Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അന്ന് ജഗതിയെ കാണാനാണ് അവർ വന്നത്; അടുത്ത മുറിയിൽ കിടക്കുന്നതുകൊണ്ട് എന്നെയും വന്നു കണ്ടു; അതിനപ്പുറം ഒരുസഹായവും താരസംഘടന നൽകിയിട്ടില്ല; എഎംഎംഎ ദിലീപിനെ തിരിച്ചെടുത്തതിനെതിരെ പ്രതികരണവുമായി കൈതപ്രം ദാമോദരൻ നമ്പൂതിരി

അന്ന് ജഗതിയെ കാണാനാണ് അവർ വന്നത്; അടുത്ത മുറിയിൽ കിടക്കുന്നതുകൊണ്ട് എന്നെയും വന്നു കണ്ടു; അതിനപ്പുറം ഒരുസഹായവും താരസംഘടന നൽകിയിട്ടില്ല; എഎംഎംഎ ദിലീപിനെ തിരിച്ചെടുത്തതിനെതിരെ പ്രതികരണവുമായി കൈതപ്രം ദാമോദരൻ നമ്പൂതിരി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എഎംഎംഎ നിൽക്കേണ്ടത് ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും ദിലീപിനെ തിരക്കിട്ട് തിരിച്ചെടുത്തത് ശരിയായില്ലെന്നും കൈതപ്രം ദാമോദരൻ നമ്പൂതിരി. പണവും പ്രശസ്തിയുമുള്ളവർക്ക് അലങ്കാരമായി കൊണ്ടു നടക്കാനുള്ളതാണ് സംഘടനകൾ. അതിനപ്പുറത്തേക്ക് സംഘടനയ്ക്ക് ഒരു പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

താരങ്ങളുടെ ഒരു നോട്ടമോ സഹായമോ കിട്ടാൻ വേണ്ടി അടുത്തുകൂടി നടക്കുന്നവരാണ് പലരും. ആശുപത്രിവാസക്കാലത്ത് തൊട്ടടുത്ത മുറിയിൽകിടന്ന ജഗതിയെ കാണാനാണ് താരസംഘടനക്കാർ വന്നത്. അടുത്ത മുറിയിൽ കിടക്കുന്നതു കൊണ്ട് തന്നെയും വന്നു കണ്ടു. അതിനപ്പുറത്തേക്ക് ജീവിതത്തിൽ ഒരു സഹായവും സംഘടന നൽകിയിട്ടില്ല'- കൈതപ്രം പറഞ്ഞു.

പല സിനിമകളിലും തല കാണിച്ചെങ്കിലും ഒരിക്കലും അമ്മയുടെ അംഗത്വം ആവശ്യപ്പെട്ടിട്ടില്ല, ചോദിക്കുകയുമില്ല. സ്‌നേഹവും ആർദ്രതയുമുള്ള മനസുകൾക്കൊപ്പമാണ് താനെന്നും കൈതപ്രം പറഞ്ഞു. നടിമാരിൽ നാല് പേരെങ്കിലും സംഘടയിൽ നിന്ന് ഇറങ്ങിപ്പോയില്ലെങ്കിൽ എന്ത് അർത്ഥമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP