Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആ യുവതിയെ അപകടത്തിൽപ്പെടുത്തിയത്  ഹൈ ഹീൽ ചെരുപ്പും അനാവശ്യ ധൃതിയും; ട്രാഫിക്കിനിടയിലൂടെ ഓടി കടക്കുന്നവർ ഈ വീഡിയോ കാണാതെ പോകരുത്

ആ യുവതിയെ അപകടത്തിൽപ്പെടുത്തിയത്  ഹൈ ഹീൽ ചെരുപ്പും അനാവശ്യ ധൃതിയും; ട്രാഫിക്കിനിടയിലൂടെ ഓടി കടക്കുന്നവർ ഈ വീഡിയോ കാണാതെ പോകരുത്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഒരു നിമിഷാർധനേരത്തെ അശ്രദ്ധമതി റോഡുകളിൽ നിങ്ങളുടെ ജീവൻ പൊലിയാനെന്ന് തെളിയിക്കുന്നാണ് ഈ ദുരന്ത ദൃശ്യം. തിരക്കേറിയ റോഡിലൂടെ കുറുകെക്കടക്കാൻ അനാവശ്യധൃതി കാട്ടിയ യുവതി കാറപടത്തിൽപ്പെടുന്ന ദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കന്നത്.

മെക്‌സിക്കോയിലെ സൊനാര സംസ്ഥാനത്തെ നൊഗാലെസിലാണ് 22-കാരിയായ മിനെർവയ്ക്ക് ഗുരുതര പരിക്കേൽക്കാൻ കാരണമായ അപകടം നടന്നത്. ഹൈ ഹീൽ ധരിച്ചിരുന്ന യുവതിക്ക് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബാലൻസ് നഷ്ടപ്പെടുകയും കാറിന് മുന്നിൽപ്പെടുകയുമായിരുന്നു. ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുകയായിരുന്ന ഇവർ റോഡ് ഓടിമറികടക്കാൻ ശ്രമിക്കുന്നതിനിടെ, കാറിന് മുന്നിലേക്ക് വീഴുകയായിരുന്നു.

മൂന്നവരി റോഡിൽ ആദ്യരണ്ടുവരിയും മറികടന്നശേഷമാണ് യുവതി പെട്ടെന്ന് നിലത്തേക്കുവീഴുന്നതും. പാഞ്ഞുവന്ന കാറിനടിയിലേക്കാണ് ഇവർ വീഴുന്നത്. യുവതിയെയും വലിച്ചുകൊണ്ട് വാഹനം മുന്നോട്ടുനീങ്ങുന്നതും ദൃശ്യത്തിൽ കാണാം. കാർ ബ്രേക്കിട്ട് നിർത്തിയ ഡ്രൈവർ വാഹനം പിന്നോട്ടെടുക്കുകയും ഓടിക്കൂടിയ വഴിയാത്രക്കാർ ഇവരെ കാറിനടിയിൽനിന്ന് വലിച്ചെടുക്കുകയും ചെയ്തു.

ഇടതുകാലിനും കൈക്കും ഒടിവ് സംഭവിച്ച യുവതിക്ക് ശരീരമാസകലം പരിക്കേറ്റു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച മിനർവയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. യുവതി അപകടനില തരണം ചെയ്‌തെങ്കിലും കുറേനാൾകൂടി ആശുപത്രിയിൽ കഴിയേണ്ടിവരുമെന്ന് ഡോക്ടർമാർ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP