ്കാലയിട്ടു. ലസിതാ പാലയ്ക്കലിനെ തുണച്ചില്ലെന്ന് പറഞ്ഞായിരുന്നു ഇത്. ഈ പൊങ്കാലയ്ക്ക് പിന്നിൽ ബിജെപിയിലെ മുരളീധരവിരുദ്ധരായിരുന്നു. അങ്ങനെ വന്നപ്പോൾ അമ്മയ്‌ക്കെതിരെ മുരളി ഉയർത്തിയ വിഷയം പോലും അപ്രസക്തമായി. മറിച്ച് മുരളീധരന് പൊങ്കാലയെന്ന അർത്ഥത്തിലേക്ക് കാര്യങ്ങൾ മാറി. പികെ കൃഷ്ണദാസും പി എസ് ശ്രീധരൻ പിള്ളയും മുരളീധരനെ പരോക്ഷമായി കുറ്റപ്പെടുത്തി പോസ്റ്റുകളുമായെത്തി. ലസിതാ പാലയ്ക്കലിനെ പിന്തുണയ്ക്കുകയായിരുന്നു അവർ ചെയ്തത്. ഫലത്തിൽ ബിജെപിക്ക് ചർച്ചയാക്കാൻ പറ്റിയ രാഷ്ട്രീയ വിഷയം നഷ്ടമാക്കി. രണ്ട് സിപിഎം എംഎൽഎമാരും ഒരു ഇടത് എംപിയും അംഗമായ അമ്മാണ് പീഡനക്കേസിലെ പ്രതിയെ സംരക്ഷിക്കുന്നതെന്ന വാദമുയർത്തി നേട്ടമുണ്ടാക്കാനുള്ള സുവർണ്ണാവസരമായിരുന്നു ബിജെപി കൈവിട്ടത്.

അമ്മയിൽ മുരളീധരൻ നേട്ടമുണ്ടാക്കുന്നത് സഹിക്കാത്തവരാണ് പാരവച്ചതെന്നാണ് ഉയരുന്ന ആരോപണം. രണ്ട് ദിവസം മുമ്പ് ലസിതാ പാലയ്ക്കലിന്റെ വിഷയം സമൂഹമാധ്യമങ്ങളിൽ കെ സുരേന്ദ്രൻ ചർച്ചയാക്കിയിരുന്നു. ഇതിന് പിന്നാലെ യുവമോർച്ചാ നേതാവ് പ്രകാശ് ബാബു സമരത്തിനും പോയി. സുരേന്ദ്രൻ നേടിയ മൈലേജ് തിരിച്ചറിഞ്ഞായിരുന്നു എതിർപക്ഷത്തുള്ള പ്രകാശ് ബാബുവിന്റെ നീക്കം. എന്നാൽ കണ്ണൂരിൽ യുവമോർച്ചാ ഭാഹവാഹിയായിരുന്ന ലസിതാ പാലയ്ക്കലിനെ തൽസ്ഥാനത്ത് നിന്ന് മാറ്റിയത് പ്രകാശ് ബാബുവായിരുന്നു. സോഷ്യൽ മീഡിയയിലെ അതിരു വിട്ട ഇടപെടലെന്ന നിലയിലായിരുന്നു കണ്ണൂരിലെ നേതൃത്വം നടപടിയെടുത്തത്. എന്നാൽ സുരേന്ദ്രൻ വിഷയത്തിൽ ശബ്ദിച്ചതോടെ യുവമോർച്ച ലസിതാ പാലയ്ക്കലിന് അനുകൂലമായി. ഇതിനൊപ്പമാണ് മുരളീധരനെതിരെയുള്ള പൊങ്കാല. ബിജെപി സംസ്ഥാന കാര്യാലയത്തിൽ നിന്നുള്ള ചിലരാണ് ഈ പൊങ്കാലയ്ക്ക് പിന്നിലെന്നതും ശ്രദ്ധേയമാണ്. ഇത് തളർത്തുന്നത് ബിജെപി അണികളെയാണ്. കേരളത്തിൽ വേറിട്ട ശബ്ദമാകാൻ തമ്മിലടി മൂലം ബിജെപിക്കാർക്ക് കഴിയുന്നില്ലെന്നതാണ് വസ്തുത.

ബിജെപി. ദേശീയ അധ്യക്ഷൻ അമിത് ഷായുടെ കേരള സന്ദർശനത്തിനു ശേഷം പുതിയ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി പി. മുരളീധർ റാവു അറിയിച്ചിട്ടുണ്ട്. പാർട്ടിയെ പൊതു തെരഞ്ഞെടുപ്പിനു സജ്ജമാക്കാനും പ്രമുഖരെ ബിജെപിയിലേക്കു കൊണ്ടുവരാനുള്ള തന്ത്രങ്ങളൊരുക്കാനും കൂടിയാണ് ജൂെലെ മൂന്നിനു ഷാ വരുന്നത്. കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി നിയമിച്ച് ഒരു മാസമായിട്ടും സംസ്ഥാന അധ്യക്ഷനെ നിശ്ചയിച്ചിട്ടില്ല. ഇതിന് പരിഹാരം കാണാൻ അമിത് ഷാ ശ്രമിക്കുമ്പോഴാണ് ഗ്രൂപ്പിലെ വലിയ തലവേദനയായി മാറിയത്. കേരളത്തിൽ കോൺഗ്രസിനോടും സിപിഎമ്മിനോടും ഒരേ രാഷ്്രടീയ തന്ത്രമല്ല ബിജെപി പയറ്റുക. പൊതു തെരഞ്ഞെടുപ്പിനായി ആവിഷ്‌കരിക്കുന്ന തന്ത്രങ്ങളിൽ അതു പ്രതിഫലിക്കും. എല്ലാ മതവിഭാഗക്കാർക്കും പ്രവർത്തിക്കാവുന്ന പാർട്ടിയാണു ബിജെപി. അതിനാൽ എല്ലാ വിഭാഗക്കാരെയും ആകർഷിക്കാനാണ് നീക്കം. ട

അതേസമയം, സംസ്ഥാന നേതാക്കളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് പുതിയ സംസ്ഥാന അധ്യക്ഷനെ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് ചെങ്ങന്നൂരിൽ ബിജെപിയുടെ സംസ്ഥാന കോർ കമ്മിറ്റി യോഗത്തിനു ശേഷം വി. മുരളീധരൻ എംപി. പറഞ്ഞു. ഈ ഒത്തൊരുമാ യോഗം നടക്കുമ്പോഴാണ് മുരളീധരന്റെ പേജിൽ പൊങ്കാലകളെത്തിയത്. മുരളീധരൻ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാതിരിക്കാനുള്ള ബോധപൂർവ്വമായ ശ്രമമായിരുന്നു ഇത്. ബിജെപി. സംസ്ഥാന അധ്യക്ഷപദവിയിലേക്കു സമുദായ വടംവലിയും ശക്തമാണ്. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയായ കെ. സുരേന്ദ്രനെ പ്രസിഡന്റാക്കണമെന്ന അഭിപ്രായമാണ് വി. മുരളീധരൻ അടക്കമുള്ളവർക്ക്. എന്നാൽ, ഈഴവ സമുദായത്തിൽപ്പെട്ട ഈ പ്രമുഖ പ്രവർത്തകരുടെ അഭിപ്രായത്തോട് നായർ പ്രാമുഖ്യമുള്ള വിഭാഗത്തിനു രൂക്ഷമായ എതിർപ്പാണ്. ദേശീയ സമിതി അംഗം പി.എസ്. ശ്രീധരൻപിള്ളയെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയിരിക്കുകയാണ് ഇവർ.

കൂടാതെ, പാർട്ടിയുടെ ഇന്റലക്ച്വൽ സെൽ കൺവീനറും മുൻകാല പത്രപ്രവർത്തകനുമായ ബാലശങ്കറിന്റെ പേരും മുന്നോട്ടുവയ്ക്കുന്നു. കെ. സുരേന്ദ്രൻ പ്രസിഡന്റാകുന്നതിനെ ആർഎസ്എസ്. എതിർക്കുന്നതായി വാർത്തയുണ്ടായിരുന്നു. സുരേന്ദ്രനെ അധ്യക്ഷനാക്കിയാൽ അംഗീകരിക്കില്ലെന്നു കൊച്ചി എളമക്കരയിലെ ആർഎസ്എസ്. ആസ്ഥാനത്തെത്തിയ നളിൻകുമാർ കട്ടീൽ എംപിയെ അറിയിക്കുകയും ചെയ്തിരുന്നു. സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരടക്കമുള്ള നേതൃനിരയിൽ ഭൂരിപക്ഷവും സുരേന്ദ്രനെ പ്രസിഡന്റാക്കുന്നതിനോടു വിമുഖത അറിയിച്ചതായാണു റിപ്പോർട്ട്. പാർട്ടി ദേശീയനേതൃത്വത്തിന്റെ നിലപാടാണ് ഇനി അറിയാനുള്ളത്. ഇതിനിടെയാണ് സോഷ്യൽ മീഡിയിയൽ പോലും ബിജെപിക്കാർ പരസ്പരം ചെളിവാരിയെറിയുന്നത്.

ബിജെപിക്കാർ പൊങ്കാലയിട്ട വി മുരളീധരന്റെ പോസ്റ്റ് ഇങ്ങനെ

മലയാളചലച്ചിത്രരംഗത്തെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ നിന്നും നടി ഭാവനയും മറ്റു മൂന്ന് അഭിനേത്രികളും രാജിവയ്ക്കാനെടുത്ത തീരുമാനം ഏറ്റവും ഉചിതമായ ഒന്നാണ്. മോഹൻലാൽ എന്ന മഹാനായ നടൻ അമ്മയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം കൈകൊണ്ട ആദ്യ സുപ്രധാന തീരുമാനം ദിലീപിനെ തിരിച്ചെടുക്കാനായിരുന്നു എന്നത് ദൗർഭാഗ്യകരമാണ്. ശ്രീ മോഹൻലാലിന്റെ പ്രതിച്ഛായയ്ക്ക് തന്നെ കളങ്കം വരുത്തിയ തീരുമാനമായിരുന്നു അത്.

ശ്രീമതി ഭാവന എഴുതിയ രാജിക്കത്ത് കാര്യങ്ങൾ വിശദീകരിച്ചിട്ടുള്ളതുകൊണ്ട് അക്കാര്യത്തിൽ ഒരു അഭിപ്രായപ്രകടനത്തിന് മുതിരുന്നില്ല. മലയാളികളുടെ ജനാധിപത്യബോധത്തിനുള്ള വെല്ലുവിളിയാണ് അമ്മയിൽ നടക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സംഭവങ്ങൾ. എല്ലാവരും തുല്യർ എന്ന ജനാധിപത്യ സങ്കല്പത്തിന് പകരം ചിലർ മറ്റുള്ളവരെക്കാൾ വലിയവർ എന്ന സ്ഥിതിയാണ് അമ്മയിൽ നിലനിൽക്കുന്നത് എന്നാണ് സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്.

അമ്മയുടെ ജനാധിപത്യസ്വഭാവം നിലനിർത്താൻ അധ്യക്ഷനെന്ന നിലയിൽ ശ്രീ മോഹൻലാൽ മുൻകൈ എടുക്കണമെന്നാണ് അദ്ദേഹത്തെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് മലയാളികളിൽ ഒരാൾ എന്ന നിലയിൽ എനിക്ക് അഭ്യർത്ഥിക്കാനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP