Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൂപ്പർ ഹിറ്റുകളായി ആദിയും അബ്രഹാമിന്റെ സന്തതികളും; മനംകവർന്ന് സുഡാനി; മമ്മൂട്ടി ഓടിനടന്ന് അഭിനയിക്കുമ്പോൾ സെലക്ടീവായി മോഹൻലാൽ; ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും ടൊവീനോയുടെയും ചിത്രങ്ങൾ ഇറങ്ങിയില്ല; തുടർച്ചയായ വിജയങ്ങളുമായി ജയസൂര്യ; കമ്മാരസംഭവവും സ്ട്രീറ്റ്‌ലൈറ്റും പരോളും അടക്കം ഫ്‌ളോപ്പുകളുടെ പെരുമഴ; 84 സിനിമകളിൽ മുടക്കു മുതൽ തിരിച്ചുപിടിച്ചത് വെറും 15 എണ്ണം മാത്രം; മൊത്തം നഷ്ടം 150 കോടിയോളം; മലയാള സിനിമയുടെ അർധ വാർഷിക കണക്ക് ഇങ്ങനെ

സൂപ്പർ ഹിറ്റുകളായി ആദിയും അബ്രഹാമിന്റെ സന്തതികളും; മനംകവർന്ന് സുഡാനി; മമ്മൂട്ടി ഓടിനടന്ന് അഭിനയിക്കുമ്പോൾ സെലക്ടീവായി മോഹൻലാൽ; ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും ടൊവീനോയുടെയും ചിത്രങ്ങൾ ഇറങ്ങിയില്ല; തുടർച്ചയായ വിജയങ്ങളുമായി ജയസൂര്യ; കമ്മാരസംഭവവും സ്ട്രീറ്റ്‌ലൈറ്റും പരോളും അടക്കം ഫ്‌ളോപ്പുകളുടെ പെരുമഴ; 84 സിനിമകളിൽ മുടക്കു മുതൽ തിരിച്ചുപിടിച്ചത് വെറും 15 എണ്ണം മാത്രം; മൊത്തം നഷ്ടം 150 കോടിയോളം; മലയാള സിനിമയുടെ അർധ വാർഷിക കണക്ക് ഇങ്ങനെ

കെ വി നിരഞ്ജൻ

കൊച്ചി: സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥികൾക്ക് ശരിക്കും അത്ഭുതം തന്നെയാണ് മലയാള സിനിമ. ഇറങ്ങുന്ന ചിത്രങ്ങളുടെ ആറിലാന്നു പോലും വിജയിക്കുന്നില്ല. എന്നിട്ടും കൂടുതൽ നിർമ്മാതാക്കളും സംവിധായകരും ഈ മേഖലയിലേക്ക് കടന്നുവരികയും ചെയ്യുന്നു. 2018 ജനുവരി മുതൽ ജൂൺ വരെയുള്ള അർധവാർഷിക കണക്ക് എടുത്താൽ മൊത്തമിറങ്ങിയ 84 ചിത്രങ്ങളിൽ വെറും 15 സിനിമകൾക്കാണ് മുടക്കു മുതൽ തിരിച്ചു പിടിക്കാൻ കഴിഞ്ഞത്. മുപ്പതോളം ചിത്രങ്ങൾ ഒരാഴ്‌ച്ച പോലും തികച്ചില്ല. മൊത്തം 150 കോടിയലിധികം രൂപയുടെ സഞ്ചിത നഷ്ടമാണ് ഈ അർധവർഷം മാത്രമുണ്ടായതെന്ന് ബോക്സോഫീസ് വിശകല വിദഗ്ധരും, നിർമ്മാതാക്കളും പറയുന്നു. എന്നാൽ ഇത് പുതിയ സംഭവമൊന്നും അല്ലെന്നും കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി മൊത്തം കണക്കെടുത്താൽ മലയാള സിനിമക്ക് നഷ്ടം മാത്രമാണ് ബാക്കിയെന്നുമാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.

ആദിയും അബ്രഹാമിന്റെ സന്തതികളും സൂപ്പർ ഹിറ്റുകൾ

സൂപ്പർ ഹിറ്റുകൾ എന്ന ഗണത്തിൽപെടുത്താവുന്ന രണ്ട് സിനിമകളാണ് ഈ വർഷം ഉണ്ടായത്. പ്രണവ് മോഹൻലാൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയ ജിത്തുജോസഫിന്റെ ആദിയും, മമ്മൂട്ടിയും അബ്രഹാമിന്റെ സന്തതികളും. അമ്പത് കോടി ക്ലബിൽ കയറിയ ഈ വർഷത്തെ ആദ്യ ചിത്രമായി ആദി മാറിയപ്പോൾ, 40കോടിയോളം ഗ്രോസ് കലക്ഷൻ നേടിയ അബ്രഹാമിന്റെ സന്തതികൾ അടുത്തകാലത്തുണ്ടായ പരാജയ പരമ്പരകളിൽനിന്ന് മമ്മൂട്ടിയെ രക്ഷിക്കുകയും ചെയ്തു.

മനം കവർന്ന് സുഡാനി

കലയും കച്ചവടവും ഒരുപോലെ സമന്വയിപ്പിച്ച 'സുഡാനി ഫ്രം നൈജീരിയയാണ്' ഈ അർധവർഷത്തെ വിസ്മയ ചിത്രം. സക്കറിയ എന്ന കന്നിക്കാരനായ സംവിധായകൻ ഒരുക്കിയ ചിത്രത്തെ ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. വെറും രണ്ടുകോടി രൂപ മുടക്കുമതലുമായി ഇറങ്ങിയ ഈ ചിത്രം ഇതുവരെ 25 കോടിക്ക് മുകളിൽ നേടിക്കഴിഞ്ഞു.

മറ്റ് വിജയചിത്രങ്ങൾ ഇവയാണ്

 ഞാൻ മേരിക്കുട്ടി, ക്യാപ്റ്റൻ-20 കോടി, മോഹൻലാൽ- 12കോടി, പഞ്ചവർണ്ണതത്ത-10 കോടി, ക്യൂൻ- 10 കോടി, അങ്കിൾ-9 കോടി, അരവിന്ദന്റെ അതിഥികൾ -7 കോടി, ബിടെക്ക് -8 കോടി, സ്വാതന്ത്ര്യം അർധരാത്രിയിൽ -7 കോടി എന്നിവയാണ് ഈ വർഷത്തെ മറ്റ് വിജയ ചിത്രങ്ങൾ.ഇതിൽ ജയസൂര്യയുടെ ഞാൻ മേരിക്കുട്ടി വെറും ആറുദിവസങ്ങൾകൊണ്ട് അഞ്ചുകോടിയിലേറെ നേടി ഇപ്പോഴും തീയേറ്ററിൽ ഉണ്ട്. ജയൂസൂര്യയുടെ ക്യാപ്റ്റനും നേരത്തെ 20കോടിയോളം രൂപ ഗ്രേസ് കലക്ഷൻ നേടിയിരുന്നു. ക്യാപ്റ്റൻ ബിഗ് ബജറ്റ് ചിത്രമാണെങ്കിലും സാറ്റലൈറ്റ് റൈറ്റിന്റെ കൂടി ബലത്തിൽ ചിത്രം വിജയമായി.

മമ്മൂട്ടിയുടെ അങ്കിളിന് കേരളത്തിൽ തീയേറ്റർ കലക്ഷൻ കുറവായിരുന്നെങ്കിലും കുറഞ്ഞ മുടക്കുമുതലും ഉയർന്ന സാറ്റലൈറ്റ് റൈറ്റും പരിഗണിക്കുമ്പോൾ ചിത്രം മുടക്കു മുതൽ തിരിച്ചു പിടിക്കും. രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവർണ്ണ തത്തക്ക് നിരൂപണങ്ങൾ മോശമായിരുന്നെങ്കിലും മികച്ച തീയേറ്റർ കലക്ഷനാണ് കിട്ടിയത്. ഇതിനുപുറമെ താരതമ്യേന ചുരുങ്ങിയ ചെലവിൽ നിർമ്മിച്ചതുകൊണ്ടും സാറ്റലൈറ്റിന്റെ പിൻബലത്തിലും ഈട, ഈമയൗ, ഹായ് ജൂഡ്, കാർബൺ തുടങ്ങിയ ചിത്രങ്ങൾ നിർമ്മാതാവിനെ പരിക്കേൽപ്പിക്കില്ലെന്ന് വിശ്വസിക്കാം.

കമ്മാരൻ, ആമി, പൂമരം, സ്ട്രീറ്റ്ലൈറ്റ്സ്, പരോൾ.. ഫ്ളോപ്പുകളുടെ പെരുമഴ

കട്ട ഫ്‌ളോപ്പ്  സിനിമകളുടെ കാലംകൂടിയായിരുന്നു പോയ അർധവർഷം. കൊട്ടിഘോഷിച്ചുവന്ന ദിലീപിന്റെ കമ്മാരസംഭവം, വിവാദ ചിത്രമായ ആമി, മമ്മൂട്ടിയുടെ സ്ട്രീറ്റ്ലൈറ്റ്സ്, പരോൾ, പാട്ടുകളിലൂടെ ശ്രദ്ധേയമായ പൂമരം എന്നീ സിനിമകൾ ബോക്സോഫീസിൽ തലയും കുത്തിവീണു. ഇതിൽ കമ്മാരസംഭവത്തിന്റെ പരാജയം ദിലീപ് ഫാൻസിന് കനത്ത ആഘാതവുമായി.

ഒരാഴ്ചപോലും തികക്കാനാവതെ 30 ചിത്രങ്ങൾ

എന്തിനോവേണ്ടി തിളക്കുന്ന സാമ്പാർ എന്നരീതിയൽ ഒരുപാട് ചിത്രങ്ങൾ ഇറങ്ങുന്നുണ്ട്. എതാണ്ട് 30ഓളം ചിത്രങ്ങൾക്ക് തീയേറ്ററിൽ ഒരാഴ്ചപോലും തികക്കാനായില്ല. പലതും വരുന്നതും പോവുന്നതും ആരും അറിയുന്നുപോലുമില്ല എന്നതാണ് വാസ്തവം.മാർക്കറ്റിങ്ങിലും പ്രമോഷനിലും മലയാള സിനിമ ഇനിയും ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്നതാണ് ഈ ചിത്രങ്ങളുടെ അനുഭവങ്ങൾ സൂചിപ്പിക്കുന്നത്.

കലാമൂല്യമുള്ള സിനിമകളെ ജനം കൈയൊഴിയുന്നോ?

കലാമൂല്യമുള്ള ചിത്രങ്ങളെ പ്രേക്ഷകർ കൈയൊഴികയാണോ എന്ന ആശങ്ക ശക്തമാക്കുന്നതാണ് പോയ അർധവർഷ വിപണിയും. ശ്യമാപ്രസാദിന്റെ നിവിൻപോളി ചിത്രമായ ഹേയ് ജൂഡ്, വേണുവിന്റെ ഫഹദ് ചിത്രം കാർബൺ, കണ്ണൂർ കൊലപാതകങ്ങളുടെ കഥ പറയുന്ന ഈട എന്നിവക്ക് വലിയൊരു വിഭാഗം ആളുകളെ ആകർഷിക്കാനായില്ല. വ്യത്യസ്മായ പ്രമേങ്ങൾ വിഷയമാക്കിയ ആളൊരുക്കം, ആഭാസം തുടങ്ങിയ ചിത്രങ്ങൾക്ക് തീയേറ്ററുകൾ പോലും ലഭിച്ചില്ല.

താരമായി ജയസൂര്യ

2017ൽ ആട് 2 വിലൂടെ വിജയം കൊയ്ത ജയസൂര്യയാണ് ഈ അർധവർഷത്തിലും താരപോരാട്ടത്തിൽ മുന്നിൽ നിൽക്കുന്നത്.ക്യാപറ്റൻ, ഞാൻ മേരിക്കുട്ടി തുടങ്ങിയ ചിത്രങ്ങളിലെ ജയസൂര്യയുടെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

പ്രമുഖതാരങ്ങളുടെ ചിത്രങ്ങളില്ല

മമ്മൂട്ടി  ഓടി നടന്ന് അഭിനയിക്കുമ്പോൾ മോഹൽലാൽ അങ്ങേയറ്റം സെലക്ടീവാകുന്ന കാഴ്ചയാണ് കണ്ടത്. നാലുചിത്രങ്ങൾ ഈ അർധവർഷംമാത്രം മമ്മൂട്ടി അഭിനയിച്ചപ്പോൾ, മോഹൻലാലിന്റെ ഒരു ചിത്രംപോലും ഇറങ്ങിയില്ല. ജൂണിൽ റിലീസ് ചെയ്ത നീരാളിയുടെ റിലീസ് അടുത്തമാസത്തേക്ക് മാറ്റിയിരക്കയാണ്.

മകൻ പ്രണവിന്റെ ആദിയിൽ മുഖം കാണിച്ചതൊഴിച്ചാൽ ഈ ആറുമാസത്തിൽ മോഹൻലാലിനെ സ്‌ക്രീനിൽ കണ്ടിട്ടില്ല. പ്രഥ്വീരാജ്, ദുൽഖർ സൽമാൻ, ടൊവീനോ തോമസ് എന്നിവരുടെ ചിത്രങ്ങളും ഈ അർധവർഷത്തിൽ ഉണ്ടായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP